
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തെ കുടുകുടെ ചിരിപ്പിച്ച കുഴിയില്‍ വീണ ശ്രീ ആന അവര്‍കളെ കാട്ടിലുള്ള എല്ലാവരും ചേര്‍ന്ന് ഒറ്റക്കെട്ടായി പുറത്തെത്തിച്ചതും ഭാവന ചെയ്ത് ട്രോളന്മാര്‍. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത കുഴിയില്‍ വീണ കുഞ്ഞാനയ്ക്ക് പുറത്തെത്തിയശേഷം നേരിടേണ്ടി വന്ന കാട്ടിലെ കയ്പ്പുള്ള യാഥാര്‍ഥ്യങ്ങളെ ചുറ്റിപ്പറ്റിയാണ് ട്രോളന്മാരുടെ ക്രിയാത്മകത ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ആന കുഴിയില്‍ വീഴുന്നതും ആനയെ രക്ഷിക്കാന്‍ കാട്ടിലുള്ള സകലരും പലവിധ ഐഡിയകള്‍ മെനയുന്നതുമായിരുന്നു കുഴിയില്‍ വീണ ശ്രീന ആന അവര്‍കള്‍ എന്ന ഹാഷ് ടാഗോടെ പ്രചരിച്ചിരുന്ന ഒരു കൂട്ടം ട്രോളുകളുടെ ഉള്ളടക്കം. ആനയെ പുറത്തെടുത്താലും ആന അവര്‍കളുടെ ട്രോളുകള്‍ അവസാനിക്കുന്നില്ലെന്നാണ് ട്രോളന്മാര്‍ തെളിയിക്കുന്നത്.
ആന അവര്‍കളെ പുറത്തെടുത്തതിന് പിറ്റേന്ന് ഗജരാജ വിലാപത്തിന് അന്ത്യം എന്ന തലക്കെട്ടോടെയാണ് കാട്ടിലെ മലയാള വനോരമ ദിനപത്രത്തില്‍ വാര്‍ത്ത വന്നതെന്ന് ട്രോളുകള്‍ പറയുന്നു. രക്ഷയായത് അരണ സാറിന്റെ സമയോചിതമായ ഇടപെടലാണ്. ഒരു രാജാവ് എങ്ങനെയാകണമെന്ന് തെളിയിച്ച് പ്രതിസന്ധി ഘട്ടത്തിലുടനീളം ഒരു പടനായകനെപ്പോലെ കാടിനെയും കാട്ടാരേയും നയിച്ച സിംഹരാജന് അങ്ങ് വിദേശ രാജ്യങ്ങളില്‍ നിന്നു പോലും അഭിനന്ദനമെത്തുന്നുണ്ടെന്ന് ട്രോളന്മാര്‍ പറയുന്നു.





കുഴിയില്‍ നിന്നും പുറത്തെത്തിയ ആന അവര്‍കളെ കാത്തിരുന്നത് കനത്ത പരിഹാസമാണ്. നടക്കുന്ന വഴികളിലെല്ലാം കുഴിയാനേ എന്ന പരിഹാസമാണ് ബാക്കിയെന്ന് ആന അവര്‍കര്‍ പരാതിപ്പെടുന്നുവെന്നും ട്രോളിയ എല്ലാവരേയും ആന അവര്‍കള്‍ ശരിക്കും കാണാനിരിക്കുകയാണെന്നും സൂചിപ്പിക്കുന്നു ചില ട്രോളുകള്‍. ആന അവര്‍കള്‍ കുഴിയിലായിരുന്ന സമയത്ത് പെങ്ങളുടെ മോന്‍ ആ ഫീക്കന്‍ ആന തന്റെ പുത്തന്‍ ബൈക്കും കൈക്കലാക്കിയെന്ന് ആന അവര്‍കള്‍ പരാതിപ്പെടുന്നതായും ഒരു ട്രോളുണ്ട്. ആന അവര്‍കളെ കുഴിയില്‍ നിന്ന് ചലിപ്പിക്കാന്‍ മൂട്ടില്‍ കടിച്ച ഉറുമ്പിന് അപ്പോള്‍ത്തന്നെ മൂട്ടില്‍ കടിച്ചേടത്തമ്മ പുരസ്‌കാരവും നല്‍കി ട്രോളന്മാര്‍ ആദരിച്ചു.
മറ്റ് ട്രോളുകള്‍ കാണാം:




