Top

ആര്‍ ബാലകൃഷ്ണ പിള്ള 'കള്ളനെ'ന്ന് വിനായകന്‍; ശിക്ഷ കിട്ടിയ മന്ത്രിയെന്ന് 'രേഖാമൂലം'

16 Sep 2021 1:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്‍ ബാലകൃഷ്ണ പിള്ള കള്ളനെന്ന് വിനായകന്‍; ശിക്ഷ കിട്ടിയ മന്ത്രിയെന്ന് രേഖാമൂലം
X

അന്തരിച്ച മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ള കള്ളനെന്ന് നടന്‍ വിനായകന്‍. ഫേസ്ബുക്ക് കമന്റിലാണ് താരത്തിന്റെ പ്രതികരണം. ഫെയിസ്ബുക്ക് വഴി രാഷ്ട്രീയ നിലപാടുകള്‍ തുറന്നറിയിക്കുന്ന വ്യക്തിയാണ് വിനായകന്‍. മുന്‍പും ഇത്തരത്തിലുള്ള പ്രതികരണം താരം നടത്തിയിട്ടുണ്ട്. ഇടതുപക്ഷ അനുഭാവിയായ താരം നേരത്തെ തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.

വിശദീകരിക്കുന്ന പോസ്റ്റുകള്‍ക്ക് പകരം ചിത്രങ്ങള്‍ മാത്രം പോസ്റ്റ് ചെയ്താണ് സാധാരണ വിനായകന്‍ പ്രതികരിക്കാറുള്ളത്. അതേസമയം ബാലകൃഷ്ണ പിള്ളയെ 'കള്ളന്‍' എന്നു വിളിക്കുന്ന പ്രയോഗം പിന്നീട് വിനായകന്‍ പിന്‍വലിച്ചിട്ടുണ്ട്. വിക്കിപീഡിയയിലെ വിവരങ്ങളില്‍ അടിവരയിട്ടാണ് ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ വിനായകന്‍ പ്രതികരിച്ചിരിക്കുന്നത്. കേരളത്തില്‍ മന്ത്രിയായിരിക്കെ ജയിലില്‍ അടയ്ക്കപ്പെട്ട ആദ്യ വ്യക്തിയെന്ന് വിക്കി വിവരങ്ങളിലാണ് താരം അടിവരയിട്ടിരിക്കുന്നത്.



Next Story