Top

ബിജെപി വനിതാ നേതാവ് ഒളിച്ചോടിയെന്ന് വ്യാജ വാര്‍ത്ത; പരാതി നല്‍കി ശോഭാ സുരേന്ദ്രന്‍

കൊച്ചി: തനിക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ പരാതി നല്‍കി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശോഭ സുരേന്ദ്രന്‍ ഇക്കാര്യം അറിയിച്ചത്. ബിജെപിയുടെ പ്രമുഖ വനിതാ നേതാവ് വ്യവസായിക്കൊപ്പം ഒളിച്ചോടിയതായി അഭ്യൂഹം എന്നായിരുന്നു ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത വന്നത്. പേര് പരാമര്‍ശിച്ചില്ലെങ്കിലും പ്രമുഖ വനിതാ നേതാവെന്ന് തന്നെ കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാവുന്ന തരത്തിലാണ് വാര്‍ത്തയെന്ന് ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ […]

29 Oct 2020 5:39 AM GMT

ബിജെപി വനിതാ നേതാവ് ഒളിച്ചോടിയെന്ന് വ്യാജ വാര്‍ത്ത; പരാതി നല്‍കി ശോഭാ സുരേന്ദ്രന്‍
X

കൊച്ചി: തനിക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ പരാതി നല്‍കി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശോഭ സുരേന്ദ്രന്‍ ഇക്കാര്യം അറിയിച്ചത്.

ബിജെപിയുടെ പ്രമുഖ വനിതാ നേതാവ് വ്യവസായിക്കൊപ്പം ഒളിച്ചോടിയതായി അഭ്യൂഹം എന്നായിരുന്നു ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത വന്നത്. പേര് പരാമര്‍ശിച്ചില്ലെങ്കിലും പ്രമുഖ വനിതാ നേതാവെന്ന് തന്നെ കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാവുന്ന തരത്തിലാണ് വാര്‍ത്തയെന്ന് ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.

ഇത്തരം വാര്‍ത്തകള്‍ സ്ത്രീത്വത്തെ അവഹേളിക്കുകയും ദീര്‍ഘകാലത്തെ പൊതു പ്രവര്‍ത്തനത്തിലൂടെ സമൂഹത്തില്‍ നേടിയെടുത്ത ഇടം കളങ്കെടുത്തുകയാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഇത് ഇവിടം കൊണ്ടൊന്നും അവസാനിക്കില്ലെന്നും താന്‍ ഇവിടെ തന്നെയുണ്ടെന്നു മായിരുന്നു ശോഭാ സുരേന്ദ്രന്‍ പ്രതികരണം.

ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം;

‘വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കിക്കളയാം എന്നു വിചാരിക്കുന്നവരുടെ കൈയില്‍ ആയുധമായി മാറിയ പിതൃശൂന്യ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേ നിയമനടപടി ആവശ്യപ്പെട്ട് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കി. വിലാസമോ ഫോണ്‍ നമ്പറോ സ്വന്തം വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു വരി പോലുമോ ഇല്ലാത്ത ഓണ്‍ലൈന്‍ മാധ്യമമാണ് ഇന്നു രാവിലെ മുതല്‍ എനിക്കെതിരേ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്ത പ്രചരിപ്പിക്കുന്നത്. അതുകൊണ്ടാണ് അവരേക്കുറിച്ച് ഇത്തരമൊരു വിശേഷണം നല്‍കുന്നത്. അവരുടെ നുണ സമൂഹമാധ്യമങ്ങളില്‍ ചില നീചമനസ്സുകള്‍ ഏറ്റെടുത്തിട്ടുമുണ്ട്. വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കും എതിരായി ശക്തമായ നിയമനടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. സൈബര്‍ നിയമത്തിലെ പുതിയ ഭേദഗതിയും വ്യക്തിഹത്യക്കെതിരേ അത് പൊലീസിനു നല്‍കുന്ന അധികാരങ്ങളും ഫലപ്രദമായി വിനിയോഗിക്കേണ്ടത് ഇത്തരം കുപ്രചരണങ്ങള്‍ക്കതിരേയാണ്. സ്ത്രീത്വത്തെ അവഹേളിക്കുകയും ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തനത്തിലൂടെ സമൂഹത്തില്‍ നേടിയെടുത്ത ഇടം കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കള്ളവാര്‍ത്തയാണ് ഇത്. അതില്‍ പേരെടുത്തു പറയുന്നില്ലല്ലോ എന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ, വ്യക്തമായി മനസ്സിലാകുന്ന വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി അതിനൊപ്പം ഒരു വ്യാജവിവരം കൂടി ചേര്‍ത്തിട്ടു പേരു പറഞ്ഞില്ലല്ലോ എന്ന് പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ല.ഇത് ഇവിടംകൊണ്ട് അവസാനിക്കുമെന്ന് വാര്‍ത്തയ്ക്കു പിന്നിലുള്ളവരാരും കരുതേണ്ടതില്ല. ഞാന്‍ ഇവിടെത്തന്നെയുണ്ട്.’

Next Story