Top

'എന്നും പൂജ്യമായിരിക്കുക, വലിയ വട്ടപ്പൂജ്യം'; അലി അക്ബറിന്റെ പരാമര്‍ശം ബിജെപി ട്രോളാക്കി സോഷ്യല്‍മീഡിയ, ആഘോഷം

'ഈശ്വരന്‍ കൂട്ടിക്കൊടുപ്പുകാരനോ ഒഴിച്ച് കൊടുപ്പുകാരനോ അല്ല'

28 Oct 2021 1:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്നും പൂജ്യമായിരിക്കുക, വലിയ വട്ടപ്പൂജ്യം; അലി അക്ബറിന്റെ പരാമര്‍ശം ബിജെപി ട്രോളാക്കി സോഷ്യല്‍മീഡിയ, ആഘോഷം
X

സംവിധായകന്‍ അലി അക്ബറിന്റെ പൂജ്യം, വലിയ വട്ടപ്പൂജ്യം പരാമര്‍ശങ്ങള്‍ ഏറ്റെടുത്ത് ട്രോളുകളുമായി സോഷ്യല്‍മീഡിയ. നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള സീറ്റും പോയി പൂജ്യമായ ബിജെപിയെയാണ് അലി അക്ബറിന്റെ പരാമര്‍ശം സഹിതം സൈബര്‍ ലോകം പരിഹസിക്കുന്നത്. ബിജെപിയെയും അധ്യക്ഷന്‍ കെ സുരേന്ദ്രനെയും ലക്ഷ്യമിട്ടാണോ അലിയുടെ പരാമര്‍ശമെന്നും കമന്റ് ബോക്‌സില്‍ ചിലര്‍ ചോദിക്കുന്നുണ്ട്.

അതേസമയം, ഒരുവിഭാഗം ഫേസ്ബുക്ക് യൂസേഴ്‌സ് പോസ്റ്റിനെ അഭിനന്ദിച്ചും രംഗത്തെത്തുന്നുണ്ട്. ''വ്യത്യസ്ത മേഖലകളില്‍, മതത്തില്‍ ഇങ്ങനെ ഒക്കെ ചിന്താഗതിയുള്ള അപൂര്‍വ ആളുകളില്‍ ഒരു ആളാണ് അലി അക്ബര്‍.'' ''മനുഷ്യന്‍ താന്‍ ആരാണ് എന്താണ് ജീവിത ലക്ഷ്യം എന്ന് ചിന്തിക്കാനും ജീവിക്കാനും പഠിപ്പിക്കുന്ന ഭഗവത് ഗീത ഒരു സാഗരമാണ് അതില്‍നിന്നു ഒരുതുള്ളി പകര്‍ന്നു തന്നതിന് നന്ദി.'' ''ശ്രെഷ്ട്ടമായ വാക്കുകള്‍.. ഇതു തന്നെയാണ് സത്യവും.'' ''വേദാന്തസാരം ലളിതമായി, സാമാന്യജനത്തിന്റെ ഭാഷയില്‍ പകര്‍ന്നു നല്‍കി.'' ഇങ്ങനെ പോകുന്ന അഭിനന്ദനവാക്കുകള്‍.

അലി അക്ബര്‍ പോസ്റ്റ് പൂര്‍ണരൂപം: ഒരു ജനനവും ഒരു മരണവും, പോയവരാരും തിരിച്ചു വന്നിട്ടില്ല...സ്വര്‍ഗ്ഗവും നരകവും സ്വപ്നങ്ങളില്‍ മാത്രം. സത്യമായതൊന്നേയുള്ളു, ഈ മണ്ണില്‍ ലയിക്കും... വളമാകും, പിന്നെ ചെടിയാകും, ചെടി ഭക്ഷണമാവും, ഭക്ഷണം അണ്ഡവും, ബീജവുമാകും..(ഭഗവത് ഗീത )അത് യോജിച്ചു വീണ്ടും ജീവനാകും...സത്യമായ പുനര്‍ജ്ജനി..

ജനിക്കപ്പെടുന്ന ഇടം നല്ലതാവാം മോശമാവാം അതാണ് കര്‍മ്മ ഫലം...ആരും സാക്ഷ്യപ്പെടുത്താത്ത ഒരു സ്വര്‍ഗ്ഗത്തെ കാമിക്കുന്നതിലും ഭേദം ശാസ്ത്രം അംഗീകരിക്കുന്ന പുനര്‍ജ്ജനിയെ അംഗീകരിക്കുന്നതാണ്...അതല്ലെങ്കില്‍ നിര്‍ഗ്ഗുണ സത്വമായ ഈശ്വരനില്‍ ലയിക്കുക അഥവാ ഏതൊന്നില്‍ ചേരുമ്പോഴാണോ ഞാനെന്ന ബോധം തോന്നാത്തത്, ഉഷ്ണം തോന്നാത്തത്, ശൈത്യം തോന്നാത്തത്, വിശപ്പോ ദാഹമോ കാമമോ അനുഭവപ്പെടാത്തത് അവിടെ ലയിക്കുക,അഥവാ മോക്ഷം..

അതല്ലേ ശ്രേഷ്ഠ തലം...അതാണ് ഈശ്വരീയം..പൂജ്യത്തില്‍ ലയിക്കുക..പൂജ്യമായിരിക്കുക..ഒന്ന് കൂട്ടാനോ ഒന്ന് കുറയ്ക്കാനോ ശ്രമിച്ചാല്‍ പിന്നെ ഈശ്വരനില്ല..ഈശ്വരന്‍ കൂട്ടിക്കൊടുപ്പുകാരനോ ഒഴിച്ച് കൊടുപ്പുകാരനോ അല്ല... ഹിത രഹിതനാണ്... അലിയോടും അജിയോടും ഔസേപ്പിനോടും തുല്യത കല്‍പ്പിക്കുന്നവന്‍.... വലിയ വട്ടപ്പൂജ്യം ആ പൂജ്യത്തില്‍ ലയിക്കാന്‍ ഭാഗ്യം ലഭിക്കട്ടെ...വന്ദേ മാതരം.

Next Story