Top

‘എടപ്പാളോട്ടമല്ല! വിജയ് ഹസാരെയിലേത് എടപ്പാള്‍ വെടിക്കെട്ട്’; ദേവ്ദത്ത് പടിക്കലിന് കൈയ്യടി

ഏഴ് മത്സരങ്ങള്‍, നാല് സെഞ്ച്വറി, മൂന്ന് അര്‍ധസെഞ്ച്വറി, 147.4 ശരാശരിയില്‍ 737, സ്‌ട്രൈക് റേറ്റ് 95.96 വിജയ് ഹസാരെ ട്രോഫിയില്‍ ദേവ്ദത്ത് പടിക്കലിന്റെ പ്രകടനത്തെ വിലയിരുത്താന്‍ ഈ കണക്കുകള്‍ മാത്രം മതിയാവും. മലയാളിയായ ദേവ്ദത്ത് പടിക്കല്‍ കര്‍ണാടകയ്ക്ക് വേണ്ടി നടത്തിയ മിന്നും പ്രകടനത്തിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം തുടരുകയാണ്. We had to double check the stats for average. We honestly thought that was a typo😉 DDP, need we […]

13 March 2021 3:30 AM GMT

‘എടപ്പാളോട്ടമല്ല! വിജയ് ഹസാരെയിലേത് എടപ്പാള്‍ വെടിക്കെട്ട്’; ദേവ്ദത്ത് പടിക്കലിന് കൈയ്യടി
X

ഏഴ് മത്സരങ്ങള്‍, നാല് സെഞ്ച്വറി, മൂന്ന് അര്‍ധസെഞ്ച്വറി, 147.4 ശരാശരിയില്‍ 737, സ്‌ട്രൈക് റേറ്റ് 95.96 വിജയ് ഹസാരെ ട്രോഫിയില്‍ ദേവ്ദത്ത് പടിക്കലിന്റെ പ്രകടനത്തെ വിലയിരുത്താന്‍ ഈ കണക്കുകള്‍ മാത്രം മതിയാവും. മലയാളിയായ ദേവ്ദത്ത് പടിക്കല്‍ കര്‍ണാടകയ്ക്ക് വേണ്ടി നടത്തിയ മിന്നും പ്രകടനത്തിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം തുടരുകയാണ്.

ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ താരമായ ദേവ്ദത്ത് സ്ഥിരതയുടെ കാര്യത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പോലും മാതൃക കാണിക്കുകയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. തുടര്‍ച്ചയായി സെഞ്ച്വറി അടിച്ച് പടിക്കല്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര, സൗത്ത് ആഫ്രിക്കയുടെ അല്‍വിരോ പീറ്റേഴ്‌സണ്‍ എന്നിവരാണ് അന്താരാഷ്ട്ര തലത്തില്‍ തുടര്‍ച്ചയായി നാല് സെഞ്ച്വറികള്‍ നേടിയ താരങ്ങള്‍.

വിജയ് ഹസാരെയില്‍ ആറ് മത്സരങ്ങളില്‍ നാലിലും സെഞ്ച്വറി നേടിയ പടിക്കല്‍ ടൂര്‍ണമെന്റ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനാണ്. കര്‍ണാടക നായകന്‍ സ്മാര്‍ത്ഥാണ് പട്ടികയിലെ രണ്ടാമന്‍. കേരളത്തിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ 101 റണ്‍സും ഗ്രൂപ്പ് ഘട്ടത്തിലും പുറത്താവാതെ 126 റണ്‍സും പടിക്കല്‍ നേടിയിരുന്നു. ഇരു മത്സരങ്ങളില്‍ കര്‍ണാടകയ്ക്ക് നിര്‍ണായക വിജയം നേടാനും സാധിച്ചു.

ഒഡിഷയ്‌ക്കെതിരെ 152 റണ്‍സും റെയില്‍വേസിനെതിരെ പുറത്താവാതെ നേടിയ 145 റണ്‍സുമാണ് വിജയ് ഹസാരെയിലെ മികച്ച പ്രകടനം. ഫോം തുടരുന്നത് പടിക്കലിന്റെ ഇന്ത്യന്‍ ടീം പ്രവേശനവും വേഗത്തിലാക്കും. ഐപിഎല്ലില്‍ മിന്നും പ്രകടനമാണ് താരം കഴിഞ്ഞ സീസണില്‍ നടത്തിയത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രസിദ്ധി നേടിയ എടപ്പാള്‍ ബിജെപി-സിപിഐഎം സംഘര്‍ഷവുമായി ബന്ധപ്പെടുത്തിയും ചിലര്‍ പടിക്കലിന് ആശംസകള്‍ നേരുന്നുണ്ട്. പടിക്കലിന്റെ വെടിക്കെട്ട് എടപ്പാളോട്ടവുമായി ബന്ധിപ്പിക്കരുതെന്നാണ് ചിലരുടെ പരിഹാസം, വേണമെങ്കില്‍ എടപ്പാള്‍ വെടിക്കെട്ട് എന്ന് പ്രകടനത്തെ വിളിച്ചോളുവെന്ന് പറയുന്നവരുമുണ്ട്.

Next Story

Popular Stories