Top

‘ഭാരത രത്‌ന ഒന്നുടെ എടുക്കട്ടെ മുത്തേ’; സച്ചിനെ ട്രോളില്‍ മുക്കി മലയാളികള്‍

കര്‍ഷക സമരവുമായി ബന്ധപ്പെട്ട നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ട്രോളില്‍ മുക്കി മലയാളികള്‍. കര്‍ഷക സമരത്തിന് അന്താരാഷ്ട്ര പിന്തുണ വര്‍ധിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിന് പരോക്ഷ പിന്തുണയുമായി സച്ചിന്‍ രംഗത്ത് വന്നത്. ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. വിദേശികള്‍ക്ക് കാഴ്ച്ചക്കാരാവാം എന്നാല്‍ പ്രതിനിധികളാവാന്‍ ശ്രമിക്കേണ്ടതില്ല. ഇന്ത്യക്ക് സ്വന്തം ജനതയെ നന്നായി അറിയാവുന്നത്. ഒരു ജനതയായി തുടരാം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍. India’s sovereignty cannot be compromised. External forces can be spectators […]

3 Feb 2021 10:52 AM GMT

‘ഭാരത രത്‌ന ഒന്നുടെ എടുക്കട്ടെ മുത്തേ’; സച്ചിനെ ട്രോളില്‍ മുക്കി മലയാളികള്‍
X

കര്‍ഷക സമരവുമായി ബന്ധപ്പെട്ട നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ട്രോളില്‍ മുക്കി മലയാളികള്‍. കര്‍ഷക സമരത്തിന് അന്താരാഷ്ട്ര പിന്തുണ വര്‍ധിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിന് പരോക്ഷ പിന്തുണയുമായി സച്ചിന്‍ രംഗത്ത് വന്നത്.

ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. വിദേശികള്‍ക്ക് കാഴ്ച്ചക്കാരാവാം എന്നാല്‍ പ്രതിനിധികളാവാന്‍ ശ്രമിക്കേണ്ടതില്ല. ഇന്ത്യക്ക് സ്വന്തം ജനതയെ നന്നായി അറിയാവുന്നത്. ഒരു ജനതയായി തുടരാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെ സച്ചിനെതിരെ ട്രോളുകളും ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാരിനെ പ്രീണിപ്പിച്ച് ഒരു തവണ കൂടി ഭാരത രത്‌ന വാങ്ങാനാണ് താരത്തിന്റെ പുറപ്പാടെന്നാണ് ട്രോളന്മാരുടെ പരിഹാസം. ബിജെപിയോട് അനുഭാവിത്വമുള്ള ക്രിക്കറ്ററുടെ പട്ടികയില്‍ മറ്റൊരാള്‍ കൂടിയെത്തിയെന്നും വിമര്‍ശനമുണ്ട്.

അതേസമയം അന്താരാഷ്ട്ര പിന്തുണയെ സ്വാഗതം ചെയ്ത് കര്‍ഷകര്‍ രംഗത്ത് വന്നിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ നിന്നുയരുന്ന പിന്തുണ കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സച്ചിന്‍ ഉള്‍പ്പെടെയുള്ള സെലിബ്രറ്റികള്‍ രംഗത്ത് വന്നിരിക്കുന്നത്. വിദേശികള്‍ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ടെന്നാണ് ഇന്ത്യന്‍ സെലിബ്രറ്റികളുടെ വാദം.

Next Story

Popular Stories