
ഹത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയത് ‘റേപ്പ് ടൂറിസ’മെന്ന് ആക്ഷേപിച്ച് ബിജെപി നേതാവ് എസ് സുരേഷ്. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് സുരേഷ് വിവാദ പരാമര്‍ശം നടത്തിയത്.
ഇതേതുടര്‍ന്ന് വ്യാപക പ്രതിഷേധങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്നത്. ഹത്രസ് പെണ്‍കുട്ടിക്ക് നീതിലഭിക്കുന്നതിനുവേണ്ടി രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അലയടിക്കുന്ന പശ്ചാത്തലത്തിലാണ് എസ് രാജേഷ് ഇത്തരം വിവാദപരമായ പരാമര്‍ശം നടത്തുന്നത്.
എസ് സുരേഷിന്റെ പ്രതികരണം
‘നിയമസംവിധാനങ്ങള്‍ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ പരിശ്രമമാണ് ഉത്തര്‍പ്രദേശില്‍ സംഭവിക്കുന്നത്. രാജസ്ഥാനില്‍ രണ്ട് കൊച്ചുപെണ്‍കുട്ടികള്‍ റേപ്പ് ചെയ്യപ്പെട്ടപ്പോള്‍ അത് ബലംപ്രയോഗിച്ചുള്ളതായിരുന്നില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രിയങ്കരനായ അശോക് ഗെഹ് ലോട്ട് പറഞ്ഞത്. വിഡ്ഢിയായ മുഖ്യമന്ത്രി രാജസ്ഥാനിലിരിക്കുമ്പോള്‍ അവിടേക്കായിരുന്നു, ആള്‍ക്കാര്‍ വിമര്‍ശിക്കുന്ന റേപ്പ് ടൂറിസം പോലെയുള്ള യാത്ര നടത്തേണ്ടത്. കാരണം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റേപ്പ് നടക്കുന്നത് രാജസ്ഥാനിലാണ്’.
ഹത്രസിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ വന്‍ പ്രതിഷേധങ്ങളാണ് രാജ്യത്തുയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ രാഹുലിനും പ്രയങ്കയ്ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേരെ യുപി പൊലീസ് കൈയ്യേറ്റ ശ്രമം നടത്തിയത്.
- TAGS:
- Hathras Rape
- S Suresh