Top

വളര്‍ത്തു സിംഹം രക്ഷപ്പെട്ട് റോഡിലെത്തി, തൂക്കിയെടുത്ത് പെണ്‍കുട്ടി- വീഡിയോ

5 Jan 2022 3:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വളര്‍ത്തു സിംഹം രക്ഷപ്പെട്ട് റോഡിലെത്തി, തൂക്കിയെടുത്ത് പെണ്‍കുട്ടി- വീഡിയോ
X

റോഡില്‍ പരിഭ്രാന്തി പരത്തിയ സിംഹത്തെ പിടികൂടി പെണ്‍കുട്ടി. വീട്ടില്‍ വളര്‍ത്തുന്ന കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട് സിംഹകുഞ്ഞിനെയാണ് പെണ്‍കുട്ടി തൂക്കിയെടുത്ത് തിരികെയെത്തിച്ചത്. കുവൈത്തിലെ സബാഹിയ പ്രദേശത്താണ് ഉടമ കൂടിയായ പെണ്‍കുട്ടി റോഡരികില്‍ നിന്ന് സിംഹത്തെ പിടികൂടിയത്.

സിംഹം കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട വിവരമറിഞ്ഞ് പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് പെണ്‍കുട്ടി തന്നെ സിംഹത്തെ തൂക്കിയെടുത്ത് തിരികെ എത്തിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

സിംഹത്തെ കയ്യില്‍ തൂക്കിയെടുത്ത് പെണ്‍കുട്ടി തെരുവിലൂടെ നടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുവൈത്ത് സിറ്റിക്ക് തെക്ക് സബാഹിയ മേഖലയില്‍ വളര്‍ത്തു സിംഹം കൂട്ടില്‍ നിന്നും രക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.



Next Story