Top

നടിക്ക് നീതി ലഭിക്കണം, അത് ചെയ്തയാളെയാണ് കണ്ടുപിടിക്കേണ്ടത്; 'വനിതാ' പോരിൽ ദിലീപിനെ പിന്തുണച്ച് അരുൺ ഗോപിയും

'ദിലീപിനെ ഇങ്ങനെ വെള്ളപൂശരുത്' എന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.

7 Jan 2022 9:47 AM GMT
ഫിൽമി റിപ്പോർട്ടർ

നടിക്ക് നീതി ലഭിക്കണം, അത് ചെയ്തയാളെയാണ് കണ്ടുപിടിക്കേണ്ടത്; വനിതാ പോരിൽ ദിലീപിനെ പിന്തുണച്ച് അരുൺ  ഗോപിയും
X

സ്ത്രീപക്ഷ മാസിക വനിതയുടെ കവർ പേജിൽ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിൻറെ ചിത്രം വന്നത് വ്യാപക വിമർശനത്തിന് കാരണമായിരിക്കുകയാണ് . ഇഇഇ സഹാചര്യത്തിൽ ദിലീപിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അരുൺ ഗോപി.

തന്റെ ഫേസ്ബുക്ക് പേജിൽ വനിതയുടെ കവർ പേജ് പങ്കുവെച്ചുകൊണ്ടാണ് അരുൺ ഗോപി പിന്തുണ അറിയിച്ചത്. നിരവധിപ്പേർ അരുൺ ഗോപിയുടെ പോസ്റ്റിന് താഴെ വിമർശനങ്ങളുമായി എത്തുന്നുമുണ്ട്. ദിലീപുമായുള്ള അരുൺ ഗോപിയുടെ സൗഹൃദം ആണ് ഈ പോസ്റ്റിന് പിന്നിൽ കാരണം എന്ന് പലരും അഭിപ്രയപ്പെടുന്നു. 'ദിലീപിനെ ഇങ്ങനെ വെള്ളപൂശരുത്' എന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.

'എന്റെ വളർച്ച അത് ഞാൻ നോക്കിക്കോളാം!! ആക്രമിക്കപെട്ട പെൺകുട്ടിക്ക് നീതികിട്ടുക തന്നെ വേണം.അതിനു അതുചെയ്ത ആളിനെയാണ് കണ്ടെത്തേണ്ടത്... അതിനാണ് കോടതി!! താങ്കളുടെ കണ്ടെത്തൽ കോടതി അംഗീകരിക്കുമ്പോൾ ഞാൻ താങ്കൾ പറയുന്നതും അംഗീകരിക്കാം' എന്ന് വിമർശിച്ചുകൊണ്ടുള്ള ഒരു കമന്റിന് അരുൺ ഗോപി മറുപടിയും നൽകിയിരിക്കുന്നു.

നേരത്തെ ഹരീഷ് പേരടിയും സാന്ദ്ര തോമസും ദിലീപിന് പിന്തുണ അറിയിച്ചിരുന്നു. ചിത്രത്തിൽ തനിക്ക് ഒരു ഓമനത്തമുള്ള കുട്ടിയെ മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ. മനുഷ്യത്വം അത് എല്ലാവരും ഒരേപോലെ അർഹിക്കുന്നു എന്നാണ് സാന്ദ്ര ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

എന്നാൽ വനിതാ മാസികയുടെ കവർ പേജിന് എതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനം ഉയർന്നിട്ടുണ്ട്. വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന വനിത മാസികയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെ കവര്‍ ചിത്രമായി ഉപയോഗിക്കുന്നത് വിരോധാഭാസമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വ്യാപക വിമര്‍ശനം. സാമൂഹിക സാംസ്‌കാരി, മാധ്യമ മേഖലയിലെ നിരവധി പേരാണ് ഇതിനോടകം വിമര്‍ശനവുമായി രംഗത്ത് എത്തിയത്.

Next Story