Top

'കേശു'വിനെ വിമര്‍ശിച്ച അശ്വതിക്ക് പൊങ്കാല, അധിക്ഷേപം; കട്ടക്ക് തിരിച്ച് ട്രോള്‍

'അപ്പൊ എല്ലാരും ചീത്ത വിളിച്ചു കഴിഞ്ഞോ, ബാക്കി വെക്കണേ ബിഗ്ബോസ് വരുന്നോണ്ട് നമുക്കതില്‍ കാണാം. എന്ന് ഔട്ട്‌ഡേറ്റഡ് ആയ യാതൊരു എഫ്ഫര്‍ട്ടുകളും എടുക്കാതെ ടെലികാസ്‌റ് ചെയ്യുന്ന സീരിയല്‍ പണ്ടെങ്ങാണ്ടോ മുഖം കാണിച്ചു വീട്ടില്‍ കുത്തിരിപ്പായ ഒരു അമ്മച്ചി'

8 Jan 2022 9:26 AM GMT
ഫിൽമി റിപ്പോർട്ടർ

കേശുവിനെ വിമര്‍ശിച്ച അശ്വതിക്ക് പൊങ്കാല, അധിക്ഷേപം; കട്ടക്ക് തിരിച്ച് ട്രോള്‍
X

ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'കേശു ഈ വീടിന്റെ നാഥന്‍' എന്ന ചിത്രത്തെ വിമര്‍ശിച്ച നടി അശ്വതിക്കെതിരെ അധിക്ഷേപവുമായി ആരാധകര്‍. ജനുവരി അഞ്ചിന് അശ്വതി ഫേസബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് കേശുവിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. സിനിമ ഒരുവിധം കണ്ടുതീര്‍ത്തുവെന്നായിരുന്നു അശ്വതി കുറിച്ചത്. താരത്തിന്റെ അഭിപ്രായത്തില്‍ കുപിതരായ ആരാധകര്‍ താരത്തെ അധിക്ഷേപിച്ച് രംഗത്തുവന്നു. മിക്കവരും മോശം കമന്റുകളായിരുന്നു രേഖപ്പെടുത്തിയത്.

വൈകാതെ തന്നെ അധിക്ഷേപ കമന്റുകള്‍ക്ക് താരം ട്രോള്‍ മറുപടിയും നല്‍കി. 'അപ്പൊ എല്ലാരും ചീത്ത വിളിച്ചു കഴിഞ്ഞോ, ബാക്കി വെക്കണേ ബിഗ്ബോസ് വരുന്നോണ്ട് നമുക്കതില്‍ കാണാം. എന്ന് ഔട്ട്‌ഡേറ്റഡ് ആയ യാതൊരു എഫ്ഫര്‍ട്ടുകളും എടുക്കാതെ ടെലികാസ്‌റ് ചെയ്യുന്ന സീരിയല്‍ പണ്ടെങ്ങാണ്ടോ മുഖം കാണിച്ചു വീട്ടില്‍ കുത്തിരിപ്പായ ഒരു അമ്മച്ചി' എന്നായിരുന്നു അശ്വതി മറുപടി നല്‍കിയത്. മലയാളത്തിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചതയായ താരമാണ് അശ്വതി. ടി.വി സീരിയലുകളില്‍ അഭിനയവുമായി താരതമ്യം ചെയ്താണ് കേശു' ആരാധകരുടെ അധിക്ഷേപം.


Next Story