പെട്ട് പോയമ്മേ.. ടയറില്‍ കുടുങ്ങി കുട്ടിയാന, രക്ഷയില്ലാതായപ്പോള്‍ അമ്മയെത്തി; വൈറല്‍ വീഡിയോ
22 Oct 2021 1:06 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മനുഷ്യനോ മൃഗങ്ങളോ വർഗമേതുമാകട്ടെ അമ്മയുടെ സ്നേഹത്തിനും കരുതലിനും പകരം വെയ്ക്കാന്‍ ലോകത്ത് മറ്റൊന്നുമില്ല. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വെെറലായ ഈ വീഡിയോയും അത്തരമൊരു കരുതലിന്റെ കാഴ്ചയാണ്.
ടയർ കൊണ്ട് നിർമ്മിച്ച ഊഞ്ഞാലിൽ കളിക്കുകയായിരുന്ന കുട്ടിയാനയുടെ കാല് കുടുങ്ങുന്നതാണ് വീഡിയോ. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷപ്പെടാനാവാതെ ആനക്കുട്ടി തളരുമ്പോള്‍ ഇത് കണ്ട് അമ്മയാന ഓടിയെത്തുന്നത് വിഡീയോയില്‍ കാണാം. കുറച്ച് പരിശ്രമങ്ങൾക്ക് ശേഷം, അമ്മയാന തന്റെ കുഞ്ഞിനെ ടയറിൽ നിന്ന് വിജയകരമായി രക്ഷിച്ചെടുത്തു. അവിടെ തീർന്നില്ല കുഞ്ഞിനെ കുടുക്കിയ ടറനിട്ട് രണ്ട് ചവിട്ടും കൊടുത്താണ് അമ്മയാന മടങ്ങുന്നത്.
വീഡിയോ:
Next Story