‘ഇനി എങ്ങോട്ട്? നല്ലവരായ മനുഷ്യ സ്‌നേഹികളില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടുന്നു’; അബ്ദുള്ളക്കുട്ടിയുടെ ചോദ്യചിഹ്നത്തിന് താഴെ ‘പൊതുയോഗം’
കോളെജ് പഠനകാലത്ത് എസ്എഫ്‌ഐയില്‍, തുടര്‍ച്ചയെന്നോണം സിപിഐഎമ്മില്‍, പാര്‍ട്ടി പുറത്താക്കിയതിന് പിന്നാലെ കോണ്‍ഗ്രസ്, ഇപ്പോഴിതാ ബിജെപിയില്‍. എപി അബ്ദുള്ളകുട്ടിയുടെ മുന്നണി മാറ്റത്തിന്റെ വഴിയാണിത്. അടുത്തതേതാണെന്ന് ചോദ്യം സ്വാഭാവികമായും ആരും ചിന്തിച്ച് പോകും. അത്തരമൊരു ചോദ്യത്തിന് വഴിവെച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. അബ്ദുള്ളകുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് പുതിയ പാര്‍ട്ടി പ്രവേശനത്തെകുറിച്ചുള്ള ചോദ്യം. ഒരു ‘ചോദ്യചിഹ്നം’ മാത്രമാണ് അബ്ദുളകുട്ടി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. അതിന് താഴെ പുതിയ പാര്‍ട്ടി പ്രവേശനത്തെകുറിച്ച് ആലോചിക്കുകയാണോ എന്ന ചോദ്യമാണ് നിരവധി പേര്‍ ഉയര്‍ത്തിയത്. ‘ഇനിയും […]

കോളെജ് പഠനകാലത്ത് എസ്എഫ്‌ഐയില്‍, തുടര്‍ച്ചയെന്നോണം സിപിഐഎമ്മില്‍, പാര്‍ട്ടി പുറത്താക്കിയതിന് പിന്നാലെ കോണ്‍ഗ്രസ്, ഇപ്പോഴിതാ ബിജെപിയില്‍. എപി അബ്ദുള്ളകുട്ടിയുടെ മുന്നണി മാറ്റത്തിന്റെ വഴിയാണിത്. അടുത്തതേതാണെന്ന് ചോദ്യം സ്വാഭാവികമായും ആരും ചിന്തിച്ച് പോകും. അത്തരമൊരു ചോദ്യത്തിന് വഴിവെച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. അബ്ദുള്ളകുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് പുതിയ പാര്‍ട്ടി പ്രവേശനത്തെകുറിച്ചുള്ള ചോദ്യം.
ഒരു ‘ചോദ്യചിഹ്നം’ മാത്രമാണ് അബ്ദുളകുട്ടി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. അതിന് താഴെ പുതിയ പാര്‍ട്ടി പ്രവേശനത്തെകുറിച്ച് ആലോചിക്കുകയാണോ എന്ന ചോദ്യമാണ് നിരവധി പേര്‍ ഉയര്‍ത്തിയത്.
‘ഇനിയും ചാടാന്‍ നിലവില്‍ പാര്‍ട്ടിയൊന്നും ഇല്ലാ കോയ’
‘കേരളത്തില്‍ മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കിയിട്ടുണ്ട് കാക്കാ……’,
‘അധികാരത്തിന് വേണ്ടി സമുദായത്തെ ഒറ്റികൊടുക്കുന്ന താങ്കളുടെ ജീവിതം തന്നെ ഒരു ചോദ്യചിഹ്നമാണ് ഭായ്’,
ഇനി പാതാളത്തിലേക്ക് വിട്ടോ എന്ന് തുടങ്ങി തലക്ക് അടികൊണ്ടോ എന്ന് വരെ സോഷ്യല്‍മീഡിയ ചോദിക്കുന്നു.
2019 ലായിരുന്നു അബ്ദുള്ളകുട്ടി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നത്.
അബ്ദുള്ളകുട്ടിയുടെ മുന്നണി മാറ്റത്തിന്റെ വഴികള്‍…
‘1999ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 1984 മുതല്‍ കണ്ണൂരില്‍ നിന്ന് തുടര്‍ച്ചയായി അഞ്ച് തവണ പാര്‍ലമെന്റ് അംഗമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ പരാജയപ്പെടുത്തി വിജയം നേടി. 2004-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് വീണ്ടും ലോക്‌സഭയില്‍ അംഗമായി. 2009-ല്‍ സിറ്റിംഗ് എം.പി. യായിരുന്ന അബ്ദുള്ളക്കുട്ടിയെ സിപി ഐഎം പുറത്താക്കി. വികസനത്തിന് രാഷ്ട്രീയത്തിനു അതീതമായ നിലപാട് പാര്‍ട്ടികള്‍ സ്വീകരിക്കണമെന്നും ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി എന്നിവരുടെ വിജയം വികസനനയത്തിനുള്ള അംഗീകാരമാണെന്നും അതു മാതൃകയാക്കണമെന്നും പറഞ്ഞതിനെത്തുടര്‍ന്ന് 2009-ല്‍ സിപിഐഎമ്മിന്റെ മയ്യില്‍ ഏരിയാ കമ്മറ്റി ഒരു വര്‍ഷത്തേക്ക് അബ്ദുള്ളക്കുട്ടിയെ സസ്പെന്‍ഡ് ചെയ്തു. കേരളം ഒരു നിക്ഷേപകസൗഹൃദസംസ്ഥാനമല്ലെന്നും അടിക്കടി ഉണ്ടാവുന്ന ഹര്‍ത്താലുകളും ബന്ദുകളുമാണു് ഇതിന് കാരണം എന്നും അദ്ദേഹം മുമ്പൊരിക്കല്‍ പ്രസംഗിച്ചതും വിവാദമായിരുന്നു. 2009 മാര്‍ച്ച് 7-ന് എ.പി അബ്ദുള്ളക്കുട്ടിയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി. സിപിഎമ്മില്‍ നിന്ന് പുറത്തായ ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന അബ്ദുള്ളക്കുട്ടിയ്ക്ക് കെ. സുധാകരന്‍ ലോക്‌സഭ അംഗമായതിനെ തുടര്‍ന്ന് ഒഴിവ് വന്ന കണ്ണൂര്‍ നിയമസഭമണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കി 2009-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എം.വി. ജയരാജനെ തോല്‍പ്പിച്ച് അദ്ദേഹം നിയമസഭയില്‍ അംഗമായി. 2011-ലും കണ്ണൂരില്‍ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2016-ല്‍ തലശ്ശേരിയില്‍ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും സിപിഎമ്മിലെ എ.എന്‍.ഷംസീറിനോട് തോറ്റു. 2019 ല്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്നു.’
?
Posted by AP Abdullakutty on Wednesday, 24 February 2021
- TAGS:
- AP Abdullakutty
- BJP