Top

‘എന്റെ അനിയനെ ട്രോളിയാല്‍ നിന്റെ തന്തയെ ട്രോളി പോസ്റ്റിടും’; ‘ഇതപ്പോ ജനറ്റിക്കാര്‍ന്നോയെന്ന് ദീപ നിശാന്ത്’; ശ്രീജിത്ത് പണിക്കരുടെ സഹോദരന്റെ ‘ഭീഷണി ചാറ്റ്’ ചര്‍ച്ചയാക്കി സൈബര്‍ സിപിഐഎം

ഔദ്യോഗിക പദവി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ ശ്രീജിത്ത് പണിക്കരുടെ സഹോദരന്റേതെന്ന പേരിലുള്ള ചാറ്റ് വിവരങ്ങള്‍ ചര്‍ച്ചയാക്കി സൈബര്‍ ലോകത്തെ സിപിഐഎം പ്രവര്‍ത്തകര്‍. അജീഷ് ലാല്‍ എന്ന യുവാവാണ് ശ്രീജിത്തിന്റെ സഹോദരന്‍ അജിത് കുമാറിന്റെ മെസഞ്ചറിലൂടെയുള്ള ഭീഷണി സന്ദേശം പുറത്തുവിട്ടത്. താന്‍ 17 വര്‍ഷമായി ആംഡ് ഫോഴ്‌സ് ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥനാണെന്നും അനിയനെ ട്രോളിയാല്‍ പണി കൊടുത്തിരിക്കുമെന്നാണ് അജിത് കുമാര്‍ അജീഷിനെ ഭീഷണിപ്പെടുത്തിയത്. ഒരു കൊല്ലം മുന്‍പ് നടന്ന സംഭവമാണിതെന്നും അജീഷ് ഫേസ്ബുക്കിലൂടെ പറഞ്ഞു. ഔദ്യോഗിക പദവി ഉപയോഗിച്ച് ഇയാള്‍ എത്രയോ […]

8 May 2021 9:33 AM GMT

‘എന്റെ അനിയനെ ട്രോളിയാല്‍ നിന്റെ തന്തയെ ട്രോളി പോസ്റ്റിടും’; ‘ഇതപ്പോ ജനറ്റിക്കാര്‍ന്നോയെന്ന് ദീപ നിശാന്ത്’; ശ്രീജിത്ത് പണിക്കരുടെ സഹോദരന്റെ ‘ഭീഷണി ചാറ്റ്’ ചര്‍ച്ചയാക്കി സൈബര്‍ സിപിഐഎം
X

ഔദ്യോഗിക പദവി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ ശ്രീജിത്ത് പണിക്കരുടെ സഹോദരന്റേതെന്ന പേരിലുള്ള ചാറ്റ് വിവരങ്ങള്‍ ചര്‍ച്ചയാക്കി സൈബര്‍ ലോകത്തെ സിപിഐഎം പ്രവര്‍ത്തകര്‍. അജീഷ് ലാല്‍ എന്ന യുവാവാണ് ശ്രീജിത്തിന്റെ സഹോദരന്‍ അജിത് കുമാറിന്റെ മെസഞ്ചറിലൂടെയുള്ള ഭീഷണി സന്ദേശം പുറത്തുവിട്ടത്. താന്‍ 17 വര്‍ഷമായി ആംഡ് ഫോഴ്‌സ് ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥനാണെന്നും അനിയനെ ട്രോളിയാല്‍ പണി കൊടുത്തിരിക്കുമെന്നാണ് അജിത് കുമാര്‍ അജീഷിനെ ഭീഷണിപ്പെടുത്തിയത്. ഒരു കൊല്ലം മുന്‍പ് നടന്ന സംഭവമാണിതെന്നും അജീഷ് ഫേസ്ബുക്കിലൂടെ പറഞ്ഞു. ഔദ്യോഗിക പദവി ഉപയോഗിച്ച് ഇയാള്‍ എത്രയോ സാധാരണപ്പെട്ട മനുഷ്യരെ ഇങ്ങനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടാകണമെന്നും ഭയന്ന് പോയ എത്രയോ പേര്‍ അകൗണ്ട് തന്നെ പൂട്ടി ഒതുങ്ങി നിന്നിട്ടുണ്ടാകുമെന്നും അജീഷ് പറഞ്ഞു.

അജീഷ് ലാലിന്റെ കുറിപ്പ്:

സ്പ്രിംഗ്ളര്‍ വിവാദവുമായി ബന്ധപ്പെട്ടാണ് ശ്രീജിത്ത് പണിയകരുടെ സഹോദരന്‍ (അങ്ങനെയാണ് എന്ന് അവകാശപ്പെടുന്നയാള്‍) ഇന്‍ബോക്‌സില്‍ തന്തയ്ക്കു വിളിച്ചുകൊണ്ട് മെസ്സേജ് അയയ്ക്കുന്നത്. എന്നെയങ്ങ് എന്തോ ചെയ്ത് കളയും എന്ന മട്ടിലുള്ള സംസാരം മുഴുവനും കേട്ട് കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് വന്ന ഇടവും, പറഞ്ഞയാളും മാറിപ്പോയി എന്ന് മനസ്സിലാകുന്നത്. അന്ന് തോന്നിയതാണ് നാട്ടുകാരുടെ തന്തമാരോട് കുടുംബത്തോട് ഒക്കെ എന്തോ ഒരു കരുതല്‍ ആണ് ഈ മനുഷ്യന്മാര്‍ക്ക്.
ആള് പറയുന്നത് ’17 വര്‍ഷം ആയി സെന്‍ട്രല്‍ armed ഫോഴ്സ് ഇന്റലിജന്‌സില്‍ ജോലി ചെയ്യുന്നെന്നും ഒരു നേതാവിനെയും നോക്കാതെയുള്ള പ്രവര്‍ത്തനം ആണ്, പൊക്കി പണി കൊടുക്കണം എങ്കില്‍ കൊടുത്തിരിയ്കും’ എന്നാണ്. അപ്പൊ ഞാന്‍ തിരികെ ചോദിച്ചു, ‘ഔദ്യോഗിക കാര്യങ്ങള്‍ ഉപയോഗിച്ച് വിമര്ശിയ്ക്കുന്നവര്‍ക്ക് പണി കൊടുക്കും എന്നാണോ പറയുന്നതെന്ന്’
ഉടന്‍ തന്നെ ചേട്ടന്‍ ഒന്ന് അയഞ്ഞിട്ട് പറയുവാണ്, ‘അതും ഇതും ആയി ബന്ധമില്ല, ഒരുത്തനെയും പേടിച്ച് ഒളിയ്ക്കില്ല എന്നാണ് ഉദ്ദേശിച്ചത്’ എന്ന് ഉടന്‍ തന്നെ അബദ്ധം മനസ്സിലായ ചേട്ടന്‍ ചാറ്റ് ഡിലീറ്റ് ചെയ്യുന്നു.. അന്നേരം തന്നെ ഞാന്‍ പറഞ്ഞു ‘ഡിലീറ്റ് ചെയ്യണ്ട ചേട്ടാ സ്‌ക്രീന്‍ ഷോട്ട് എടുത്തിട്ടുണ്ട് എന്ന്’ പാവം ഞാന്‍ ല്ലേ.. ??????

May be an image of ‎2 people and ‎text that says '‎10:57 LTE Ajith 42% ഓർമ്മ വന്ന് ഡയലോഗി സലീം കുമാറിനെ കുമ ഓർമ്മ വന്നു..
May be an image of 1 person and text that says '11:08 LTE 40% 37 Ajith You can now cal each other and see informatior like when you've ead messages. അനിയനോട് ഞാൻ പേടിച്ചതായി അറിയിയ്കു. നിന്നെ പേടിപ്പിച്ചിട്ട് എന്ത് ഉണ്ട ഉണ്ടാക്കാനാണ് അല്ല ഭായിയുടെ ശരിയ്ക്കും പ്രശനം എന്താണ്. ട്രോൾ പാടില്ല, വിമര്ശിയ്ക്കാൻ പാടില്ല എന്നൊണോ വിമർശനം തീർച്ചയായും വേണം ആരും ഒന്നിലും പെർഫെക്‌ട് അല്ല വസ്‌തുതാപരമായ കാര്യങ്ങൾ അല്ല പറയുന്നതെങ്കിൽ ഞാൻ ആയാലും, താങ്കൾ ആയാലും ട്രോളും കിട്ടും, നല്ലത് പോലെ വിമർശ .നേരിടും. Aa'
May be an image of 1 person and text that says '11:08 LTE 37 40% Ajith പക്ഷേ വിമർശനം വ്യക്തി പരം ആകരുത്. അത് തിരിച്ചു കിട്ടുമ്പോൾ പൊള്ളും തിരിച്ചു കിട്ടുന്ന ഏത് തറ പണിയും പ്രതീക്ഷിട്ടാണ് ട്രോളന്മാർ ട്രോളാൻ ഇറങ്ങുന്നതും, വിമര്ശിയ്ക്കുന്നത്. വസ്തുത പരം അല്ലെന്ന് എങ്ങനെ അറിയാം 15 വർഷമായി ക്ളൗടും ബിഗ് ഡാറ്റയും കൈകാര്യം ചെയ്യുന്ന കമ്പനി യുടെ ടോപ് പൊസിഷനിൽ ഇരിക്കുന്ന ആളാണ്. അപ്പോൾ വിമർശനം വ്യക്തി പരവും രാഷ്ട്രീയ പ്രേരിതവും ക്ലൗടും ബിഗ് ഡാറ്റയും അതാണ്പ്രശ്നം.. അതാണ് കൃത്യമായ കാര്യങ്ങ അല്ല പറയുന്നത്. Aa'
May be an image of 1 person and text that says '11:08 LTE 39% 37 Ajith ക്ലൗടും ബിഗ് ഡാറ്റയും അതാണ് പ്രശ്‌നം.. കൃത്യമായ കാര്യങ്ങൾ അല്ല പറയുന്നത്. വസ്‌തുതാപരമായി കാര്യങ്ങൾ അവതരിപ്പിച്ചാൽ ട്രോൾ അല്ല, വിമർശനങ്ങൾ ഉണ്ടായാലും ഒരു കുഴപ്പവും ഇല്ല. അങ്ങനെയല്ല കാര്യങ്ങൾ എങ്കിൽ ചിലപ്പോ ഇതുപോലെ ഭയക്കും. മോനെ അജീഷേ നിൻ്റെ ഉൾപ്പെടെ ഡാറ്റ വിറ്റാണ് സർക്കാർ പുട്ടടിച്ചത് അത് വ്യക്തികൾക്ക് പോകാതെ ഖജനാവിന് വന്നിരുന്നെങ്കിൽ എന്തായിരുന്നു പ്രശ്‌നം ഒരു ഭയവും ഇല്ല.. ഞാൻ 17 വര്ഷമായി സെൻട്രൽ armed ഫോഴ്‌സ് ഇൻ്റലിജൻസിൽ ജോലി ചെയ്യുന്നു. ഒരു ാവിനെയും നോക്കാതെ ഉള്ള പ്രവർത്തനം Aa'
May be an image of text that says 'System LTE 39% Screenshot saved Tap to view your screenshot Share Edit Delete ഒരു ഭയവും ഇല്ല.. ഞാൻ 17 വര്ഷമായി സെൻട്രൽ armed ഫോഴ്‌സ് ഇൻ്റലിജൻസിൽ ജോലി ചെയ്യുന്നു. ഒരു നേതാവിനെയും നോക്കാതെ ഉള്ള പ്രവർത്തനം ആണ്. പൊക്കി പണി കൊടുക്കണമെങ്കിൽ കൊടുത്തിരിക്കും You repl toAjith മോനെ നിൻ്റെ ഉൾപ്പെടെ ഡാറ്റ വിറ്റാണ് സർക്കാർ പുട്ടടിച്ചത് അത് വ്യ.. അതിന് എന്താണ് തെളിവ്.? ആരോപണം ഉന്നയിയ്ക്കാൻ കഴിയും. ആരോഗ്യ സേതു വഴിയുള്ള ഡാറ്റ അലലിസ്റ്റിക് ചെയ്യുന്നത് ഇതേ കമ്പനിയാണ് അതിൻ്റെ ഡീറ്റെയിൽ അപ്പൊ സുരക്ഷിതം ആയിരിയ്ക്കും ല്ലേ. Aa'
May be an image of 1 person and text that says '11:08 LTE 39% 37 Ajith സർക്കാർ പുട്ടടിച അത് വ്യ.. അതിന് എന്താണ് തെളിവ്.? ആരോപണം ഉന്നയിയ്ക്കാൻ കഴിയും. ആരോഗ്യ സേതു ആപ്പ്‌വഴിയുള്ള ഡാറ്റ അലലിസ്റ്റിക് ചെയ്യുന്നത് ഇതേ കമ്പനിയാണ്. അതിൻ്റെ ഡീറ്റെയിൽ അപ്പൊ സുരക്ഷിതം ആയിരിയ്ക്കും ല്ലേ. ഒരു ഭയവും ഇല്ല.. ഞാൻ17 വര്ഷമായി സെൻട്രൽ armed ഫോഴ്‌സ് ഇൻ്റലിജൻസിൽ അതായത് ഔദ്യോഗിക കാര്യങ്ങൾ വിമര്ശിയ്ക്കുന്നവർക്ക് പണി കൊടുക്കാൻ ഉപയോഗിയ്ക്കും എന്ന്.? Aa'
May be an image of 1 person and text
May be an image of 1 person and text that says '37 Ajith ഗുണം Ajith അഭിപ്രായങ്ങൾ പറഞ്ഞിട്ട് അത് ഡിലീറ്റ് ചെയ്യുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.? ആരോട് ചാറ്റ് ചെയ്‌താലും ഡിലീറ്റ് ചെയ്യും. കാരണം ഇത് അന്നേരം ഉള്ള അഭിപ്രായം പറഞ്ഞു അവിടെ നിർത്തുന്നു അത്ര തന്നെ തുടർച്ച ആഗ്രഹിക്കുന്നില്ല ചേട്ടനെ പേടിച്ചിട്ട് എനിയ്ക്കു ജീവിയ്ക്കാൻ പറ്റാതായി, രാവിലെ ഫേസ്ബുക്ക് തുറന്നപ്പോ എന്തോരം തെറി വിളികൾ ആണ്. ഇതൊക്കെ ചേട്ടൻ അയച്ച ആളുകൾ ആണോ Aa'
May be an image of 1 person and text that says '37 Ajith സൂചിപ്പി യ്ക്കുന്നുണ്ടോ ഒളിയ്ക്കാൻ ഇല്ലാത്തവർക്ക് അഭിപ്രായങ്ങൾ പറഞ്ഞു പോകുന്നതിൽ യാതൊ.. അങ്ങനെ ഒന്നും ഇല്ല കുട്ടാ. ജോലി വിട്ട ഞാൻ നിങ്ങൾക്ക് എങ്ങനെ പണി തരും. ഞാൻ എൻ്റെ ധാർമ്മികത ആണ് പറഞ്ഞത്. ആരുടേയും മുഖം നോക്കാതെ ജോലി ചെയ്യും. പണി കൊടുക്കേണ്ടവർക്ക് കൊടുക്കുകയും ചെയ്യും എന്ന് ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ തന്തയ്ക്കു വിളിച്ചു കൊണ്ട് തുടങ്ങിയിട്ട് താങ്കൾ തന്നെ പറയുന്നു വീട്ടുകാരെ അധിക്ഷേപിടികരുത് എന്ന് ഇവിടെ വീട്ടുകാരെ കുറിച്ച് ഒന്നും ആ ട്രോളിൽ പറയുന്നും ഇല്ല Aa'

ആള് പിന്നെ വളരെ മാന്യമായി സംസാരിച്ച് അവസാമിപ്പിയ്ക്കുകയും പറ്റിയ അബദ്ധം നന്നേ മെഴുകി വൃത്തിയാക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു. എന്നോട് ഒരു ഉപദേശവും തന്നു. സ്‌ക്രീന്‍ ഷോട്ട് ഒന്നും ഇടത് ഗ്രൂപ്പില്‍ ഇടരുത്, അത് ഞാന്‍ അറിയും എന്ന്. അറിഞ്ഞാല്‍ മലര്‍പൊടി ആണെന്ന് ഇതുവരെ ചേട്ടന് മനസ്സിലായിട്ടില്ല. ഇവനൊക്കെ കൂടെ എത്രയോ സാധാരണപ്പെട്ട മനുഷ്യരെ ഇങ്ങനെ ഭീക്ഷണിപ്പെടുത്തിയിട്ടുണ്ടാകണം. അനിയന്റെ വിടുവായത്തരത്തിന് എതിരെ പ്രതികരിച്ചാല്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് എങ്ങനെയൊക്കെ ഭീക്ഷണിപ്പെടുത്തിയിട്ടുണ്ടാകണം. ഭയന്ന് പോയ എത്രയോ പേര്‍ അകൗണ്ട് തന്നെ പൂട്ടി ഒതുങ്ങി നിന്നിട്ടുണ്ടാകണം.

ശ്രീജിത്ത് ചേട്ടാ.. കുടുംബത്തോടെ നാട്ടുകാരുടെ തന്തയ്ക്കു വിളിയ്ക്കാന്‍ ഇറങ്ങിയത് സ്വന്തം ചേട്ടന്റെ ഔദ്യോഗിക പദവിയുടെ പിന്‍ബലത്തില്‍ ആണെങ്കില്‍ ആ പരിപ്പ് ഇവിടെ വേവില്ല. ശ്രീജിത്തിന്റെ ചേട്ടനോട് പറയട്ടെ.. നിങ്ങള്‍ സംരക്ഷിയ്ക്കാന്‍ വെമ്പല്‍ കൊണ്ട പുന്നാര അനിയന്‍ എന്നെ കൊണ്ട് ഇതൊക്കെ പറയിപ്പിച്ചതാണ്. കാരണം നിങ്ങളുടെ പുന്നാര അനിയന്‍ പിടഞ്ഞുമരിക്കാന്‍ പോവുന്നൊരു സഹജീവിയെ മരണത്തില്‍ നിന്നെടുത്തുകുതിക്കുന്ന മനുഷ്യരെ കാണുമ്പോള്‍ പോലും റേപ്പിന്റെ സാധ്യതകള്‍ നിരീക്ഷിക്കുന്നയാളായി പോയതുകൊണ്ട്. നിങ്ങള്‍ അടക്കമുള്ള സാമൂഹിക മാലിന്യങ്ങളെ തുറന്നു കാട്ടുക തന്നെ വേണം. അത്രയെങ്കിലും ചെയ്തില്ലെങ്കില്‍ ഇതുപോലുള്ള മനോവൈകൃതവും വെച്ചുകൊണ്ട് നാളെ ജനങ്ങള്‍ക്ക് മുന്നില്‍ ഒരു ഉളുപ്പും ഇല്ലാതെ വോട്ട് ഇരന്നു എന്ന് വരും. അന്ന് ജനങ്ങള്‍ മുഖത്ത് നോക്കി കാര്‍ക്കിച്ച് തുപ്പിയെന്ന് വരും.! അന്ന് ചേട്ടന്‍ പറഞ്ഞത് തനിയ്‌ക്കോ ശ്രീജിത്തിനോ കുടുംബത്തിനോ സംഘപരിവാറും ആയി യാതൊരു മുള്ളി തെറിച്ച ബന്ധവും ഇല്ലെന്നാണല്ലോ. എന്നാല്‍ നിലപാടുകള്‍ മുഴുവനും അവര്‍ക്ക് അനുകൂലം. അതിന്റെ ഗുഡ്ഡന്‍സ് എങ്ങനെയാണ്. കുടുംബത്തോടെ ജനങ്ങള്‍ പൊട്ടന്മാര്‍ എന്നാണോ ധരിച്ചു വെച്ചിരിയ്ക്കുന്നത്.

NB: ഇതൊക്കെ നടന്നിട്ട് ഒരു കൊല്ലത്തിന് മുകളില്‍ കഴിഞ്ഞു.. അന്ന് തന്നെ സകല സ്‌ക്രീന്‍ ഷോട്ടും ഡ്രൈവില്‍ കയറ്റി ഇടുകയും ചെയ്തു. ഇപ്പോഴെങ്കിലും ഇത് പറഞ്ഞില്ലെങ്കില് ആ ബൈക്കില്‍ ഒരു ജീവന്‍ രക്ഷിയ്ക്കാന്‍ ഓടിയ ഓട്ടം ഉണ്ടല്ലോ അതിനെ പോലും ഇങ്ങനെ കാണാന്‍ മാത്രം അറിയാവുന്ന മാനസിക വൈകൃതങ്ങളെയും കണ്ടില്ലെന്ന് നടിയ്‌ക്കേടി വരും. അതിന് തല്‍ക്കാലം മനസ്സില്ല.

സ്പ്രിംഗ്‌ളർ വിവാദവുമായി ബന്ധപ്പെട്ടാണ് ശ്രീജിത്ത് പണിയകരുടെ സഹോദരൻ (അങ്ങനെയാണ് എന്ന് അവകാശപ്പെടുന്നയാൾ) ഇൻബോക്സിൽ…

Posted by Ajeesh Lal on Saturday, May 8, 2021
Next Story