Top

ലോകം ഏറ്റവും അധികം തിരഞ്ഞ സെലിബ്രിറ്റി പട്ടികയുമായി ഗൂഗിൾ; മുൻനിരയിൽ കാജലും സാമന്തയും വിജയ്‍യും

സൂര്യ, ജൂനിയർ എൻടിആർ, ധനുഷ്, കീർത്തി സുരേഷ്, പ്രഭാസ് തുടങ്ങിയവരും പട്ടികയിൽ ഇടം നേടി.

28 Jun 2022 12:06 PM GMT
ഫിൽമി റിപ്പോർട്ടർ

ലോകം ഏറ്റവും അധികം തിരഞ്ഞ സെലിബ്രിറ്റി പട്ടികയുമായി ഗൂഗിൾ; മുൻനിരയിൽ കാജലും സാമന്തയും വിജയ്‍യും
X

ഈ വർഷം ഏറ്റവും അധികം സെർച്ച് ചെയ്യപ്പെട്ട 100 ഏഷ്യൻ താരങ്ങളുടെ പട്ടികയുമായി ഗൂഗിൾ. അന്തരിച്ച ഗായകൻ സിദ്ധു മൂസ് വാല പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. ലത മങ്കേഷ്ക്കർ ആറാം സ്ഥാനത്തുമുണ്ട്. കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, വിരാട് കോഹ്ലി എന്നിവർ ഏഴ്, എട്ട്., ഒമ്പത്, പത്ത് സ്ഥാനങ്ങൾ നേടി. ആദ്യ പത്തിൽ തെന്നിന്ത്യൻ താരങ്ങൾ ആരും തന്നെയില്ല.

പട്ടികയിൽ തെന്നിന്ത്യയിൽ നിന്ന് കാജൽ അഗർവാൾ ആണ് മുൻനിരയിൽ. കാജൽ 15ാം സ്ഥാനം നേടി. തൊട്ടു പിന്നാലെ 18, 19, 20 സ്ഥാനങ്ങളിൽ സാമന്തയും അല്ലു അർജുനും രശ്‌മിക മന്ദാനയുമുണ്ട്.

വിജയ് പട്ടികയിൽ 22ാം സ്ഥാനത്താണ്. പട്ടികയിൽ മുൻനിരയിലുള്ള തമിഴ് നടനാണ് വിജയ്. നയൻ‌താര 33ാം സ്ഥാനത്തുണ്ട്. മഹേഷ് ബാബു 47ാമതും രാം ചരൺ 53ാമതുമുണ്ട്. സൂര്യ, ജൂനിയർ എൻടിആർ, ധനുഷ്, കീർത്തി സുരേഷ്, പ്രഭാസ് തുടങ്ങിയവരും പട്ടികയിൽ ഇടം നേടി.


story highlights: kajal agarwal, samantha, vijay tops on the list of most searched asian actors of google

Next Story