Top

'ശ്രീനിവാസന്റെ തലയില്‍ തേങ്ങ വീഴുന്ന സീനുണ്ടോ'; മരക്കാര്‍ കിളിച്ചുണ്ടന്‍ 2.0 ആകുമോയെന്ന് പ്രേക്ഷകര്‍

27 Nov 2021 8:54 AM GMT
ഫിൽമി റിപ്പോർട്ടർ

ശ്രീനിവാസന്റെ തലയില്‍ തേങ്ങ വീഴുന്ന സീനുണ്ടോ; മരക്കാര്‍ കിളിച്ചുണ്ടന്‍ 2.0 ആകുമോയെന്ന് പ്രേക്ഷകര്‍
X

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാറായെത്തിയ പ്രിയദര്‍ശന്‍ ചിത്രത്തിലെ ഭാഷയ്ക്ക് വിമര്‍ശനം. പ്രമോ റിലീസിന് പിന്നാലെ കമന്റ് ബോക്‌സുകളില്‍ മരക്കാറിലെ മോഹന്‍ലാലിന്റെ ഡയലോഗുകളെ വലിച്ച് ആരാധകര്‍ വലിച്ച് കീറുന്നത്. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഡയലോഗുകളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഡയലോഗുകള്‍ എന്നാണ് കമന്റ് ബോക്‌സുകളിലെത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. മരക്കാറിനെ കിളിച്ചുണ്ടന്‍ 2.0 എന്നും, ശ്രീനിവാസന്റെ തലയില്‍ തേങ്ങ വീഴുന്ന സീന്‍ സിനിമയില്‍ ഉണ്ടോ എന്നുള്‍പ്പെടെയാണ് ആരാധകര്‍ ചോദിക്കുന്നത്.

ചിത്രം റിലീസ് ചെയ്യാന്‍ അഞ്ചു ദിവസം ബാക്കി നില്‍ക്കെയാണ് അണിയറ പ്രവര്‍ത്തകര്‍ പ്രമോ വീഡിയോ പുറത്തുവിട്ടത്. മോഹന്‍ലാല്‍ തന്റെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. സിനിമ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനുളള തീരുമാനം ഏറെ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനു പിന്നാലെയാണ് ചിത്രം ഡിസംബര്‍ 2ന് തിയേറ്റര്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാകുന്ന മരക്കാറിന്റെ ബജറ്റ് 100 കോടിയാണ്. തന്റെ ജീവിത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്.


Next Story