Top

നോണ്‍സെന്‍സ് ചര്‍ച്ച ചെയ്യുന്നു; കര്‍ഷക ബില്ലിനെ പിന്തുണച്ച സി രവിചന്ദ്രനെ ട്രോളി ഐസിയു

'കാര്‍ഷിക ബില്ല് പിന്‍വലിക്കുന്നത് രാജ്യത്തിന് ആപത്തോ..? നോണ്‍സെന്‍സ് ചര്‍ച്ച ചെയ്യുന്നു!' എന്ന തലക്കെട്ടോടു കൂടിയാണ് ഐസിയു പോസ്റ്റ്. രവിചന്ദ്രന്റെ മുഖത്തിനൊപ്പം സലീം കുമാറിന്റെ മുഖഭാവം ചേര്‍ത്തുവെച്ചാണ് മീം ഒരുക്കിയിരിക്കുന്നത്.

21 Nov 2021 2:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നോണ്‍സെന്‍സ് ചര്‍ച്ച ചെയ്യുന്നു; കര്‍ഷക ബില്ലിനെ പിന്തുണച്ച സി രവിചന്ദ്രനെ ട്രോളി ഐസിയു
X

കേരളത്തിലെ ഫേസ്ബുക്ക് ട്രോള്‍ പേജുകളില്‍ ഏറ്റവും പ്രചാരമുള്ളതാണ് ഐസിയു. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ 'ഐസിയു' ട്രോളുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നവയുമാണ്. കര്‍ഷക ബില്ലുമായി ബന്ധപ്പെട്ട് 'ഐസിയു' ഇന്ന് പോസ്റ്റ് ചെയ്ത ട്രോള്‍ ഏറെ ചര്‍ച്ചയാവുകയാണ്. നിരീക്ഷരവാദിയും സ്വതന്ത്ര ചിന്തകനുമായ രവിചന്ദ്രനെയാണ് പേജിലൂടെ ട്രോളിയത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട രവിചന്ദ്രന്റെ നിലപാടുകളാണ് ട്രോള്‍ വിമര്‍ശനത്തിന് കാരണം.

'കാര്‍ഷിക ബില്ല് പിന്‍വലിക്കുന്നത് രാജ്യത്തിന് ആപത്തോ..? നോണ്‍സെന്‍സ് ചര്‍ച്ച ചെയ്യുന്നു!' എന്ന തലക്കെട്ടോടു കൂടിയാണ് ഐസിയു പോസ്റ്റ്. രവിചന്ദ്രന്റെ മുഖത്തിനൊപ്പം സലീം കുമാറിന്റെ മുഖഭാവം ചേര്‍ത്തുവെച്ചാണ് മീം ഒരുക്കിയിരിക്കുന്നത്.

കാർഷിക നിയമം പിൻവലിച്ചത് കർഷകരുടെയല്ല രാഷ്ട്രത്തിന്റെ വിജയമാണെന്ന് നേരത്തെ ബിജെപി എംപി സുരേഷ്ഗോപി പറഞ്ഞിരുന്നു. നിയമത്തിന്റെ ഗുണങ്ങൾ കർഷകരെ ബോധ്യപ്പെടുത്താൻ സാധിക്കാതിരുന്നത് വീഴ്ചയാണെന്നും എം പി വിമർശിക്കുന്നു. കർഷക നിയമങ്ങൾ പിൻവലിച്ചാലും നിയമങ്ങൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ വീണ്ടും നടത്തും. രാജ്യത്തെ 80% കർഷകനും ചെറുകിട കർഷകനാണ്. രണ്ടു ഹെക്ടറിൽ കൂടുതൽ അവർക്ക് ഭൂമിയില്ല. അവർക്ക് വേണ്ടിയാണ് നിയമം പിൻവലിച്ചതെന്നും എംപി അഭിപ്രായപ്പെട്ടു.

ഗുരുനാനാക്ക് ജയന്തിയിൽ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു കാർഷിക ബിൽ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുപ്രധാന പ്രഖ്യാപനം നടത്തിയത്. 'രാജ്യത്ത് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായും ഈ മാസം ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ നടപടിക്രമങ്ങൾ ആരംഭിക്കുമെന്നുമായിരുന്നു പ്രസ്താവന.

കർഷകർ പ്രക്ഷോഭത്തിൽ നിന്നും പിന്മാറി വീടുകളിലേക്ക് മടങ്ങണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. 'സർക്കാർ ചെയ്തതെല്ലാം കർഷകർക്ക് വേണ്ടിയാണ് രാജ്യത്തിന് വേണ്ടിയാണ്. ഇപ്പോൾ ഞാൻ കൂടുകല് കഠിനാധ്വാനം ചെയ്യുന്നുണ്ട്. അങ്ങനെ, നിങ്ങളുടെയും രാജ്യത്തിന്റെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാകും.' പ്രധാനമന്ത്രി പറഞ്ഞു.2014ൽ താൻ പ്രധാനമന്ത്രിയായപ്പോൾ, സർക്കാർ)കർഷകരുടെ ക്ഷേമത്തിനും വികസനത്തിനും മുൻഗണന നൽകിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.



Next Story