Top

ശോഭയെ പുറത്താക്കില്ല; രാധാകൃഷ്ണന്റെ ഇടപെടലില്‍ നിശബ്ദരായി സുരേന്ദ്രന്‍ പക്ഷം

ബിജെപി സംസ്ഥാന കോര്‍ കമ്മറ്റിയില്‍ പൊട്ടിത്തെറി. ശോഭാ സുരേന്ദ്രനെ പുറത്താക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ പികെ കൃഷ്ണദാസ് പക്ഷം രംഗത്തെത്തി. ഇതോടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണന്‍ ഇടപെട്ടതോടെ സുരേന്ദ്രന്‍ പക്ഷം നിശബ്ദരാവുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗം ഗ്രൂപ്പ് പോരാട്ടത്തിനുള്ള വേദിയായി മാറുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ നിറം മങ്ങിയ പ്രകടനത്തിന് കാരണം ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവരുടെ ഇടപെടലുകളും നിലപാടുകളുമാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. കടുത്ത അവമതിപ്പിന് ഇത്തരം ആളുകളുടെ പെരുമാറ്റം ഇടയാക്കി. […]

24 Dec 2020 7:26 AM GMT

ശോഭയെ പുറത്താക്കില്ല; രാധാകൃഷ്ണന്റെ ഇടപെടലില്‍ നിശബ്ദരായി സുരേന്ദ്രന്‍ പക്ഷം
X

ബിജെപി സംസ്ഥാന കോര്‍ കമ്മറ്റിയില്‍ പൊട്ടിത്തെറി. ശോഭാ സുരേന്ദ്രനെ പുറത്താക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ പികെ കൃഷ്ണദാസ് പക്ഷം രംഗത്തെത്തി. ഇതോടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണന്‍ ഇടപെട്ടതോടെ സുരേന്ദ്രന്‍ പക്ഷം നിശബ്ദരാവുകയായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗം ഗ്രൂപ്പ് പോരാട്ടത്തിനുള്ള വേദിയായി മാറുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ നിറം മങ്ങിയ പ്രകടനത്തിന് കാരണം ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവരുടെ ഇടപെടലുകളും നിലപാടുകളുമാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. കടുത്ത അവമതിപ്പിന് ഇത്തരം ആളുകളുടെ പെരുമാറ്റം ഇടയാക്കി. ഇത്തരക്കാര്‍ക്ക് ഒരു താക്കീതായി മാറുന്ന രീതിയില്‍ ശോഭാ സുരേന്ദ്രനെതിരെ നടപടി വേണമെന്ന് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ശോഭാ സുരേന്ദ്രനെ പുറത്താക്കണമെന്നായിരുന്നു സുരേന്ദ്രന്‍ പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിരോധമാണ് പി കെ കൃഷ്ണദാസ് പക്ഷം സ്വീകരിച്ചത്. ശോഭാ സുരേന്ദ്രന് എന്ത് ചുമതലയാണ് നല്‍കിയതെന്ന് ഇവര്‍ ചോദിച്ചു. ഒരു ചുമതലയും നല്‍കാതെ പ്രവര്‍ത്തിച്ചില്ലന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും ഇവര്‍ ചോദിച്ചു. ഇരുപക്ഷവും നിലപാട് കടുപ്പിച്ചതോടെ കേന്ദ്ര നേതൃത്വം ഇടപെട്ടു. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണന്‍ കൂടി ശോഭാ സുരേന്ദ്രന് അനുകൂലമായി സംസാരിച്ചതോടെ കെ.സുരേന്ദ്രന്‍ പക്ഷം നിശബ്ദമായി. ശോഭയെ പുറത്താക്കണമെന്ന സുരേന്ദ്രന്റെ ആവശ്യം കോര്‍ കമ്മറ്റി തള്ളി.

നേതാക്കളുടെ പരസ്യ പ്രസ്ഥാവനക്ക് വിലക്ക് ഏര്‍പ്പെടുത്തുവെന്ന് കേന്ദ്ര നേതൃത്യം ഓര്‍മ്മിപിച്ചു. കോര്‍ കമ്മറ്റി യോഗത്തിനു ശേഷം പ്രഭാരി സിപി രാധാകൃഷ്ണന്‍ മാത്രമാണ് മാധ്യമങ്ങളോട് സംസാരിച്ചത്. പാര്‍ട്ടി ഒറ്റകെട്ടാണെന്നും അങ്ങനെ തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ സജീവമാകുമെന്നും പ്രഭാരി പറഞ്ഞു.

Popular

    Next Story