Top

മരക്കാർ ഇറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ 'കഞ്ഞിയെടുക്കട്ടെ' തല്ല്, ചിലർക്ക് വാഴപ്പിണ്ടി

2 Dec 2021 1:00 PM GMT
ഫിൽമി റിപ്പോർട്ടർ

മരക്കാർ ഇറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ കഞ്ഞിയെടുക്കട്ടെ തല്ല്, ചിലർക്ക് വാഴപ്പിണ്ടി
X

മരക്കാർ സിനിമ റിലീസിനു പിന്നാലെ രസകരമായ ട്രോൾ ആഘോഷങ്ങളുമായി സോഷ്യൽ മീഡിയ. ശ്രീകുമാർ മേനോന്റെ സംവിധാനത്തിലൊരുങ്ങിയ ഒടിയനിലെ കഞ്ഞിയെടുക്കട്ടെ ഡയലോ​ഗിൽ തുടങ്ങുന്ന ട്രോൾ മരക്കാറിലെ വാഴപ്പിണ്ടിയിലെത്തുന്നു. ട്രോളിനൊപ്പം ഫാൻസ് പോരും രൂക്ഷമാണ്. സിനിമയെ പിന്തുണച്ചുകൊണ്ട് മോഹൻലാൽ ഫാൻസ്‌ പ്രതികരിക്കുമ്പോൾ, മറുവശത്തു ഫാൻസിനിടയിൽ തന്നെ തർക്കങ്ങൾ രൂക്ഷമാകുകയാണെന്നും റിപ്പോർ‌ട്ടുകളുണ്ട്.


ഫസ്റ്റ് ഷോയ്ക്ക് ശേഷം മരക്കാരേയും ഓടിയനെയും തമ്മിൽ താരതമ്യപ്പെടുത്തിയുള്ള ട്രോളുകളും നിറയാൻ തുടങ്ങിയത്. സിനിമയ്ക്ക് ശേഷം 'കഞ്ഞിയെടുക്കട്ടെ', 'ഇതിലും നല്ലത് ഒടിടിയിൽ റിലീസ് ചെയ്യുന്നതായിരുന്നു', 'പടം കൊള്ളുമോ എന്ന് ചോദിക്കുകമ്പോൾ വി.എഫ്.എക്സ് കൊള്ളാമെന്നു പറയുന്നു', തുടങ്ങിയ പ്രതികരണങ്ങളാണ് ഫാൻ പേജുകളിലടക്കം നിറയുന്നത്. എന്നാൽ വലിയ ബ്രഹ്മാണ്ഡ ചിത്രം എന്ന രീതിയിൽ സിനിമ കാണാൻ പോകരുത്‌ എന്നും, ആവറേജ് പടമാണെന്നും സാങ്കേതികമായി മികച്ച സിനിമയാണെന്നുമുള്ള പ്രതികരണങ്ങളും എത്തുന്നു.


ഫാൻസിനുള്ളിൽ തന്നെ രണ്ടുതരം അഭിപ്രായങ്ങൾ വരുന്നതും ട്രോളുകൾ പ്രചരിക്കുന്നതും സിനിമയ്ക്ക് അല്പം മങ്ങലേൽപ്പിച്ചിട്ടുണ്ട്. ഒപ്പം പ്രീ ബുക്കിംഗ് ചെയ്തവരിൽ പലരും ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നതും സിനിമ കാണുന്നതിന് മുൻപേ നിരാശയുണ്ടാക്കുന്നു. ലാലേട്ടൻ ബി​ഗ് ബജറ്റുകളിൽ നിരാശപ്പെടുത്തിയ ഒടിയനേക്കാൾ പ്രേക്ഷകർ മരക്കാറിനെ തള്ളിപ്പറഞ്ഞുവെന്നും ചിലർ പ്രചരിപ്പിക്കുന്നുണ്ട്. എന്തായാലും ചോദ്യങ്ങളും ട്രോളുകളുമൊക്കെയായി മരക്കാർ ചർച്ചകളിൽ സജീവമായി തുടരുകയാണ്.

Next Story