‘മോഡി തലസ്ഥാനത്ത് എത്തിയപ്പോള്‍ മേയര്‍ റെഡി; പറഞ്ഞ വാക്ക് പാലിച്ച ചുണക്കുട്ടികളെന്ന് മോഡി’: ട്രോളുകളുമായി സോഷ്യല്‍മീഡിയ
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുമ്പോള്‍ സ്വീകരിക്കുന്നത് ബിജെപി മേയറായിരിക്കുമെന്ന നടന്‍ കൃഷ്ണകുമാറിന്റെ വാക്കുകളെ ട്രോളി സോഷ്യല്‍മീഡിയ. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാനും താമര വിരിയിക്കാനും എന്‍ഡിഎയ്ക്ക് സാധിക്കാതെ വന്നതോടെയാണ് ട്രോളുകളുമായി സോഷ്യല്‍മീഡിയ രംഗത്തെത്തിയത്. കൃഷ്ണകുമാറിനെ മാത്രമല്ല, 1000 പഞ്ചായത്തുകള്‍ പിടിച്ചെടുക്കുമെന്ന് പറഞ്ഞ സുരേഷ് ഗോപിയെയും സൈബര്‍ ലോകം വെറുതെവിട്ടില്ല. തൃശൂര്‍ ഞാനിങ്ങ് എടുക്കുകയാ എന്ന് പഴയ പരാമര്‍ശവും അവര്‍ ആഘോഷമാക്കി. വന്‍ കുതിപ്പ് അവകാശപ്പെട്ടാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പ് വേദിയിലേക്ക് ഇറങ്ങിയത്. എന്നാല്‍ നേട്ടമുണ്ടാക്കാനായില്ല. […]

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുമ്പോള്‍ സ്വീകരിക്കുന്നത് ബിജെപി മേയറായിരിക്കുമെന്ന നടന്‍ കൃഷ്ണകുമാറിന്റെ വാക്കുകളെ ട്രോളി സോഷ്യല്‍മീഡിയ. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാനും താമര വിരിയിക്കാനും എന്‍ഡിഎയ്ക്ക് സാധിക്കാതെ വന്നതോടെയാണ് ട്രോളുകളുമായി സോഷ്യല്‍മീഡിയ രംഗത്തെത്തിയത്. കൃഷ്ണകുമാറിനെ മാത്രമല്ല, 1000 പഞ്ചായത്തുകള്‍ പിടിച്ചെടുക്കുമെന്ന് പറഞ്ഞ സുരേഷ് ഗോപിയെയും സൈബര്‍ ലോകം വെറുതെവിട്ടില്ല. തൃശൂര്‍ ഞാനിങ്ങ് എടുക്കുകയാ എന്ന് പഴയ പരാമര്‍ശവും അവര്‍ ആഘോഷമാക്കി.



വന്‍ കുതിപ്പ് അവകാശപ്പെട്ടാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പ് വേദിയിലേക്ക് ഇറങ്ങിയത്. എന്നാല്‍ നേട്ടമുണ്ടാക്കാനായില്ല. മാത്രമല്ല, മുതിര്‍ന്ന നേതാക്കളില്‍ പലരും പരാജയപ്പെടുകയും ചെയ്തു. സംസ്ഥാന വക്താവും തൃശൂര്‍ കോര്‍പറേഷനിലെ മേയര്‍ സ്ഥാനാര്‍ഥിയുമായ ബി ഗോപാലകൃഷ്ണന്‍ സിറ്റിംഗ് സീറ്റിലാണ് പരാജയപ്പെട്ടത്. തിരുവനന്തപുരം വെങ്ങാനൂര്‍ ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച സംസ്ഥാന സെക്രട്ടറി എസ് സുരേഷും പരാജയപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സഹോദരന്‍ കെ ഭാസ്‌കരനും പരാജയപ്പെട്ടു. കേന്ദ്രമന്ത്രി വി മുരളീധരന്‍ വോട്ട് ചെയ്ത ഉള്ളൂരില്‍ ഇടതുമുന്നണി വിജയിക്കുകയും ചെയ്തു.




തിരുവനന്തപുരം കോര്‍പറേഷനില്‍ 60 സീറ്റ് നേടുമെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കളുടെയും അനുഭാവികളായ സിനിമാക്കാരുടെയും അവകാശവാദം. എന്നാല്‍, സിറ്റിംഗ്് സീറ്റുകള്‍ പലതും നഷ്ടപ്പെടുന്ന കാഴ്ചയാണ് കേരളം കണ്ടത്. യുഡിഎഫ് തകര്‍ന്നടിഞ്ഞ സ്ഥലങ്ങളിലാണ് ബിജെപി പിന്നെയും പിടിച്ചുനിന്നത്.



2015ല്‍ ഒരു മുനിസിപ്പാലിറ്റിയും 11 പഞ്ചായത്തുമാണ് എന്‍ഡിഎയ്ക്ക് ലഭിച്ചത്. ഇത്തവണ പാലക്കാട് മുനിസിപ്പാലിറ്റി നിലനിര്‍ത്തി, പുറമെ പന്തളം മുനിസിപ്പാലിറ്റിയും ലഭിച്ചു.