Top

ശബരിമല മേല്‍ശാന്തി നിയമനം; ‘അപേക്ഷകര്‍ മലയാള ബ്രാഹ്മണനായിരിക്കണം’ നിബന്ധനയ്‌ക്കെതിരെ പ്രതിഷേധം ശക്തം

ശബരിമല മേല്‍ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ‘അപേക്ഷകന്‍ കേരളത്തില്‍ ജനിച്ചയാളും കേരളീയ ആചാര പ്രകാരം പൂജാ താന്ത്രിക കര്‍മ്മങ്ങള്‍ അഭ്യസിച്ചയാളും മലയാള ബ്രാഹ്മണനുമായിരിക്കണം’ എന്ന ഒന്നാമത്തെ നിബന്ധനയ്‌ക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ‘ഈഴവ സമുദാത്തില്‍ ജനിച്ച പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകന്‍ കെ.എസ് രാകേഷിനെ പറവൂര്‍ നീറിക്കോട് ക്ഷേത്രത്തില്‍ ശാന്തിയായി നിയമിച്ചതിനെ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയില്‍ നിയമനം ശരിവച്ചതായി 1996 ല്‍ ഹൈക്കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് 2002ല്‍ സുപ്രീം കോടതിയും ശരിവച്ചു. […]

1 Jun 2021 8:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശബരിമല മേല്‍ശാന്തി നിയമനം; ‘അപേക്ഷകര്‍ മലയാള ബ്രാഹ്മണനായിരിക്കണം’ നിബന്ധനയ്‌ക്കെതിരെ പ്രതിഷേധം ശക്തം
X

ശബരിമല മേല്‍ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ‘അപേക്ഷകന്‍ കേരളത്തില്‍ ജനിച്ചയാളും കേരളീയ ആചാര പ്രകാരം പൂജാ താന്ത്രിക കര്‍മ്മങ്ങള്‍ അഭ്യസിച്ചയാളും മലയാള ബ്രാഹ്മണനുമായിരിക്കണം’ എന്ന ഒന്നാമത്തെ നിബന്ധനയ്‌ക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.

No photo description available.

‘ഈഴവ സമുദാത്തില്‍ ജനിച്ച പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകന്‍ കെ.എസ് രാകേഷിനെ പറവൂര്‍ നീറിക്കോട് ക്ഷേത്രത്തില്‍ ശാന്തിയായി നിയമിച്ചതിനെ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയില്‍ നിയമനം ശരിവച്ചതായി 1996 ല്‍ ഹൈക്കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് 2002ല്‍ സുപ്രീം കോടതിയും ശരിവച്ചു. കോടതി വിധികളുടേയും 2007ലെ ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തില്‍ 2014ല്‍ തന്ത്രി – ശാന്തി നിയമനങ്ങളില്‍ ജാതിവിവേചനം പാടില്ല എന്ന് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിട്ടുമുണ്ട്. എങ്കിലും 2021 ലെ ശബരിമല മേല്‍ശാന്തിയും പതിവുപോലെ മലയാള ബ്രാഹ്മണനായിരിക്കും.”-ഗവേഷകനായ അമല്‍ സി രാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

May be an image of text that says '7.05.2021 സ്വാമി ശരണം തിരുവിതാംകൂർ ദേവസ്വം ബോർഡ് നന്തൻകോട്, തിരുവനന്തപുരം ഫോൺ 0471 2314288 ഇമെയിൽ dcotdb@gmail.com ROC 61/21/S അറിയിപ്പ് ശബരിമല/മാളികപ്പുറം ദേവസ്വത്തിലെ മേൽശാന്തി നിയമനം -1197 കൊല്ലവർ്ഷം 1197-ലേയ്ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ശബരിമല/ മാളികപ്പുറം ദേവസ്വങ്ങളിൽ മേൽശാന്തിമാരെ തെര ഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. വിജ്ഞാപനം സംബ ന്ധിച്ചുള്ള വിശദ വിവരങ്ങൾ ദേവസ്വം www. ബോർഡിൻ്റെ വെബ് സൈറ്റായ (ഒപ്പ്) എന്നതിൽ ലഭ്യമാണ്. ദേവസ്വം കമ്മീഷണർ ഫോൺ 0471 2314288 INFRAST'

അമലിന്റെ കുറിപ്പ്:

ശബരിമല മേല്‍ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ട് ഇന്ന് (01/06/2021 മാതൃഭൂമി)പത്രപരസ്യം വന്നിട്ടുണ്ട്. വിശദവിവരങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റിലുണ്ട്. ‘അപേക്ഷകന്‍ കേരളത്തില്‍ ജനിച്ചയാളും കേരളീയ ആചാര പ്രകാരം പൂജാ താന്ത്രിക കര്‍മ്മങ്ങള്‍ അഭ്യസിച്ചയാളും മലയാള ബ്രാഹ്മണനുമായിരിക്കണം’ എന്ന് ഒന്നാമത്തെ നിബന്ധനയായി ഉത്തരവില്‍ കാണാം.

ഈഴവ സമുദാത്തില്‍ ജനിച്ച പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകന്‍ കെ.എസ്.രാകേഷിനെ പറവൂര്‍ നീറിക്കോട് ക്ഷേത്രത്തില്‍ ശാന്തിയായി നിയമിച്ചതിനെ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയില്‍ നിയമനം ശരിവച്ചതായി 1996 ല്‍ ഹൈക്കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് 2002 ല്‍ സുപ്രീം കോടതിയും ശരിവച്ചു.കോടതി വിധികളുടേയും 2007 ലെ ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തില്‍ 2014ല്‍ തന്ത്രി – ശാന്തി നിയമനങ്ങളില്‍ ജാതിവിവേചനം പാടില്ല എന്ന് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിട്ടുമുണ്ട്. എങ്കിലും 2021 ലെ ശബരിമല മേല്‍ശാന്തിയും പതിവുപോലെ മലയാള ബ്രാഹ്മണനായിരിക്കും. ആര്‍ത്തവ കലാപത്തിലും നാമജപ സമരത്തിലും പങ്കെടുത്തവരില്‍പ്പെട്ട ഈഴവരും ദളിതരും ഭയപ്പെടേണ്ടതില്ല. നിങ്ങളെ പുറത്തുനിര്‍ത്തി ആചാരം കൃത്യമായി സംരക്ഷിച്ചിട്ടുണ്ട്.
‘സ്വാമി ശരണം ‘

NB : സംവരണം തെറ്റാണ് എന്നു വാദിക്കുന്നവര്‍ക്ക് ഈ 100 % മലയാള ബ്രാഹ്മണ സംവരണം പവിത്രമാണ്!

Next Story