ശോഭാ സുരേന്ദ്രന്‍ അനുയായികള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു; പിഎം വേലായുധനെ സന്ദര്‍ശിച്ച് ശ്രീധരന്‍പിള്ള
പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രനെ ബിജെപി സംസ്ഥാന നേതൃത്വം തഴയുന്നുവെന്ന് ആരോപിച്ച് ബിജെപി വിട്ടവര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു.ബിജെപി ആലത്തൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എല്‍ പ്രകാശിനി, ഒബിസി മോര്‍ച്ച മണ്ഡലം ട്രഷറര്‍ കെ നാരായണന്‍, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്‍ വിഷ്ണു എന്നിവരാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. അതിനിടെ കെ സുരേന്ദ്രനെതിരെ വിമര്‍ശനമുന്നയിച്ച ബിജെപി മുതിര്‍ന്ന നേതാവ് പിഎം വേലായുധനെ മിസോറാം ഗവര്‍ണറും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന പിഎസ് ശ്രീധരന്‍പിള്ള സന്ദര്‍ശിച്ചു. സിപിഐഎമ്മിലെത്തിയവരെ ജില്ലാ […]

പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രനെ ബിജെപി സംസ്ഥാന നേതൃത്വം തഴയുന്നുവെന്ന് ആരോപിച്ച് ബിജെപി വിട്ടവര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു.
ബിജെപി ആലത്തൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എല്‍ പ്രകാശിനി, ഒബിസി മോര്‍ച്ച മണ്ഡലം ട്രഷറര്‍ കെ നാരായണന്‍, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്‍ വിഷ്ണു എന്നിവരാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. അതിനിടെ കെ സുരേന്ദ്രനെതിരെ വിമര്‍ശനമുന്നയിച്ച ബിജെപി മുതിര്‍ന്ന നേതാവ് പിഎം വേലായുധനെ മിസോറാം ഗവര്‍ണറും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന പിഎസ് ശ്രീധരന്‍പിള്ള സന്ദര്‍ശിച്ചു.
സിപിഐഎമ്മിലെത്തിയവരെ ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ചുവപ്പ് ഹാരമണിയിച്ച് സ്വീകരിച്ചു. മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായവരെ സിപിഐഎം സ്വീകരിക്കും. വണ്ടാഴിയില്‍ ബിജെപിയുടെ അടിത്തറയുണ്ടാക്കിയ നേതാവാണ് എല്‍ പ്രകാശിനി. പ്രസ്ഥാനം തഴഞ്ഞതുമാത്രമല്ല അവരാഗ്രഹിച്ച തരത്തിലല്ല ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടി വിടാനുള്ള കാരണമായി. സന്തോഷത്തോടെയാണ് ഇവരെ സ്വീകരിക്കുന്നതെന്നും സികെ രാജേന്ദ്രന്‍ പറഞ്ഞു.

ശോഭാ സുരേന്ദ്രനെ ബിഡിജെഎസിലേക്കെത്തിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ ശോഭയ്ക്ക് ബിഡിജെഎസ് സീറ്റ് വാഗ്ദാനം നടത്തിയെന്നും സൂചനയുണ്ട്.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് വേണ്ട പരിഗണന ലഭിക്കില്ലെന്ന് നിരന്തരം ആക്ഷേപമുയര്‍ത്തുന്ന ബിഡിജെഎസ്, യുഡിഎഫിലേക്ക് പോകാനുള്ള നീക്കമാണ് നടത്തുന്നത്. ബിജെപി നേതൃത്വത്തിനെതിരെ വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ നടത്തുന്ന കലാപത്തിനൊപ്പം ചേര്‍ന്ന് ബിഡിജെഎസ് നടത്തുന്ന നീക്കം തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് ബിജെപിയെ പ്രതിസന്ധിയിലാക്കുകയാണ്.
അതേസമയം, കെ സുരേന്ദ്രനോട് പരസ്യമായി വിയോജിപ്പ് കാണിക്കുന്ന ശോഭ സുരേന്ദ്രന്റെ നിലപാടില്‍ കേന്ദ്രനേതൃത്വവും അതൃപ്തരാണെന്നാണ് വിവരം. കെ സുരേന്ദ്രന്‍ സംസ്ഥാനാധ്യക്ഷനായതിന് ശേഷം പാര്‍ട്ടിയില്‍നിന്നും അവഗണന നേരിടുന്നവരെ ഒന്നിച്ച് ചേര്‍ത്ത് ശോഭ ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നു. വി മുരളീധരനെതിരായ പ്രോട്ടോക്കോള്‍ ലംഘന ആരോപണത്തില്‍ പാര്‍ട്ടിയിലെ വിഭാഗീയതയ്ക്കും പങ്കുണ്ടെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിഗമനം.
- TAGS:
- BJP
- CPIM
- Sobha Surendran