Top

'വിവാഹ വിരുന്നിനെത്തിയ അപ്രതീക്ഷിത അതിഥികള്‍'; കരടിയും കുഞ്ഞുങ്ങളും - വീഡിയോ

18 Feb 2022 12:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിവാഹ വിരുന്നിനെത്തിയ അപ്രതീക്ഷിത അതിഥികള്‍; കരടിയും കുഞ്ഞുങ്ങളും - വീഡിയോ
X

വിവാഹ ചടങ്ങുകള്‍ അലങ്കോലമാക്കാന്‍ ചിലര്‍ക്ക് നിഷ്പ്രയാസം സാധിക്കും. ഛത്തീസ്ഗഢിലെ കന്‍കര്‍ ജില്ലയിലാണ് ഇത്തരത്തില്‍ ചിലരുടെ കടന്ന് വരവ് വാര്‍ത്തയാവുന്നത്. രണ്ട് കുഞ്ഞുങ്ങളുമായി വിവാഹ വേദിയിലെത്തിയ അമ്മക്കരടിയാണ് താരം.

വിവാഹ വേദിയിലൂടെ നടന്ന് പോവുന്ന കരടിയുടേയും കുഞ്ഞുങ്ങളുടെയും വീഡിയോ ഇതിനോടകം സമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

മക്കളെ പുറത്ത് കയറ്റി വിവാഹ ചടങ്ങുകള്‍ നടക്കേണ്ട സ്റ്റേജിലുടെ നടക്കുന്ന കരടിയുടേതാണ് ദൃശ്യങ്ങള്‍. കരടി കുടുംബത്തിന് പിന്നില്‍ വധു വരന്‍മാരുടെ കസേരകള്‍ ഉള്‍പ്പെടെ കാണാം. തുറന്ന സ്ഥലത്തായിരുന്നു വിവാഹ വേദി ഒരുക്കിയിരുന്നത്. കരടിയും കുട്ടികളും ആരെയും ആക്രമിക്കാന്‍ മുതിര്‍ന്നില്ലെന്നും വീഡിയോക്ക് ഒപ്പമുള്ള കുറിപ്പില്‍ പറയുന്നുമുണ്ട്.

ഇതേപ്രദേശത്തിന് സമീപം നേരത്തെയും കരടികളുടെ വ്യത്യസ്ഥങ്ങളായ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഒഡീഷ ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ 'ഫുട്‌ബോള്‍ കളിക്കുന്ന' കരടികള്‍ എന്ന പേരിലുള്ള വീഡിയോ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ആണ് ട്വീറ്റ് ചെയ്തത്.

STORY HIGHLIGHTS: Bear And Cubs Present Wedding Reception In Chhattisgarh

Next Story