Top

തോക്കിന് മുന്നിലും പതറാത്ത ധൈര്യം; അത് യുക്രെയ്നിലെ ചിത്രമല്ല, പലസ്തീൻ പെൺകുട്ടിയാണ്

1 March 2022 10:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തോക്കിന് മുന്നിലും പതറാത്ത ധൈര്യം; അത് യുക്രെയ്നിലെ ചിത്രമല്ല, പലസ്തീൻ പെൺകുട്ടിയാണ്
X

തോക്കേന്തിയ സൈനികന്റെ അധിനിവേശ ശ്രമത്തെ ചെറുക്കുന്ന ഒരു ചെറിയ പെൺകു‌ട്ടിയുടെ ചിത്രവും വീഡിയോയും കഴിഞ്ഞ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. റഷ്യൻ സൈനികന് നേരെ മുഷ്ടി ചുരുട്ടിയ യുക്രെയ്ൻ പെൺകുട്ടി എന്ന് പറഞ്ഞ് കൊണ്ടാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. യുദ്ധ സംഘർഷങ്ങൾക്കിടെ പ്രചരിച്ച ദൃശ്യം യുക്രെയ്ൻ പ്രതിരോധമെന്ന തരത്തിൽ പ്രശംസിക്കപ്പെടുകയും ചെയ്തു. എന്നാൽ ചിത്രം യഥാർത്ഥത്തിൽ യുക്രെയ്നിൽ നിന്നല്ല. വെസ്റ്റ് ബാങ്കിൽ നിന്നാണ്. അഹെ​ദ് തമിമി എന്ന പലസ്തീൻ പെൺകുട്ടിയാണിത്. 2012 ൽ ഇസ്രായേൽ സൈനികന് നേരെ അഹെദ് തമിമി കൈയ്യോങ്ങിയ ദൃശ്യങ്ങളാണിത്.

പലസ്തീൻ ജനതയുടെ പ്രതിരോധ മുഖങ്ങളിലൊന്നാണ് അഹെദ് തമീമി. 11ാം വയസ്സിലാണ് തന്റെ സ്ഥലത്തോക്ക് വന്ന ഇസ്രായേൽ സൈനികനെ അഹെദ് നേർക്ക് നേർ നിന്ന് നേരിട്ടത്. ആ പോരാട്ടം വീണ്ടും ആ പെൺകുട്ടി തു‌ടർന്നു. 2017 ൽ 16ാം വയസ്സിൽ ഇസ്രായേൽ സേന അഹെദ് തമിമിയെ ജയിലി‌ല‌ടയ്ക്കുകയുമുണ്ടായി. വെസ്റ്റ് ബാങ്കിലെ തന്റെ വീ‌ടൊഴിക്കാൻ ശ്രമിച്ച ഇസ്രായേൽ സൈനികരെ തടഞ്ഞതിനായിരുന്നു തടവ്. എട്ട് മാസം അഹെദ് തമിമി ഇസ്രായേൽ ജയിലിൽ കിടന്നു. അന്ന് ഈ സംഭവ വലിയ വാർത്തയുമായിരുന്നു.

ഇപ്പോൾ യുക്രെയ്ൻ പെൺകു‌ട്ടിയെന്ന പേരിൽ ഇവരു‌ടെ ചിത്രങ്ങൾ പ്രചരിച്ചത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി‌ട്ടുണ്ട്. യുക്രെയ്ൻ പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ച് പലരും പെൺകുട്ടിയെ പുകഴ്ത്തുന്നു, പക്ഷെ പാലസ്തീൻ പെൺകു‌ട്ടിയാണെന്ന് മനസ്സിലായിരുന്നെങ്കിൽ ഇത്രയും വലിയ തരത്തിൽ ദൃശ്യങ്ങൾ പ്രചരിക്കില്ലായിരുന്നെന്നും അവരെ തീവ്രവാദിയായി കണ്ടേനെയെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

STORY HIGHLIGHT: ​ITS NOT UKRAININ GIRL BUT PALSTINIAN; TRUTH BEHIND THE VIDEO

Next Story