Top

‘ആരും തൊടാത്ത ബട്ടണ്‍ താമര, കൊറോണ വരാതിരിക്കാന്‍ ഞാനതില്‍ കുത്തി’; സോഷ്യല്‍ മീഡിയയില്‍ ആഘോഷം തുടരുന്നു

കൊച്ചി: വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസം കഴിഞ്ഞിട്ടും തീരാതെ ട്രോള്‍. ബിജെപിക്ക് ഒറ്റ സീറ്റ് പോലും ലഭിക്കാതിരുന്നതാണ് ട്രോളന്മാര്‍ ആഘോഷമാക്കുന്നത്. ആരും തൊടാത്ത താമര അടയാളത്തില്‍ കൊവിഡ് വരാതിരിക്കാനാണ് ഞാന്‍ കുത്തിയതെന്നാണ് ഇന്നത്തെ വൈറല്‍ ട്രോള്‍. ഇതിനായി അശോകന്റെയും മമ്മൂട്ടിയുടെയും മീമാണ് ഉപയോഗിച്ചിരിക്കുന്നത്. നേമത്തെയും പാലക്കാടെയും ബിജെപിയുടെ പരാജയമാണ് ട്രോളന്മാര്‍ ഏറ്റവും ആഘോഷമാക്കുന്നത്. കെ. സുരേന്ദ്രനെതിരെയും ട്രോളുകള്‍ക്ക് കുറവൊന്നുമില്ല. സന്ദീപ് വാര്യര്‍, വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, ഇ ശ്രീധരന്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയാ […]

4 May 2021 6:47 AM GMT

‘ആരും തൊടാത്ത ബട്ടണ്‍ താമര, കൊറോണ വരാതിരിക്കാന്‍ ഞാനതില്‍ കുത്തി’; സോഷ്യല്‍ മീഡിയയില്‍ ആഘോഷം തുടരുന്നു
X

കൊച്ചി: വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസം കഴിഞ്ഞിട്ടും തീരാതെ ട്രോള്‍. ബിജെപിക്ക് ഒറ്റ സീറ്റ് പോലും ലഭിക്കാതിരുന്നതാണ് ട്രോളന്മാര്‍ ആഘോഷമാക്കുന്നത്. ആരും തൊടാത്ത താമര അടയാളത്തില്‍ കൊവിഡ് വരാതിരിക്കാനാണ് ഞാന്‍ കുത്തിയതെന്നാണ് ഇന്നത്തെ വൈറല്‍ ട്രോള്‍. ഇതിനായി അശോകന്റെയും മമ്മൂട്ടിയുടെയും മീമാണ് ഉപയോഗിച്ചിരിക്കുന്നത്. നേമത്തെയും പാലക്കാടെയും ബിജെപിയുടെ പരാജയമാണ് ട്രോളന്മാര്‍ ഏറ്റവും ആഘോഷമാക്കുന്നത്. കെ. സുരേന്ദ്രനെതിരെയും ട്രോളുകള്‍ക്ക് കുറവൊന്നുമില്ല.

സന്ദീപ് വാര്യര്‍, വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, ഇ ശ്രീധരന്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകളിലും ട്രോള്‍ കമന്റുകള്‍ നിറയുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ വിടി ബല്‍റാം, തവനൂരില്‍ മത്സരിച്ച ഫിറോസ് കുന്നംപറമ്പില്‍, ശബരീനാഥ്, കെഎം ഷാജി, പികെ ഫിറോസ് തുടങ്ങിയവര്‍ക്കെതിരെയും ഇടതു പ്രൊഫൈലുകള്‍ ട്രോള്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ഫിറോസ് കുന്നംപറമ്പില്‍ രംഗത്തുവന്നിരുന്നു. സംസ്ഥാനത്തെ ഇടത് തരംഗത്തിന് കാരണമായത് വിശക്കുന്നവന് അന്നം കൊടുക്കുന്ന സര്‍ക്കാര്‍ നടപടിയാണെന്നും അതാരും കാണാതെ പോകരുതെന്നും ഫിറോസ് പറഞ്ഞു. ഈ പ്രസ്താവനയെയും ട്രോളി ചിലർ രംഗത്തുവന്നിട്ടുണ്ട്.

Next Story