Top

ദിവസങ്ങള്‍ക്ക് മുന്‍പ് വന്ന ശ്രീധരനുണ്ട്; ശോഭയെ വെട്ടി ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി; വീണ്ടും അവഗണന

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനോടുള്ള സംസ്ഥാന നേതൃത്വത്തിന്റെ അവഗണന തുടരുന്നു. ഇന്ന് പ്രഖ്യാപിച്ച ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റിയിലും ശോഭ സുരേന്ദ്രനെ ഉള്‍പ്പെടുത്തിയില്ല. 16 അംഗ കമ്മറ്റിയെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം ബിജെപി അംഗത്വം സ്വീകരിച്ച ഇ ശ്രീധരനെയും മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യനെയും കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയത്. ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ അംഗങ്ങള്‍: സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, മുന്‍ സംസ്ഥാന […]

3 March 2021 6:36 AM GMT

ദിവസങ്ങള്‍ക്ക് മുന്‍പ് വന്ന ശ്രീധരനുണ്ട്; ശോഭയെ വെട്ടി ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി; വീണ്ടും അവഗണന
X

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനോടുള്ള സംസ്ഥാന നേതൃത്വത്തിന്റെ അവഗണന തുടരുന്നു. ഇന്ന് പ്രഖ്യാപിച്ച ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റിയിലും ശോഭ സുരേന്ദ്രനെ ഉള്‍പ്പെടുത്തിയില്ല. 16 അംഗ കമ്മറ്റിയെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം ബിജെപി അംഗത്വം സ്വീകരിച്ച ഇ ശ്രീധരനെയും മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യനെയും കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയത്.

ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ അംഗങ്ങള്‍: സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, സി.കെ. പദ്മനാഭന്‍, പി.കെ. കൃഷ്ണദാസ്, മെട്രോമാന്‍ ഇ.ശ്രീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ഗണേശന്‍, സഹ.ജനറല്‍ സെക്രട്ടറി കെ.സുഭാഷ്, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യന്‍.

പ്രഭാരി സി.പി രാധാകൃഷ്ണന്‍, സഹപ്രഭാരി സുനില്‍ കുമാര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.

Next Story