Top

'രാമസിംഹമെന്ന് പേരിട്ടാൽ‌ സ്വർ​ഗം ഉറപ്പാണ്'; അലി അക്ബറിനെ ട്രോളി ഐഷ സുൽത്താന

മുസ്ലീം മതം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് സംവിധായകനും ബിജെപി പ്രവർത്തകനുമായ അലി അക്ബർ. 'രാമസിംഹൻ' എന്ന പേര് സ്വീകരിച്ചത്.

14 Dec 2021 6:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാമസിംഹമെന്ന് പേരിട്ടാൽ‌ സ്വർ​ഗം ഉറപ്പാണ്; അലി അക്ബറിനെ ട്രോളി ഐഷ സുൽത്താന
X

ഇസ്ലാം മതം ഉപേക്ഷിച്ച് രാമസിം​ഹനെന്ന് പേര് സ്വീകരിച്ച അലി അക്ബറിനെ ട്രോളി സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുൽത്താന. ലക്ഷദ്വീപ് ഭാഷയിലെഴുതിയ അടിക്കുറിപ്പോടെ ഐഷ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ട കമന്റിന് മറുപടിയായിട്ടാണ് ട്രോൾ പരിഹാസം. തട്ടമിടാത്ത നിങ്ങൾ ന​ര​കത്തിൽ പോകുമെന്നായിരുന്നു പരിഹാസ കമന്റ്. സംഘപരിവാർ അനുകൂല ​അക്കൗണ്ടിന് അതേനാണയത്തിൽ ഐഷ മറുപടി നൽകി. എന്നാൽ പിന്നെ രാമസിം​ഹമെന്ന് പേരിടാം, അതാവുമ്പോൾ സ്വർ​ഗം ഉറപ്പാണെല്ലോയെന്ന് ഐഷ കുറിച്ചു.

മുസ്ലീം മതം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് സംവിധായകനും ബിജെപി പ്രവർത്തകനുമായ അലി അക്ബർ. 'രാമസിംഹൻ' എന്ന പേര് സ്വീകരിച്ചത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് മരിച്ചപ്പോൾ നിരവധി ആളുകൾ സമൂഹ മധ്യമത്തിലൂടെ ആഹ്‌ളാദപ്രകടനം നടത്തിയിൽ പ്രതിഷേധം രേഖപ്പെടുത്തിയ അദ്ദേഹം മതം ഉപേക്ഷിക്കുന്നതായി അറിയിച്ചിരുന്നു.

ബിപിൻ റാവത്തിന്റെ മരണവാർത്ത പുറത്ത് വന്ന ദിവസം അലി അക്ബർ നടത്തിയ ലൈവ് വീഡിയോയിലെ വർഗീയ പരാമർശം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സംവിധായകന്റെ അക്കൗണ്ടിന് ഒരു മാസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് മറ്റൊരു അക്കൗണ്ട് വഴി ലൈവിൽ വന്നാണ് മതം ഉപേക്ഷിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. നേരത്തെ ബിജെപി സംസ്ഥാന സമിതി അംഗത്വത്തിൽ നിന്നും അദ്ദേഹം രാജി വെച്ചിരുന്നു. വ്യക്തിപരമായ ചില അഭിപ്രായ വ്യത്യാസങ്ങൾ മൂലമാണ് രാജിയെന്നും ബിജെപി അംഗമായി തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Next Story