Top

‘ആയിരം പഞ്ചായത്ത് ബിജെപിക്ക് തരൂ’യെന്ന് സുരേഷ് ഗോപി; കേരളത്തിലാകെ 941 ഉള്ളൂയെന്ന് ട്രോളന്‍മാര്‍

കോഴിക്കോട്: ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ ആയിരം പഞ്ചായത്ത് പരാമര്‍ശത്തെ ട്രോളി സോഷ്യല്‍മീഡിയ. കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. ഒരു ആയിരം പഞ്ചായത്ത് ബിജെപിക്ക് തരൂ’യെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയോട്, കേരളത്തിലാകെ 941 പഞ്ചായത്ത് മാത്രമേ ഉള്ളൂയെന്നാണ് ട്രോളന്‍മാരുടെ മറുപടി. കഴിഞ്ഞ പ്രാവശ്യം തൃശൂര്‍ ചോദിച്ചു, ഇപ്പൊ ഇതാ 1000 പഞ്ഞയത്തും കൂടി ചോദിച്ചു. മെത്തത്തില്‍ എടുത്തോ സുരേഷേട്ടാ എന്നാണ് മറ്റൊരു വിദ്വാന്‍ നല്‍കിയ മറുപടി. ആയിരം മതിയോ […]

12 Dec 2020 5:54 AM GMT

‘ആയിരം പഞ്ചായത്ത് ബിജെപിക്ക് തരൂ’യെന്ന് സുരേഷ് ഗോപി; കേരളത്തിലാകെ 941 ഉള്ളൂയെന്ന് ട്രോളന്‍മാര്‍
X

കോഴിക്കോട്: ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ ആയിരം പഞ്ചായത്ത് പരാമര്‍ശത്തെ ട്രോളി സോഷ്യല്‍മീഡിയ. കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. ഒരു ആയിരം പഞ്ചായത്ത് ബിജെപിക്ക് തരൂ’യെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയോട്, കേരളത്തിലാകെ 941 പഞ്ചായത്ത് മാത്രമേ ഉള്ളൂയെന്നാണ് ട്രോളന്‍മാരുടെ മറുപടി. കഴിഞ്ഞ പ്രാവശ്യം തൃശൂര്‍ ചോദിച്ചു, ഇപ്പൊ ഇതാ 1000 പഞ്ഞയത്തും കൂടി ചോദിച്ചു. മെത്തത്തില്‍ എടുത്തോ സുരേഷേട്ടാ എന്നാണ് മറ്റൊരു വിദ്വാന്‍ നല്‍കിയ മറുപടി. ആയിരം മതിയോ ഒരു 1500 പഞ്ചായത്ത് എടുത്തോട്ടെ ചേട്ടായെന്ന മറ്റൊരു ഫേസ്ബുക്കി ചോദിച്ചു.

ബിജെപി പ്രവര്‍ത്തകനാണ് താനെന്ന് അഭിമാനത്തോടെ പറയുമെന്നും അതിന്റെ പേരില്‍ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചാല്‍ കുഴപ്പമില്ലെന്നും വേദിയില്‍ വച്ച് സുരേഷ് ഗോപി പറഞ്ഞിരുന്നു. ‘അടിസ്ഥാനപരമായി ഞാനൊരു കലാകാരനാണ്. ലോകം മുഴുവന്‍ ആരാധിക്കുന്ന നരേന്ദ്രമോദിയുടെ പടയാളിയാണ് ഞാന്‍. അഴിമതിരഹിതമായ ഭരണ നിര്‍വഹണം പൗരന്റെ അവകാശമാണ് എന്നു കരുതുന്ന മോദിയുടെ ശിഷ്യനാണ്. ഞാന്‍ ബിജെപി പ്രവര്‍ത്തകനാണ്. അതിനെ സംഘിയെന്നോ ചാണക സംഘിയെന്നോ എന്തു വേണമെങ്കിലും വിളിച്ചോളൂ. ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീട് ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ട്. അതൊന്നു പോയി നോക്കൂ, അവിടെ ഇപ്പോഴും ചാണകം കൊണ്ടാണ് തറ മെഴുകിയത്. അതാണ് നമ്മള്‍. അല്ലാതെ വേറെ ചിലരെ പോലെ മറ്റു പലതുമല്ല തറയില്‍ മെഴുകിയത്.’- സുരേഷ് ഗോപി പറഞ്ഞു.

നടനെന്നും കെട്ടിത്തൂക്കിയ എംപിയെന്നും പറഞ്ഞ് തന്നെ ബഹിഷ്‌കരിക്കുകയാണ് കേരളത്തിലെ ഇടതുവലതു മുന്നണികള്‍. കോഴിക്കോട് പേരാമ്പ്ര പഞ്ചായത്തിലെ ഒരു പട്ടിക ജാതി കോളനിയിലേക്ക് റോഡ് പണിയാന്‍ താന്‍ ഫണ്ട് അനുവദിച്ചിട്ടും പദ്ധതി നടപ്പാകാതിരിക്കാന്‍ കലക്ടര്‍ മുതല്‍ സകല ഉദ്യോഗസ്ഥരും കഷ്ടപ്പെടുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ‘സംഘി എംപിയുടെ പദ്ധതി നടപ്പാക്കേണ്ട എന്ന നിഷേധ രാഷ്ട്രീയമാണ് ഇവിടെ നടപ്പാക്കുന്നത്. ഇതിനെ വകവരുത്താന്‍ ജനങ്ങള്‍ സ്വയം സമ്മതിദാനം വിനിയോഗിക്കണം. കോഴിക്കോട് കോം ട്രംസ്റ്റിന്റെ പുനരുദ്ധാരണത്തിന് വേണ്ടി രാഷ്ട്രപതിയെ കാണാന്‍ വിളിച്ചിട്ട് പോലും ആരും വന്നില്ല. കേരളത്തിന് വേണ്ടി എന്തു ചെയ്യാന്‍ സാധിക്കുമോ എന്റെ പരമാവധി ഞാന്‍ ശ്രമിക്കുകയാണ്.’ സുരേഷ് ഗോപി പറഞ്ഞു.

Next Story