Top

'കേശവൻ മാമൻ' പോസ്റ്റ് ഷെയർ ചെയ്‌ത്‌ ഹരിശ്രീ അശോകൻ; ശേഷം ട്രോളുകളും വിമർശനങ്ങളും

വിമർശനങ്ങൾക്ക് പിന്നാലെ അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

6 Dec 2021 1:23 PM GMT
ഫിൽമി റിപ്പോർട്ടർ

കേശവൻ മാമൻ പോസ്റ്റ് ഷെയർ ചെയ്‌ത്‌ ഹരിശ്രീ അശോകൻ; ശേഷം ട്രോളുകളും വിമർശനങ്ങളും
X

വ്യാജ സന്ദേശം ഫേസ്ബുക്കിൽ ഷെയർ ചെയ്‌ത നടൻ ഹരിശ്രീ അശോകന് നേരെ ട്രോളുകൾ. ഇന്ത്യൻ ദേശീയ ഗാനത്തെക്കുറിച്ചാണ് നടൻ വ്യാജ സന്ദേശം പങ്കുവെച്ചത്.

'എല്ലാവർക്കും അഭിനന്ദനങ്ങൾ. ഏതാനം നിമിഷങ്ങൾക്ക് മുൻപ് യുനസ്‌ക്കോയാൽ നമ്മുടെ ദേശീയ ഗാനം ജന ഗണ മന ലോകത്തെ മികച്ച ദേശീയ ഗാനമായി തെരഞ്ഞെടുക്കപ്പെട്ടു' എന്ന സന്ദേശമാണ് ഹരിശ്രീ അശോകൻ പങ്കുവെച്ചത്.



തൊട്ടുപിന്നാലെ തന്നെ നടന് നേരെ വിമർശനങ്ങളുമായി നിരവധിപ്പേർ രംഗത്തെത്തി. 2008-09 കാലഘട്ടം മുതൽ പ്രചരിക്കുനന് സന്ദേശമാണിത് എന്നും താങ്കൾ ഇപ്പോഴാണോ ഇത് കാണുന്നത് എന്നും പലരും ചോദിക്കുന്നു.

ഹരിശ്രീ അശോകന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് പങ്കുവെക്കുന്നത്. 'കേശവൻ മാമൻ ഉണർന്നോ?', 'വേറെ ഒരു സുപ്രധാന അറിയിപ്പ് ഉണ്ട്. ഫ്രൂട്ടിയിൽ എയിഡ്സ് രോഗി രക്തം കലർത്തിയിട്ടുണ്ട്. അതാരും കുടിക്കരുത്' എന്നിങ്ങനെ പോകുന്നു കമന്റുകൾ. വിമർശനങ്ങൾക്ക് പിന്നാലെ അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.


Next Story