യോഗങ്ങളില്‍നിന്നും വിട്ടുനിന്ന് ശോഭ സുരേന്ദ്രനും എഎന്‍ രാധാകൃഷ്ണനും; ഒന്നും മിണ്ടാതെ മുരളീധരന്‍
തൃശ്ശൂര്‍: ബിജെപിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിന് പിന്നാലെ മേഖലാ യോഗങ്ങളില്‍ പങ്കെടുക്കാതെ ശോഭ സുരേന്ദ്രനും എഎന്‍ രാധാകൃഷ്ണനും. ബിജെപിയുടെ പഞ്ചായത്തുതല മേഖലാ ശില്‍പശാലകള്‍ക്ക് തുടക്കമാകവെയാണ് ഇരുനേതാക്കളും യോഗങ്ങളില്‍നിന്നും വിട്ടുനില്‍ക്കുന്നത്. കെ സുരേന്ദനെ സംസ്ഥാനാധ്യക്ഷനാക്കിയതുമുതല്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നിപ്പ് രൂക്ഷമാണെന്നാണ് വിവരം. യോഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പങ്കെടുത്തിരുന്നെങ്കിലും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാന്‍ തയ്യാറായില്ല. കെ സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണുമ്പോഴും മുരളീധരന്‍ ഉണ്ടായിരുന്നുവെങ്കിലും കാണാന്‍ കൂട്ടാക്കിയില്ല. ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞയാഴ്ച തൃശ്ശൂരില്‍ ഗ്രൂപ്പുയോഗം വിളിച്ചിരുന്നു. […]

തൃശ്ശൂര്‍: ബിജെപിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിന് പിന്നാലെ മേഖലാ യോഗങ്ങളില്‍ പങ്കെടുക്കാതെ ശോഭ സുരേന്ദ്രനും എഎന്‍ രാധാകൃഷ്ണനും. ബിജെപിയുടെ പഞ്ചായത്തുതല മേഖലാ ശില്‍പശാലകള്‍ക്ക് തുടക്കമാകവെയാണ് ഇരുനേതാക്കളും യോഗങ്ങളില്‍നിന്നും വിട്ടുനില്‍ക്കുന്നത്. കെ സുരേന്ദനെ സംസ്ഥാനാധ്യക്ഷനാക്കിയതുമുതല്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നിപ്പ് രൂക്ഷമാണെന്നാണ് വിവരം.
യോഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പങ്കെടുത്തിരുന്നെങ്കിലും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാന്‍ തയ്യാറായില്ല. കെ സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണുമ്പോഴും മുരളീധരന്‍ ഉണ്ടായിരുന്നുവെങ്കിലും കാണാന്‍ കൂട്ടാക്കിയില്ല.
ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞയാഴ്ച തൃശ്ശൂരില്‍ ഗ്രൂപ്പുയോഗം വിളിച്ചിരുന്നു. സംസ്ഥാന സമിതിയംഗങ്ങളും ജില്ലാ പ്രസിഡന്റുമാരും ഭാരവാഹികളും പോഷകസംഘടനാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
കേരളത്തിലെ പാര്‍ട്ടി ചുമതലകളില്‍നിന്നും ശോഭ സുരേന്ദ്രനെ അകറ്റി നിര്‍ത്തുകയാണെങ്കിലും ദേശീയ ഭാരവാഹി പട്ടികയില്‍ ഇടം നല്‍കുമെന്നായിരുന്നു ശോഭയെ പിന്തുണയ്ക്കുന്നവരുടെ പ്രതീക്ഷ. എന്നാല്‍, ദേശീയ ഭാരവാഹിപ്പട്ടികയിലും ശോഭയെ പരിഗണിച്ചിട്ടില്ല.