Top

താരങ്ങളുടെ പിറകെ നടന്ന് മടുത്തു, ചോദിക്കുന്നത് അഞ്ച് ലക്ഷം മുതല്‍ അമ്പത് ലക്ഷം വരെ; അവസാനം അഭിനയിക്കാനിറങ്ങി ശോഭന ജോര്‍ജ്

കൊച്ചി: ഖാദി ഫാഷന്‍ വസ്ത്രങ്ങളുടെ പ്രചരണത്തിനുള്ള പരസ്യ ചിത്രത്തില്‍ അഭിനയിച്ച് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്. വസ്ത്രങ്ങളുടെ പ്രചരണത്തിനായുള്ള പരസ്യ ചിത്രത്തിന് വേണ്ടി സിനിമാ താരങ്ങളെ സമീപിച്ചെങ്കിലും നടക്കാത്തതിനെ തുടര്‍ന്നാണ് താന്‍ തന്നെ പരസ്യത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് ശോഭന ജോര്‍ജ് പറഞ്ഞു. അഞ്ച് ലക്ഷം രൂപ മുതല്‍ അന്‍പത് ലക്ഷം രൂപ വരെയാണ് താരങ്ങള്‍ പ്രതിഫലം ചോദിച്ചത്. ഒടുവില്‍ ഫോണ്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാത്ത അവസ്ഥയിലായി. ഇതോടെ താന്‍ തന്നെ അഭിനയിക്കാനിറങ്ങുകയായിരുന്നുവെന്ന് ശോഭന […]

20 Feb 2021 7:15 AM GMT

താരങ്ങളുടെ പിറകെ നടന്ന് മടുത്തു, ചോദിക്കുന്നത് അഞ്ച് ലക്ഷം മുതല്‍ അമ്പത് ലക്ഷം വരെ; അവസാനം അഭിനയിക്കാനിറങ്ങി ശോഭന ജോര്‍ജ്
X

കൊച്ചി: ഖാദി ഫാഷന്‍ വസ്ത്രങ്ങളുടെ പ്രചരണത്തിനുള്ള പരസ്യ ചിത്രത്തില്‍ അഭിനയിച്ച് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്. വസ്ത്രങ്ങളുടെ പ്രചരണത്തിനായുള്ള പരസ്യ ചിത്രത്തിന് വേണ്ടി സിനിമാ താരങ്ങളെ സമീപിച്ചെങ്കിലും നടക്കാത്തതിനെ തുടര്‍ന്നാണ് താന്‍ തന്നെ പരസ്യത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് ശോഭന ജോര്‍ജ് പറഞ്ഞു.

അഞ്ച് ലക്ഷം രൂപ മുതല്‍ അന്‍പത് ലക്ഷം രൂപ വരെയാണ് താരങ്ങള്‍ പ്രതിഫലം ചോദിച്ചത്. ഒടുവില്‍ ഫോണ്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാത്ത അവസ്ഥയിലായി. ഇതോടെ താന്‍ തന്നെ അഭിനയിക്കാനിറങ്ങുകയായിരുന്നുവെന്ന് ശോഭന ജോര്‍ജ് പറയുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി താരങ്ങളുടെ പിന്നാലെ നടന്ന് മടുത്താണ് ഒടുവില്‍ സ്വയം അഭിനയിക്കാന്‍ തീരുമാനിച്ചത്. സിനിമ സംവിധാനം ചെയ്തും തിരക്കഥ എഴുതിയും നിര്‍മ്മിച്ചും അഭിനയിച്ചും ഉള്ള പരിചയം ആത്മവിശ്വാസം നല്‍കിയെന്ന് ശോഭന ജോര്‍ജ് പറഞ്ഞു. ശോഭന ജോര്‍ജിനൊപ്പം ഖാദി ഭവന്‍ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് പരസ്യ ചിത്രത്തില്‍ വേഷമിടുന്നത്.

പരസ്യ ചിത്രത്തിനായി പണം ചെലവഴിക്കാന്‍ കഴിയുന്ന സാമ്പത്തിക സ്ഥിതിയിലല്ല ബോര്‍ഡ്. ലാഭവും നഷ്ടവുമില്ലാതെ മുന്നോട്ട് കൊണ്ടുപോവുകയാണ്. സാധാരണക്കാരായ ആയിരക്കണക്കിന് സ്ത്രീകളടക്കമുള്ള തൊഴിലാളികളാണ് ഖാദി മേഖലയില്‍ പണിയെടുക്കുന്നത്. ഇവര്‍ക്ക് വേണ്ടി ചെലവഴിക്കാനുള്ള പണം പരസ്യ ചിത്രത്തിന് വേണ്ടി ചെലവഴിക്കേണ്ടതില്ല എന്ന ഉറച്ച തീരുമാനം എടുക്കുകയായിരുന്നുവെന്നും ശോഭന ജോര്‍ജ് പറഞ്ഞു.

Next Story