Top

’99 ശതമാനം മുസ്ലീങ്ങളുള്ള ദ്വീപിലാണ് ഈ ക്ഷേത്രം; ഇതാണിവിടത്തെ സാഹോദര്യം’; ‘ഐഎസ് ഭീകരവാദം’ പറയുന്നവര്‍ ഇത് കാണണമെന്ന് സൈബര്‍ ലോകം

ലക്ഷദ്വീപ് ജനതയെ ഐഎസ് ഭീകരെന്ന് ആക്ഷേപിച്ച സംഘപരിവാര്‍ പ്രചരണത്തിന് മറുപടിയുമായി സോഷ്യല്‍മീഡിയ. ദ്വീപ് തലസ്ഥാനമായ കവരത്തിയിലെ ശിവക്ഷേത്രത്തിന്റെ ഫോട്ടോ സഹിതമാണ് സോഷ്യല്‍മീഡിയ സംഘപരിവാര്‍ വാദങ്ങള്‍ പൊളിച്ചു കൊടുക്കുന്നത്. 99 ശതമാനം മുസ്ലീം സമുദായം താമസിക്കുന്ന ലക്ഷദ്വീപില്‍ തന്നെയാണ് ഈ ശിവക്ഷേത്രമെന്നും99 ശതമാനത്തിന്റെ മൃഗീയഭൂരിപക്ഷത്തിന് അതിടിച്ചു കര്‍സേവ നടത്താനും കയ്യേറാനുമൊന്നും ദ്വീപ് ജനതയ്ക്ക് തോന്നിയിട്ടില്ലെന്നും ആദര്‍ശ് വിശ്വാനാഥ് എന്ന യുവാവ് പറഞ്ഞു. ശിവക്ഷേത്രത്തിന് മുന്നില്‍ നില്‍ക്കുന്ന സെല്‍ഹി സഹിതമാണ് ആദര്‍ശിന്റെ മറുപടി. ഐഎസ് ഭീകരരാണെന്നൊക്കെ എഴുതിമറിക്കുന്നവര്‍ ദ്വീപില്‍ വന്ന് […]

25 May 2021 11:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

’99 ശതമാനം മുസ്ലീങ്ങളുള്ള ദ്വീപിലാണ് ഈ ക്ഷേത്രം; ഇതാണിവിടത്തെ സാഹോദര്യം’; ‘ഐഎസ് ഭീകരവാദം’ പറയുന്നവര്‍ ഇത് കാണണമെന്ന് സൈബര്‍ ലോകം
X

ലക്ഷദ്വീപ് ജനതയെ ഐഎസ് ഭീകരെന്ന് ആക്ഷേപിച്ച സംഘപരിവാര്‍ പ്രചരണത്തിന് മറുപടിയുമായി സോഷ്യല്‍മീഡിയ. ദ്വീപ് തലസ്ഥാനമായ കവരത്തിയിലെ ശിവക്ഷേത്രത്തിന്റെ ഫോട്ടോ സഹിതമാണ് സോഷ്യല്‍മീഡിയ സംഘപരിവാര്‍ വാദങ്ങള്‍ പൊളിച്ചു കൊടുക്കുന്നത്.

99 ശതമാനം മുസ്ലീം സമുദായം താമസിക്കുന്ന ലക്ഷദ്വീപില്‍ തന്നെയാണ് ഈ ശിവക്ഷേത്രമെന്നും
99 ശതമാനത്തിന്റെ മൃഗീയഭൂരിപക്ഷത്തിന് അതിടിച്ചു കര്‍സേവ നടത്താനും കയ്യേറാനുമൊന്നും ദ്വീപ് ജനതയ്ക്ക് തോന്നിയിട്ടില്ലെന്നും ആദര്‍ശ് വിശ്വാനാഥ് എന്ന യുവാവ് പറഞ്ഞു. ശിവക്ഷേത്രത്തിന് മുന്നില്‍ നില്‍ക്കുന്ന സെല്‍ഹി സഹിതമാണ് ആദര്‍ശിന്റെ മറുപടി. ഐഎസ് ഭീകരരാണെന്നൊക്കെ എഴുതിമറിക്കുന്നവര്‍ ദ്വീപില്‍ വന്ന് ഒരു ദിവസമെങ്കിലും താമസിച്ച് ആ ജനതയുടെ സ്‌നേഹം, നൈര്‍മല്യം കണ്ടറിയണമെന്നും ആദര്‍ശ് പറഞ്ഞു.

ആദര്‍ശ് പറയുന്നു: ”ഈ ഫോട്ടോ, ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയിലെ ശിവക്ഷേത്രത്തില്‍ നിന്നാണ്…ഒരു വര്‍ഷം മുന്‍പ് ലക്ഷദ്വീപ് യാത്രയില്‍ പകര്‍ത്തിയത്.
അത്ഭുതപ്പെടണ്ട, ഇപ്പറഞ്ഞ 99% മുസ്ലീം സമുദായം തിങ്ങിപ്പാര്‍ക്കുന്ന ലക്ഷദ്വീപില്‍ തന്നെയാണ് ഈ ശാന്തസുന്ദരമായ ശിവക്ഷേത്രം…അവിടെക്കണ്ട മുസ്ലീംപള്ളികളെക്കാളും സ്ഥലമുണ്ടെന്ന് തോന്നി ക്ഷേത്രവളപ്പില്‍ …എന്നിട്ടും 99 ശതമാനത്തിന്റെ മൃഗീയഭൂരിപക്ഷത്തിന് ഇതിടിച്ചു കര്‍സേവ നടത്താനും കയ്യേറാനുമൊന്നും തോന്നിയിട്ടില്ല, ഇത്രനാളും.
അതാണവിടത്തെ സാഹോദര്യം, ബാക്കിയുള്ള ഒരു ശതമാനത്തെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന ദ്വീപിന്റെ വലിയ മനസ്സ്…ദ്വീപില്‍ മുഴുവന്‍ IS ഭീകരരാണെന്നൊക്കെ ഇവിടിരുന്ന് എഴുതിമറിക്കുന്ന കൂശ്മാണ്ടങ്ങള്‍ അവിടെ ഒരു ദിവസമെങ്കിലും പോയി ആ സ്‌നേഹം, നൈര്‍മല്യം കണ്ടറിയണം. ചോരക്കൊതിമാറാത്ത ഓരോ പട്ടേലന്‍മാരെ ഇറക്കി ഇനി അവിടേംകൂടെ ശവങ്ങളൊഴുകുന്ന ഗംഗാതീരംപോലെ ആക്കാതിരിക്കൂ…..അപക്ഷയാണ്..

(വെള്ളിയാഴ്ചത്തെ ജുമ കഴിഞ്ഞയുടന്‍ കിട്ടിയസമയത്ത് അവിടേക്ക് ഞങ്ങളെ കൊണ്ടുപോയത് അന്നാട്ടുകാരനായ സഹപാഠി ചങ്ക് ബ്രോ റഷീദ് Mohammed Rasheedkhan .
വിശ്വാസിയായ കോണ്‍ഗ്രസുകാരനായ എന്റെകൂടെ ഫോട്ടോയിലുള്ളത് സഹയാത്രികനും ഉത്തമകമ്യൂണിസ്റ്റുമായ ഷിബുമോനാണ് Shibu Memuri.
ഞങ്ങളിങ്ങനാണ് ഭായ്…മനുഷ്യരങ്ങനാണ് ഭായ്, ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം. ”

അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ജനാധിപത്യ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ദ്വീപ് ബിജെപിയിലെ നേതാക്കള്‍ രാജി പ്രഖ്യാപിച്ചു. ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്ന് എം മുത്തുക്കോയ, ബി ഷുക്കൂര്‍, പിപി മുഹമ്മദ് ഹാഷിം, എംഐ മൊഹമ്മദ്, പിപി ജംഹാര്‍, അന്‍വര്‍ ഹുസൈന്‍, എന്‍ അഫ്‌സല്‍, എന്‍ റമീസ് തുടങ്ങിയ നേതാക്കളാണ് രാജി പ്രഖ്യാപിച്ചത്. ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിക്കാണ് ഇവര്‍ രാജി കത്ത് നല്‍കിയിരിക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങള്‍ ദ്വീപിന്റെ സമാധാനത്തിന് ഹാനികരമായത് കൊണ്ട് രാജി സമര്‍പ്പിക്കുന്നുയെന്നാണ് ബിജെപി നേതാക്കള്‍ അറിയിച്ചത്.

Next Story