Top

'ഈ സൗഹൃദമില്ലായ്മയില്‍ ഞാന്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു'; എംബി രാജേഷിനെതിരെ ബല്‍റാമിന്റെ ഒളിയമ്പ്

കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച സ്പീക്കര്‍ എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെകിരെ വ്യാപക വിമര്‍ശനം

21 Nov 2021 6:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഈ സൗഹൃദമില്ലായ്മയില്‍ ഞാന്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു; എംബി രാജേഷിനെതിരെ ബല്‍റാമിന്റെ ഒളിയമ്പ്
X

കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച സ്പീക്കര്‍ എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെകിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെ ഒളിയമ്പുമായി കോണ്‍ഗ്രസ് നേതാന് വിടി ബല്‍റാം. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അനുരാഗ് ഠാക്കൂറിനെ കണ്ടുമുട്ടി സൗഹൃദം പുതുക്കിയ സന്തോഷം പങ്കുവെച്ച എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ ഇടത് അനുഭാവികള്‍ വരെ വലിയ വിമര്‍ശം ഉയര്‍ത്തുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് വിടി ബല്‍റാമിന്റെ പ്രതികരണം, ഈ സൗഹൃദമില്ലായ്മയില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്ന് മാത്രമാണ് ബല്‍റാമിന്‍െ പ്രതികരണം. കുടാതെ ഒരു സ്‌ക്രീന്‍ ഷോട്ടിന്റെ ഭാഗവും ബല്‍റാം പോസ്റ്റിന് ഒപ്പ് പങ്കുവയ്ക്കുന്നു. അങ്ങനെ ഒരു അടുത്ത സൗഹൃദം ബല്‍റാമുമായി മുന്‍പും ഇല്ല. എന്ന് എംബി രാജേഷിന്റെ വാചകങ്ങളാണ് സ്‌ക്രീന്‍ ഷോട്ടായി ബല്‍റാം പങ്കുവച്ചത്. നവംബര്‍ 14 ന് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എംബി രാജേഷ് ബല്‍റാമിനെ കുറിച്ച് പ്രതികരിച്ചത്. ആ പോസ്റ്റ് ഓര്‍മ്മിപ്പിക്കുയാണ് ബല്‍റാം ചെയ്യുന്നത്.


പൗരത്വഭേദഗതി പ്രക്ഷോഭകര്‍ ഒറ്റുകാരാണെന്നും അവരെ വെടിവെക്കണമെന്നും ആഹ്വാനം ചെയ്ത അനുരാഗ് ഠാക്കൂറിന്റെ പ്രസ്താവന ഓര്‍മ്മിപ്പിച്ചാണ് സോഷ്യല്‍ മീഡിയയില്‍ എംബി രാജേഷ് വിമര്‍ശിക്കപ്പെടുന്നത്. ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദം എന്നായിരുന്നു എംബി രാജേഷ് പോസ്റ്റില്‍ കുറിച്ചത്. എംബി രാജേഷ് ഡെൈിവഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ടായിരുന്ന കാലത്ത് യുവമോര്‍ച്ച പ്രസിഡണ്ടായിരുന്ന അനുരാഗ് ഠാക്കൂറുമായി സൗഹൃമുണ്ടെന്നും എംബി രാജേഷ് കുറിപ്പില്‍ പറയുന്നു. പാര്‍ലമെന്റില്‍ പരസ്പരം എതിര്‍ചേരിയില്‍ നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ലെന്നും തൃത്താല എംഎല്‍എ വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍, ഇത്തരം സൗഹൃദങ്ങളില്‍ അഭിമാനിക്കാന്‍ ഒന്നുമില്ലെന്നാണ് പലരും കമന്റിലൂടെ അഭിപ്രായപ്പെടുന്നത്. ഒരു ഭരണഘടന പദവിയില്‍ ഇരുന്നു കൊണ്ട് 'ദേശ് കി ഗദ്ദാരോം കൊ ഗോലി മാരോ സാലോം കോ ' എന്ന് പൊതുവേദിയില്‍ ആക്രോശിച്ച ശ്രീ അനുരാഗ് ഠാക്കൂറുമായി അങ്ങേയ്ക്ക് ഇപ്പോഴും എങ്ങനെ സൗഹൃദം പങ്കിടാന്‍ കഴിയുന്നുവെന്ന് ചിലര്‍ ചോദിക്കുന്നു.

എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണുള്ളത്. പത്തുവര്‍ഷം പാര്‍ലമെന്റില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ ശക്തിപ്പെട്ട സൗഹൃദമാണത്. പാര്‍ലമെന്റില്‍ പരസ്പരം എതിര്‍ചേരിയില്‍ നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ല.

അദ്ദേഹം യുവമോര്‍ച്ചയുടെ പ്രസിഡന്റ് ആയിരുന്ന സമയത്ത് ഞാന്‍ ഡി വൈ എഫ് ഐ യുടെ പ്രസിഡന്റ് ആയിരുന്നു.പാര്‍ലമെന്റിലെ തെരഞ്ഞെടുത്ത യുവ എം പി മാര്‍ എഴുതിയ ലേഖനങ്ങള്‍ ശശി തരൂര്‍ എഡിറ്റ് ചെയ്ത് ' കിറശമ ഠവല ളൗൗേൃല ശ െിീം' എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.അതില്‍ ഞങ്ങള്‍ ഇരുവരുടെയും ലേഖനങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. പാര്‍ലമെന്ററി വേദികളിലും പുറത്തെ പല പൊതുവേദികളിലും പതിവായി അക്കാലത്ത് ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്.ഹിമാചല്‍ പ്രദേശിലെ രഞ്ജി താരവുമായിരുന്ന അനുരാഗ് താക്കൂര്‍ ബി സി സി ഐ യുടെ തലപ്പത്തുമെത്തി. ക്രിക്കറ്റ് താത്പര്യവും സൗഹൃദത്തിന്റെ കാരണങ്ങളില്‍ ഒന്നാണ്.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനുരാഗ് താക്കൂറിനെ നേരില്‍ കാണുന്നത്. നേരില്‍ കാണാനും സൗഹൃദം പുതുക്കാനും കഴിഞ്ഞതില്‍ സന്തോഷം.

Next Story