Top

‘പടച്ച് വിടാന്‍ സാധ്യതയുള്ള എല്ലാ നുണകളേയും പൊളിച്ചടുക്കും’; പിണറായിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് സോഷ്യല്‍ മീഡിയ

ഇന്ന് അധികാരത്തിലേറിയ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പം ‘സത്യപ്രതിജ്ഞ’ ചെയ്ത് സോഷ്യല്‍ മീഡിയ. തുടര്‍ഭരണം നേടിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ചരിത്രഘട്ടത്തിന് ഐക്യദാര്‍ഢ്യമറിയിച്ചുകൊണ്ടാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേര്‍ ‘സത്യപ്രതിജ്ഞ’ ചെയ്തത്. ‘നിയമം വഴിയും ജനാധിപത്യപരമായും അധികാരമേറ്റ രണ്ടാം പിണറായി സര്‍ക്കാറിനു വേണ്ടി ശക്തമായി ന്യായീകരിക്കുമെന്നും, ഈ സര്‍ക്കാറിനെതിരെ പടച്ച് വിടാന്‍ സാധ്യതയുള്ള എല്ലാ നുണകളേയും പൊളിച്ചടുക്കാന്‍ ഇതുവരെ എങ്ങനെ ആണോ അതേപോലെ മുന്‍പന്തിയില്‍നിന്ന് പ്രവര്‍ത്തിക്കുമെന്നും, ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരമാവധി ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുമെന്നും’, […]

20 May 2021 8:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പടച്ച് വിടാന്‍ സാധ്യതയുള്ള എല്ലാ നുണകളേയും പൊളിച്ചടുക്കും’; പിണറായിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് സോഷ്യല്‍ മീഡിയ
X

ഇന്ന് അധികാരത്തിലേറിയ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പം ‘സത്യപ്രതിജ്ഞ’ ചെയ്ത് സോഷ്യല്‍ മീഡിയ. തുടര്‍ഭരണം നേടിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ചരിത്രഘട്ടത്തിന് ഐക്യദാര്‍ഢ്യമറിയിച്ചുകൊണ്ടാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേര്‍ ‘സത്യപ്രതിജ്ഞ’ ചെയ്തത്.

‘നിയമം വഴിയും ജനാധിപത്യപരമായും അധികാരമേറ്റ രണ്ടാം പിണറായി സര്‍ക്കാറിനു വേണ്ടി ശക്തമായി ന്യായീകരിക്കുമെന്നും, ഈ സര്‍ക്കാറിനെതിരെ പടച്ച് വിടാന്‍ സാധ്യതയുള്ള എല്ലാ നുണകളേയും പൊളിച്ചടുക്കാന്‍ ഇതുവരെ എങ്ങനെ ആണോ അതേപോലെ മുന്‍പന്തിയില്‍നിന്ന് പ്രവര്‍ത്തിക്കുമെന്നും, ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരമാവധി ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുമെന്നും’, സഗൗരവം ഇവര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു.

ഫേസ്ബുക്കിന് പുറമെ വാട്‌സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ എല്ലാ പ്രധാനപ്പെട്ട സാമൂഹിക മാധ്യമങ്ങളിലും ഇത്തരത്തില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ നേരിട്ട ആരോപണങ്ങളില്‍ സര്‍ക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയ ഘട്ടത്തിലും സോഷ്യല്‍ മീഡിയയുടെ വലിയ പിന്തുണ ഇടത് സര്‍ക്കാരിന് ലഭിച്ചിരുന്നു. ഈ പ്രതിരോധം അധികാരത്തിലേറിയ അടുത്ത സര്‍ക്കാരിനും ലഭിക്കുമെന്ന വാഗ്ദാനമാണ് സത്യപ്രതിജ്ഞകളുടെ ഉള്ളടക്കം.

അതേസമയം, സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ചുമതലയേറ്റു. ആദ്യ ഫയലില്‍ ഒപ്പിട്ടു. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ 141 റൂമിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിക്ക് പുറമെ എല്ലാ മന്ത്രിമാരും അവരവരുടെ ഓഫീസിലെത്തി ചുമതയേല്‍ക്കും.

Also Read: ‘മച്ചി പശുവിനെ തൊഴുത്ത് മാറ്റി കെട്ടിയാല്‍ പ്രസവിക്കുമോ?’ കോണ്‍ഗ്രസില്‍ ഒരു പ്രതീക്ഷയുമില്ലെന്ന് വെള്ളാപ്പള്ളി

Next Story