Top

'ഇനി ഷേവ് പോടാ പട്ടേല്‍'; സംഘപരിവാര്‍ അനുകൂല കമന്റിന് ഐഷ സുല്‍ത്താനയുടെ മറുപടി

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ ഗോഡാ പട്ടേല്‍ നടപ്പിലാക്കുന്ന ഭേദഗതികള്‍ക്കെതിരെ കര്‍ശന നിലപാടുകള്‍ പ്രഖ്യാപിച്ചിട്ടുള്ളയാളാണ് ഐഷ സുല്‍ത്താന.

14 Nov 2021 1:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനി ഷേവ് പോടാ പട്ടേല്‍; സംഘപരിവാര്‍ അനുകൂല കമന്റിന് ഐഷ സുല്‍ത്താനയുടെ മറുപടി
X

കൊച്ചി: സംഘപരിവാര്‍ അനുകൂല കമന്റിന് മറുപടിയുമായി സംവിധായകയും സാമൂഹിക പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താന. ലക്ഷദ്വീപിലെ കോഴ്‌സുകള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാറ്റി പോണ്ടിച്ചേരി യുസിയുടെ കീഴിലേക്ക്. എന്നായിരുന്നു സംഘപരിവാര്‍ അനുകൂലിയുടെ കമന്റ്. 'ഇവിടെ കിടന്ന് ഷേവ് ഷേവ് എന്നും പറഞ്ഞ് കരഞ്ഞോണ്ടിരിക്ക് ഇനി. ഗുജറാത്തില്‍ നിന്നും പാട്ടേലിനെ എന്നെന്നേക്കുമായി പടിയിറക്കി കഴിഞ്ഞു. ഇനി ഷേവ് പോടാ പട്ടേല്‍' എന്നായിരുന്നു ഇതിന് ഐഷ സുല്‍ത്താന നല്‍കിയ മറുപടി.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ ഗോഡാ പട്ടേല്‍ നടപ്പിലാക്കുന്ന ഭേദഗതികള്‍ക്കെതിരെ കര്‍ശന നിലപാടുകള്‍ പ്രഖ്യാപിച്ചിട്ടുള്ളയാളാണ് ഐഷ സുല്‍ത്താന. സംഘപരിവാര്‍ പ്രൊഫൈലുകള്‍ സൈബിറടത്തില്‍ നിരവധി തവണ അധിക്ഷേപരമായ ഐഷയെ നേരിട്ടുണ്ട്. നിലവില്‍ ചില്‍ഡ്രന്‍സ് ഡേ പോസ്റ്റിലാണ് സംഘപരിവാര്‍ അനുകൂലികളുടെ കമന്റുകള്‍ നിറയുന്നു.


Next Story