Top

‘നാടിനെ അപമാനിച്ചു, കേരളത്തെ വേണ്ടാത്ത കിറ്റെക്‌സിനെ മലയാളിക്കും വേണ്ട’; സോഷ്യല്‍മീഡിയയില്‍ ബഹിഷ്‌കരണ ക്യാമ്പയിന്‍

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് പ്രഖ്യാപിച്ച് തെലങ്കാനയിലേക്ക് പോകാനൊരുങ്ങുന്ന സാബു ജേക്കബിനെതിരെ സോഷ്യല്‍മീഡിയയില്‍ #boycottkitex ക്യാമ്പയിന്‍. കിറ്റെക്‌സിന്റെ ഔദ്യോഗിക പേജിലും മറ്റ് സൈബര്‍ ഗ്രൂപ്പുകളിലുമാണ് #boycottkitex ക്യാമ്പയിന്‍ സജീവമായിരിക്കുന്നത്. ‘കേരളത്തെ മൊത്തം കരിവാരിതേച്ച് സാബു നടത്തുന്ന വെല്ലുവിളി മലയാളികള്‍ക്കെതിരെയാണ്,’ ‘ബിജെപിക്കാര്‍ കാത്തിരുന്ന പോലെ ദേശീയതലത്തില്‍ തന്നെ കേരളത്തെ സാബു അപമാനിച്ചു’, ‘കേരളത്തിന്റെ വ്യവസായ നിക്ഷേപങ്ങളെയും ജോലി സാധ്യതകളെ പോലും ഇല്ലായ്മ ചെയ്ത് ജനവികാരം സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ സാബു ശ്രമിക്കുന്നു’, ‘വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്‍ നിരയിലായ […]

12 July 2021 5:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘നാടിനെ അപമാനിച്ചു, കേരളത്തെ വേണ്ടാത്ത കിറ്റെക്‌സിനെ മലയാളിക്കും വേണ്ട’; സോഷ്യല്‍മീഡിയയില്‍ ബഹിഷ്‌കരണ ക്യാമ്പയിന്‍
X

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് പ്രഖ്യാപിച്ച് തെലങ്കാനയിലേക്ക് പോകാനൊരുങ്ങുന്ന സാബു ജേക്കബിനെതിരെ സോഷ്യല്‍മീഡിയയില്‍ #boycottkitex ക്യാമ്പയിന്‍. കിറ്റെക്‌സിന്റെ ഔദ്യോഗിക പേജിലും മറ്റ് സൈബര്‍ ഗ്രൂപ്പുകളിലുമാണ് #boycottkitex ക്യാമ്പയിന്‍ സജീവമായിരിക്കുന്നത്.

‘കേരളത്തെ മൊത്തം കരിവാരിതേച്ച് സാബു നടത്തുന്ന വെല്ലുവിളി മലയാളികള്‍ക്കെതിരെയാണ്,’ ‘ബിജെപിക്കാര്‍ കാത്തിരുന്ന പോലെ ദേശീയതലത്തില്‍ തന്നെ കേരളത്തെ സാബു അപമാനിച്ചു’, ‘കേരളത്തിന്റെ വ്യവസായ നിക്ഷേപങ്ങളെയും ജോലി സാധ്യതകളെ പോലും ഇല്ലായ്മ ചെയ്ത് ജനവികാരം സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ സാബു ശ്രമിക്കുന്നു’, ‘വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്‍ നിരയിലായ കേരളത്തിനെ കിംവദന്തി പരത്തി ഇല്ലായ്മ ചെയ്യാനാണ് സാബു ശ്രമിച്ചത്.’ ഇത്തരത്തില്‍ എല്ലാം നാടിനെ അപമാനിച്ചതില്‍ മലയാളി എന്ന നിലയില്‍ കിറ്റെക്‌സിന്റെ ഒരു ഉത്പന്നവും വാങ്ങില്ലെന്നാണ് #boycottkitex ഹാഷ് ടാഗ് സഹിതമുള്ള സോഷ്യല്‍മീഡിയ പ്രചരണങ്ങള്‍.

നിയമപരമായി നടക്കുന്ന കമ്പനി ആണെങ്കില്‍ നിയമപരമായ പരിശോധനയെ പേടിക്കുന്നത് എന്തിനാണെന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നു. നാടിനെ തന്നെ അടച്ചാക്ഷേപിക്കുമ്പോള്‍ മലയാളി എന്ന നിലയില്‍ ഒന്ന് ചോദിക്കാതെ വയ്യ. 3500 കോടിയുടെ വന്‍കിട പ്രോജക്ട് നടപ്പിലാക്കാന്‍ ആവശ്യമായ ആസ്തി കിറ്റക്‌സ് ഗ്രൂപ്പിന് ഉണ്ടായതെങ്ങനെയാണ്? നിങ്ങള്‍ ഈ കുറ്റം പറയുന്ന കേരളത്തില്‍ ബിസിനസ് ചെയ്തിട്ട് തന്നെയല്ലേയെന്നും സോഷ്യല്‍മീഡിസാബുവിനോട് ചോദിച്ചു.

May be an image of text that says 'കിഴം തോട്ടില് പഞ്ചായത്തിലെ രാസമാലിന്യം മങ്കുഴി കലര്ന്നു കടമ്പ്രയാർ് MANORAMANEWS.COM ക്കമ്പലം കിറ്റക്സ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുക ടനി20 മുതലാളിയുടെ അടിമയാകാനില്ല കമ്പനി ഭരണം അറബിക്കടലിൽ മനുഷ്യ ജീവന് ഭീഷണിയാകുന്ന രാസമാലിന്യങ്ങൾക രാസമാലി പകരമാകില്ല മുതലാളിയുടെ ഒരു സൗജന്യവും BOYOT .MPRAIA CPIMFBCELL'

അതേസമയം, കിറ്റെക്‌സ് വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. ഏതു നിക്ഷേപകരാണെങ്കിലും നിയമം പാലിക്കണമെന്നും പക്ഷെ നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് സര്‍ക്കാര്‍ നിക്ഷേപകരെ ഉപദ്രവിക്കരുതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. രാഷ്ട്രീയക്കാര്‍ നിക്ഷേപകരോട് രാഷ്ട്രീയം കാണിക്കരുത്. നിക്ഷേപകരും രാഷ്ട്രീയം കളിക്കരുത്. കിറ്റക്‌സില്‍ ഇത് രണ്ടും സംഭവിച്ചു. ഇതോടെ കേരളം നിക്ഷേപസൗഹൃദമല്ലെന്ന സന്ദേശം പുറത്തേക്ക് പോയി പോകുന്നവര്‍ പോകട്ടെയെന്ന നിലപാട് വലിയ ദോഷമുണ്ടാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കിറ്റക്‌സിനെ രാഷ്ട്രീയമായി ഉപയോഗിച്ചത് ഇടതു മുന്നണിയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് വ്യവസായ മന്ത്രി എന്ന നിലയില്‍ താന്‍ ഇടപെടുകയും പരിഹരിക്കുകയും ചെയ്തതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കിറ്റെക്‌സ് എംഡി സാബു ജേക്കബിന്റെ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവും രംഗത്തെത്തി. കേരളത്തിനെതിരായ പ്രചരണം ലോകം മുഴുവനുമെത്തിക്കാനാണ് കിറ്റെകസ് എംഡിയുടെ ശ്രമം. ഈ സംവാദം തുടര്‍ന്നു കൊണ്ടു പോവുന്നതില്‍ സര്‍ക്കാരിന് താല്‍പര്യമില്ല. ഓരോരുത്തര്‍ക്കും അവരുടെ നിലവാരമനുസരിച്ച് എന്ത് വേണമെങ്കിലും പറയാമെന്നും പി രാജീവ് പ്രതികരിച്ചു. ‘സാബു ജേക്കബിന്റെ ആരോപണങ്ങളില്‍ വിശദമാക്കേണ്ടെത് സര്‍ക്കാര്‍ വിശദമാക്കിയിട്ടുണ്ട്. ഞങ്ങള്‍ നാടിന്റെ ആകെ പ്രതിനിധികളാണ്. ഇരിക്കുന്ന കസേരയ്ക്കും നല്‍കിയിരിക്കുന്ന ഉത്തരവാദിത്വത്തിനും അനുസരിച്ചേ സര്‍ക്കാരിന് പ്രതികരിക്കാനാവൂ. ഇത്തരം സംവാദങ്ങള്‍ ഇങ്ങനെ തുടരണമെന്ന് ആഗ്രഹമുള്ളവരുണ്ടാവും. അത് നാടിന് നല്ലതല്ല. സര്‍ഗാത്മകമായ വിമര്‍ശനങ്ങളെയും ഞങ്ങള്‍ പൂര്‍ണ മനസ്സോടെ സ്വാഗതം ചെയ്യുന്നു.’ നാടിനെ തകര്‍ക്കുന്ന നശീകരണ വിമര്‍ശനങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുന്നെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

Next Story

Popular Stories