Top

‘അഞ്ഞൂറ് കൂടുതലാണ്, ജനങ്ങളെ കളിയാക്കല്‍’; സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം; ട്വിറ്ററില്‍ ട്രെന്‍ഡിംഗ്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ 500 പേരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സത്യപ്രതിഞ്ജാ ചടങ്ങ് നടത്തുന്നതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുന്നു. സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്നു. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്തകുന്നവരില്‍ നിന്നുള്‍പ്പെടെ വിഷയത്തില്‍ വിമര്‍ശനമുണ്ടാവുന്നുണ്ട്. 500 കൂടുതലാണ് എന്ന ഹാഷ് ഗാട് ആണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ്. നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്. സംസ്ഥാന കടന്നു േപാവുന്ന ഏറ്റവും ഗുരുതരമായ കൊവിഡ് വ്യാപന സാഹചര്യത്തിനിടെ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്തുന്നത് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി കേരളത്തിലെ […]

18 May 2021 2:18 AM GMT

‘അഞ്ഞൂറ് കൂടുതലാണ്, ജനങ്ങളെ കളിയാക്കല്‍’; സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം; ട്വിറ്ററില്‍ ട്രെന്‍ഡിംഗ്
X

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ 500 പേരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സത്യപ്രതിഞ്ജാ ചടങ്ങ് നടത്തുന്നതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുന്നു. സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്നു. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്തകുന്നവരില്‍ നിന്നുള്‍പ്പെടെ വിഷയത്തില്‍ വിമര്‍ശനമുണ്ടാവുന്നുണ്ട്. 500 കൂടുതലാണ് എന്ന ഹാഷ് ഗാട് ആണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ്. നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.

സംസ്ഥാന കടന്നു േപാവുന്ന ഏറ്റവും ഗുരുതരമായ കൊവിഡ് വ്യാപന സാഹചര്യത്തിനിടെ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്തുന്നത് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി കേരളത്തിലെ ജനങ്ങള്‍ സ്വീകരിച്ച നിയന്ത്രണചട്ടങ്ങളെ കാറ്റില്‍ പറത്തുന്നതും അവഹേളിക്കുന്നതുമാണെന്നാണ് പ്രധാന വിമര്‍ശനം. സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കനത്ത നിയന്ത്രണമേര്‍പ്പെടുത്തി ട്രിപ്പിള്‍ ലോക് ഡൗണ്‍ കൂടി പ്രഖ്യാപിച്ച വേളയിലാണ് 500 പേരെ വെച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്. രണ്ടാം വട്ടവും അധികാരം ലഭിച്ചതിന്റെ അഹന്ത ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനത്തില്‍ കാണാമെന്നും വിമര്‍ശനമുണ്ട്.

ഡോ. ഷിംന അസീസ്, നടി പാര്‍വതി തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. സത്യപ്രതിജ്ഞക്ക് 500 പേര്‍ അത്ര കൂടുതല്‍ അല്ലെന്ന് കരുതരുത്. കേസുകള്‍ ഇപ്പോഴും വര്‍ദ്ധിച്ചുവരികയാണെന്നും നമ്മള്‍ കൊവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ലെന്നും കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ തെറ്റായ നടപടിയാണെന്നും പാര്‍വ്വതി വ്യക്തമാക്കി.

അതിനാല്‍ വെര്‍ച്വല്‍ സത്യപ്രതിജ്ഞ നടത്തി എല്ലാവര്‍ക്കും സംസ്ഥാനം മാതൃകയാവുകയാണ് ചെയ്യേണ്ടത്. അതിനായി താന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു പാര്‍വ്വതിയുടെ അഭ്യര്‍ത്ഥന.

ഒരു തരത്തിലും സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് ഷിംന അസീസിന്റെ പ്രതികരണം. ‘എന്തിന്റെ പേരിലാണെങ്കിലും ശരികേടാണത്. ഈ കെട്ട കാലത്ത് ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ല ഇങ്ങനെയൊരു ചടങ്ങ്. കൊണ്ട് നടന്നതും കൊണ്ട് പോയ് കൊല്ലിച്ചതും നീയേ ചാപ്പാ എന്ന ഗതിയാവുന്നല്ലോ.കഷ്ടം തന്നെ.! ഷിംന അസീസ് പറഞ്ഞു.

Next Story