Top

'അടിയോടടി, കുംഗ് ഫു സ്റ്റൈൽ മുടി പിടിച്ചുവലി'; ഷോപ്പിംഗ് മാളിൽ യുവതികൾ ഏറ്റുമുട്ടി, വൈറൽ വീഡിയോ

21 Sep 2021 12:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അടിയോടടി, കുംഗ് ഫു സ്റ്റൈൽ മുടി പിടിച്ചുവലി; ഷോപ്പിംഗ് മാളിൽ യുവതികൾ ഏറ്റുമുട്ടി, വൈറൽ വീഡിയോ
X

സോഷ്യൽ മീഡിയയിൽ വൈറലായി ഷോപ്പിം​ഗ് മാളിൽ യുവതികൾ ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ. ബീഹാറിലെ മുസാഫർപുർ മോട്ടിജീലിലെ സിറ്റി പോലീസ് സ്റ്റേഷന് സമീപത്തുള്ള ഷോപ്പിം​ഗ് മാളിൽ വെച്ചായിരുന്നു ചേരിതിരിഞ്ഞുള്ള അടിപിടി. ദൃശ്യങ്ങളിൽ ഒരു ആൺകുട്ടിയുടെ സാന്നിദ്ധ്യമുണ്ടെങ്കിലും ഇയാൾ അടിപിടിയിൽ പങ്കെടുക്കുന്നില്ല. ഇയാളോട് ഒരു പെൺകുട്ടി കയർക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. മാളിലുണ്ടായിരുന്ന ഒരാളാണ് പെൺകുട്ടികൾ പരസ്പരം പോരടിക്കുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്.

ഇത് പിന്നീട് ബിഹാറിലെ ലോക്കൽ ചാനാലുകളിൽ വാർത്തയായി. അടിപിടി കൂടുതൽ ​ഗൗരവമേറിയ ഘട്ടത്തിലേക്ക് കടന്നതോടെ മാളിലുണ്ടായിരുന്ന ചിലർ ഇടപെട്ടു. ഇതോടെയാണ് തമ്മിൽത്തല്ല് അവസാനിച്ചത്. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. അതേസമയം ദൃശ്യങ്ങൾ വൈറലായതോടെ യുവതികൾക്കെതിരെ സ്വമേധയാ കേസെടുക്കാനും സാധ്യതയുണ്ട്.

വീഡിയോ


Next Story