‘സ്ത്രീവിരുദ്ധന് വനിതാ കമ്മീഷന്റെ ആദരം, ഐറണി തൂങ്ങി ചത്തു’; രജിത് കുമാറിന് പുരസ്‌കാരം നല്‍കിയ മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കും വിമര്‍ശനം
ബിഗ് ബോസ് റിയാലിറ്റി ഷോ താരവും അധ്യാപകനുമായ രജിത് കുമാറിനെ അനുമോദിക്കുന്ന വേദിയില്‍ വനിത കമ്മീഷന്‍ വനിതാ കമ്മീഷൻ അംഗവും മന്ത്രിയും എംഎല്‍എയും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിനെതിരെ രൂക്ഷ വിമര്‍ശനം. പ്രസ് മലയാളം ന്യൂസ് എന്ന ചാനലാണ് രജിത് കുമാറിന് അംഗീകാരം നല്‍കി മൊമന്റോ നല്‍കിയത്. മന്ത്രി മേഴ്‌സികുട്ടിയമ്മ, വനിതാ കമ്മീഷന്‍ അംഗം ഷാഹിത കമാല്‍, എംഎല്‍എ നൗഷാദ് എന്നിവര്‍ ചേര്‍ന്നായിരുന്നു രജിത് കുമാറിന് മൊമെന്റോ കൈമാറിയത്. ഇതിന്റെ ചിത്രം രജിത് കുമാര്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. നിരന്തരം […]

ബിഗ് ബോസ് റിയാലിറ്റി ഷോ താരവും അധ്യാപകനുമായ രജിത് കുമാറിനെ അനുമോദിക്കുന്ന വേദിയില്‍ വനിത കമ്മീഷന്‍ വനിതാ കമ്മീഷൻ അംഗവും മന്ത്രിയും എംഎല്‍എയും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിനെതിരെ രൂക്ഷ വിമര്‍ശനം. പ്രസ് മലയാളം ന്യൂസ് എന്ന ചാനലാണ് രജിത് കുമാറിന് അംഗീകാരം നല്‍കി മൊമന്റോ നല്‍കിയത്.
മന്ത്രി മേഴ്‌സികുട്ടിയമ്മ, വനിതാ കമ്മീഷന്‍ അംഗം ഷാഹിത കമാല്‍, എംഎല്‍എ നൗഷാദ് എന്നിവര്‍ ചേര്‍ന്നായിരുന്നു രജിത് കുമാറിന് മൊമെന്റോ കൈമാറിയത്. ഇതിന്റെ ചിത്രം രജിത് കുമാര്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
നിരന്തരം സ്ത്രീ വിരുദ്ധത പറയുന്ന രജിത് കുമാറിനെ വനിത കമ്മീഷനും അംഗീകരിച്ചോയെന്നതാണ് ഉയരുന്ന പ്രധാന വാദം. ‘സ്ത്രീവിരുദ്ധന് വനിതാ കമ്മീഷന്റെ ആദരം, ഐറണി തൂങ്ങി ചത്തു’, ‘സ്ത്രീ പുരുഷ വേഷവും പുരുഷന്‍ സ്ത്രീ വേഷവും കെട്ടരുതെന്ന് പ്രസംഗിച്ച തന്റെ സ്ത്രീ വേഷ കോമഡി പരിപാടി കണ്ടു’, ‘പരിപാടിക്ക് ക്ഷണിച്ചാലും പോകാതിരിക്കുന്നതാണ് നിലപാട്’ തുടങ്ങിയ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
വിദ്യാഭ്യാസ വകുപ്പിന്റേതടക്കമുള്ള പൊതുപരിപാടികളിലും അല്ലാതേയും രജിത് കുമാര്‍ നടത്തുന്ന സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ മൂല്യബോധ യാത്രയില്‍ തിരുവനന്തപുരം വിമന്‍സ് കോളെജില്‍ വെച്ച് സ്ത്രീവിരുദ്ധ പ്രസംഗം നടത്തിയെന്നാരോപിച്ച് രജിത് കുമാറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി.
‘ഞാന്‍ ഉള്‍പ്പെടുന്ന പുരുഷവര്‍ഗത്തിന് പത്ത് മിനുട്ട് മാത്രം മതി സ്പേം പെണ്‍കുട്ടിയുടെ യൂട്രസിലേക്ക് അയക്കാന്‍. പിന്നീട് പത്ത് മാസക്കാലം കുട്ടി വളരേണ്ടത് സ്ത്രീയുടെ ഗര്‍ഭപാത്രത്തിലാണ്. അതുകൊണ്ടാണ് വിശുദ്ധ ഖുറാന്‍ പഠിപ്പിച്ചത് സ്ത്രീ അടങ്ങിയൊതുങ്ങി നടക്കണം എന്ന്… ഇഷ്ടപ്പെട്ടില്ല!…ഇഷ്ടപ്പെട്ടില്ല!…പയ്യന്‍ ഇവിടുന്നു ചാടുന്നതിനെക്കാള്‍ അപ്പുറമായി എനിക്കു ചാടണം…’
‘ഈ ആണ്‍കുട്ടികള്‍ പടികള്‍ ചാടിയിറങ്ങുന്നതുപോലെ നീ ചാടിയിറങ്ങിയാലുണ്ടല്ലോ…ഒന്നു സ്ലിപ് ചെയ്ത് നീ ബാക്ബോണ്‍ ഇടിച്ചു വീണാല്‍, നിന്റെ യൂട്ടറസ് സ്‌കിപ് ചെയ്തു പോവും… അത് കഴിഞ്ഞാല്‍ നീ ത്രി ടു ഫൈവ് ലാക്സ് റെഡന്‍ഷനും മറ്റു സ്ഥലത്തും കൊടുക്കേണ്ടി വരും.. യൂട്ടറസ് നേരെയാക്കാന്‍…നിനക്കു കുടുംബമായി ജീവിക്കണമെന്നുണ്ടെങ്കില്‍…. ഇല്ലെങ്കില്‍ കൊഴപ്പല്ലാട്ടോ…’ തുടങ്ങിയ പരാമര്‍ശങ്ങളായിരുന്നു രജിത് കുമാര്‍ നടത്തിയത്.
പെണ്‍കുട്ടികളെന്തിനാണു ജീന്‍സ് ധരിക്കുന്നത്? ശാലീനസുന്ദരികള്‍ക്കേ ഭര്‍ത്താവിന്റെ ബഹുമാനം പിടിച്ചുപറ്റാന്‍ കഴിയൂ. മേക്കപ്പ് ഒലിച്ചുപോകുമ്പോള്‍ ഭര്‍ത്താവിന്റെ സ്നേഹവും ഇല്ലാതാവുമെന്നും രജിത് കുമാര്‍ പറഞ്ഞിരുന്നു. സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച ആര്യ എന്ന പെണ്‍കുട്ടി അന്ന് പൊതുവേദിയില്‍ അദ്ദേഹത്തെ കൂവി വിളിച്ച് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
റിയാലിറ്റി ഷോയായ ബിഗ് ബോസ് പരിപാടിക്കിടെ മോഡലായ രേഷ്മാ നായരുടെ രണ്ട് കണ്ണിലും രജിത് കുമാര്‍ മുളക് പൊടി തേച്ചതും വലിയ വിവാദമായിരുന്നു. തുടര്‍ന്ന് പരിപാടിയുടെ അവതാരകനായ മോഹന്‍ലാല്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷം രജിത് കുമാറിനെ പരിപാടിയില്‍ നിന്നും പുറത്താക്കി. എന്നാല്‍ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് രേഷ്മ നായരെ ആക്രമിക്കുന്നതിനുള്‍പ്പെടെ രജിത് കുമാറിനെ പിന്തുണക്കുന്നവരുടെ ഫേസ്ബുക്ക് ഗ്രൂപ്പ് ആഹ്വാനം ചെയ്തിരുന്നു. പ്യുരിഫൈയര്‍ രജിത് സര്‍ ആര്‍മി ഒഫിഷ്യല്‍ എന്ന ക്ലോസ്ഡ് ഫേസ്ബുക്ക് ഗ്രൂപ്പിലാണ് രേഷ്മയ്ക്ക് നല്ലൊരു സ്വീകരണം കൊടുക്കണ്ടേ എന്ന ചര്‍ച്ചയില്‍ ആക്രമണത്തിന് വിവിധ നിര്‍ദേശങ്ങള്‍ നല്‍കിയത്. രേഷ്മയെ ചീമുട്ട എറിയണം, ഗുണ്ട് എറിയണം, മുളക് പൊടി കലക്കി തലയില്‍ ഒഴിക്കണം തുടങ്ങിയ നിര്‍ദേശങ്ങളുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രൊഫൈലുകള്‍ കമന്റ് ചെയ്തിരുന്നു.
- TAGS:
- Rajith Kumar