Top

'ബായ തണ്ടി'ന് ശേഷം അവതരിപ്പിക്കുന്നു 'കടൽ കാണാത്ത ക്യാമറ'; മരക്കാർ ട്രോളുകൾ

സംവിധായകൻ പ്രിയദർശൻ മരക്കാർ ഷൂട്ടിങ്ങിന് ഇടയിൽ ക്യാമറ കടൽ കണ്ടിട്ടില്ല എന്ന് പറഞ്ഞിരുന്നു. ആ ഡയലോഗാണ് ഇപ്പോൾ ട്രോളുകൾക്ക് കാരണം.

11 Dec 2021 4:30 PM GMT
ഫിൽമി റിപ്പോർട്ടർ

ബായ തണ്ടിന് ശേഷം അവതരിപ്പിക്കുന്നു കടൽ കാണാത്ത ക്യാമറ; മരക്കാർ ട്രോളുകൾ
X

മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെയും പുതിയ ട്രോളുകൾ എത്തിയിരിക്കുകയാണ്.

സംവിധായകൻ പ്രിയദർശൻ മരക്കാർ ഷൂട്ടിങ്ങിന് ഇടയിൽ ക്യാമറ കടൽ കണ്ടിട്ടില്ല എന്ന് പറഞ്ഞിരുന്നു. ആ ഡയലോഗാണ് ഇപ്പോൾ ട്രോളുകൾക്ക് കാരണം.



പുതിയ മേക്കിങ്ങ് വിഡിയോയിൽ പ്രണവ് മോഹൻലാൽ കടൽ തീരത്ത് നിൽക്കുന്ന ഒരു ഷോട്ടുണ്ട്. 'ഇതാണോ ക്യാമറ കടൽ കണ്ടിട്ടില്ല എന്ന് പറഞ്ഞത്' എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. ഫേസ്ബുക്കിലെ നിരവധി പേജുകളിലൂടെ ട്രോളുകൾ എത്തുന്നുണ്ട്.





ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍ രണ്ടിനാണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. കേരളത്തില്‍ മാത്രം 625 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ ഇത്രയധികം സ്‌ക്രീനുകളില്‍ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇതാദ്യമാണ്. 4100ഓളം സ്‌ക്രീനുകളിലായി 16000 ഷോയാണുള്ളത്. റിസര്‍വേഷനിലൂടെ മാത്രം ചിത്രം 100 കോടി കളക്ട് ചെയ്തു കഴിഞ്ഞുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.







മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, അർജുൻ, പ്രഭു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. സിദ്ധാര്‍ഥ് പ്രിയദര്‍ശനനാണ് വിഎഫ്എക്‌സ് ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജാണ്.

Next Story