‘തന്നെ പുറത്താക്കാന്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്ന് ശോഭ; വിട്ടുവീഴ്ച്ചക്കില്ലെന്ന നിലപാടില്‍ മുരളീധര പക്ഷം; കോര്‍കമ്മിറ്റി യോഗം
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായി ശോഭാ സുരേന്ദ്രന്‍ പക്ഷം. ശോഭാ സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്നാണ് ആരോപണം. വ്യാഴാഴ്ച്ച പാര്‍ട്ടി കോര്‍ക്കമ്മറ്റി ചേരാനിരിക്കെയാണ് ശോഭാ പക്ഷം ആരോപണവുമായി രംഗത്തെത്തിയത്. ശോഭയെ പുറത്താക്കണമെന്ന സുരേന്ദ്രന്റെ നിലപാടിന് കോര്‍ക്കമ്മിറ്റിയില്‍ അംഗീകാരം ലഭിക്കില്ലെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. ഒ. രാജഗോപാല്‍, പികെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശോഭാ സുരേന്ദ്രനെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇവരുള്‍പ്പെടെ കോര്‍ക്കമ്മറ്റിയിലെ ഭൂരിപക്ഷവും ശോഭാ സുരേന്ദ്രന് അനുകൂലമാണെന്നും അവര്‍ […]

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായി ശോഭാ സുരേന്ദ്രന്‍ പക്ഷം. ശോഭാ സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്നാണ് ആരോപണം. വ്യാഴാഴ്ച്ച പാര്‍ട്ടി കോര്‍ക്കമ്മറ്റി ചേരാനിരിക്കെയാണ് ശോഭാ പക്ഷം ആരോപണവുമായി രംഗത്തെത്തിയത്. ശോഭയെ പുറത്താക്കണമെന്ന സുരേന്ദ്രന്റെ നിലപാടിന് കോര്‍ക്കമ്മിറ്റിയില്‍ അംഗീകാരം ലഭിക്കില്ലെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. ഒ. രാജഗോപാല്‍, പികെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശോഭാ സുരേന്ദ്രനെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇവരുള്‍പ്പെടെ കോര്‍ക്കമ്മറ്റിയിലെ ഭൂരിപക്ഷവും ശോഭാ സുരേന്ദ്രന് അനുകൂലമാണെന്നും അവര്‍ വ്യക്തമാക്കുന്നു.
പാര്‍ട്ടിയുടെ പ്രവര്‍ത്തന മേഖലയില്‍ നിന്നും ചുമതല പ്രഖ്യാപിച്ച ഉടന്‍ തന്നെ സംഘടനാ പ്രവര്‍ത്തന മേഖലാ വിഭജനത്തില്‍ പൂര്‍ണ്ണമായും ശോഭാ സുരേന്ദ്രനെ അവഗണിച്ചുവെന്ന് ഇതിനകം പ്രഭാരിയായ സിപി രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സംഘടനയ്ക്കകത്ത് പ്രവര്‍ത്തിക്കാന്‍ ഒരു മേഖലയും നല്‍കിയില്ല. മേഖലാ ഇന്‍ ചാര്‍ജ്, ജില്ലാ ഇന്‍ ചാര്‍ജ്, വിവിധ മോര്‍ച്ചകളുടെ ഇന്‍ ചാര്‍ജ് തുടങ്ങിയവ നിശ്ചയപ്പോഴും പൂര്‍ണ്ണമായി ഒഴിവാക്കുകയായിരുന്നു. ഇതിലൂടെ പാര്‍ട്ടിയിലെ ഒരു രംഗത്തും പ്രവര്‍ത്തിക്കാനുള്ള അവസരം നിഷേധിച്ചു കൊണ്ട് സംഘടനയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാനുള്ള നിലപാടാണ് സുരേന്ദ്രന്‍ സ്വീകരിച്ചതെന്ന് ഉദാഹരണ സഹിതം ശോഭാ സുരേന്ദ്രന്‍ പക്ഷം ചൂണ്ടിക്കാട്ടുന്നു.
14 ജില്ലകളിലോ, 4 മേഖലകളിലോ, പോഷക സംഘടനകളിലോ മറ്റ് ഭാരവാഹികള്‍ക്ക് ചാര്‍ജ് നല്‍കിയപ്പോള്‍ ശോഭാ സുരേന്ദ്രനെ മാത്രം ഒഴിച്ച് നിര്‍ത്തിയത് പുറത്താക്കലിന്റെ സൂചനയാണ്. സംസ്ഥാന അധ്യക്ഷയായി പരിഗണിക്കുകയും സംഘടനാ തീരുമാനം വന്നപ്പോള്‍ ആ തീരുമാനം അംഗീകരിക്കുകയും അതനുസരിച്ച് മുന്നോട്ട് പോകുകയും ചെയ്ത ശോഭാ സുരേന്ദ്രനും മറ്റ് മുതിര്‍ന്ന കാര്യകര്‍ത്താക്കളോടും പ്രതികാരബുദ്ധിയോടെയാണ് സുരേന്ദ്രന്‍ പ്രവര്‍ത്തിക്കുന്നതും പെരുമാറുന്നതും. സംസ്ഥാന അധ്യക്ഷന്റെ നിലപാടിനോട് വിയോജിക്കുന്നവരെ വെട്ടി നിരത്തുന്ന ഏകാധിപത്യ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ ഏകാധിപത്യം അവസാനിപ്പിച്ച് പാര്‍ട്ടിക്കകത്ത് പരാജയത്തെ കുറിച്ച് തുറന്ന ചര്‍ച്ചയാണ് ആവശ്യമെന്നും ശോഭാ പക്ഷം ആവശ്യപ്പെടുന്നു.
1200 സ്ഥലത്ത് ബിജെപി പരാജയപ്പെട്ടത് ശോഭാ സുരേന്ദ്രന്‍ പ്രചരണ രംഗത്ത് ഇറങ്ങാത്തതാണെ ഔദ്യോഗിക പക്ഷത്തിന്റെ ആരോപണം വസ്തുതാ വിരുദ്ധമാണ്. നേതൃത്വത്തിന്റെ തെരഞെടുപ്പ് തന്ത്രത്തിന്റെയും പ്രവര്‍ത്തന തന്ത്രത്തിന്റെയും പരാജയമാണ് ബിജെപിക്ക് 14 പഞ്ചായത്തില്‍ നിന്ന് 10 പഞ്ചായത്തായി കുറഞ്ഞത്. 4.5 വര്‍ഷത്തെ ഭരണപരാജയവും പ്രാദേശിക വികസന പ്രശ്നങ്ങളും മറച്ച് വെച്ച് സ്വര്‍ണ്ണക്കള്ളക്കടത്ത് മാത്രം സുരേന്ദ്രന്‍ ചര്‍ച്ചയാക്കിയത് പിണറായിക്ക് തെരെഞെടുപ്പ് നേട്ടം ഉണ്ടാക്കി കൊടുക്കാനാണ്. പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മാത്രം അള്ളിപ്പിടിച്ച് സിപിഎമ്മിന് നേട്ടമുണ്ടാക്കാവുന്ന സാഹചര്യം ഉണ്ടാക്കിയ സുരേന്ദ്രന്‍, നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്‍പ് ശോഭാ സുരേന്ദ്രനെ ഇടതുപക്ഷത്തേക്ക് നല്‍കാന്‍ പിണറായി വിജയനില്‍ നിന്ന് അച്ചാരം വാങ്ങിയ പോലെയാണ് നടപടി സ്വീകരിക്കുമെന്ന സുരേന്ദ്രന്റെ അഭിപ്രായ പ്രകടനം. നിയമസഭാ തെരെഞെടുപ്പില്‍ പലരേയും തോല്‍പ്പിക്കുമെന്ന സുരേന്ദ്രന്റെ പ്രഖ്യാപനം പാര്‍ട്ടിയുടെ ഏത് ബോഡിയില്‍ എടുത്തതാണെന്ന് സുരേന്ദ്രന് വിശദീകരിക്കേണ്ടി വരും. ഇതാണ് ഏകാധിപത്യം. തെരെഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളുടെ ഫോണ്‍ പോലും എടുക്കാതിരുന്ന സുരേന്ദ്രന്‍, താനിരിക്കുന്നത് ഒ. രാജഗോപാലും കെ.ജി. മാരാരും ഇരുന്ന കസേരയാണെന്ന് ഏപ്പോഴേങ്കിലും ഓര്‍ക്കുന്നത് നല്ലതാണെന്നും മുന്നറിയിപ്പ് നല്‍കി.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനാണ് ബിജെപി കോര്‍കമ്മറ്റി യോഗം നാളെ ചേരുന്നത്. പുനഃസംഘടനയോടെ ഉടലെടുത്ത ഉള്‍പ്പാര്‍ട്ടി പോര് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ രൂക്ഷമായിട്ടുണ്ട്. മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തത്തെ ചൊല്ലി മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നതിനിടെയാണ് കോര്‍ക്കമ്മറ്റി യോഗം ചേരുന്നത്. പ്രചരണരംഗത്ത് നിന്ന് വിട്ടുനിന്ന നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. എന്നാല്‍ തോല്‍വിയുടെ ഏക ഉത്തരവാദി സുരേന്ദ്രനാണെന്ന് ശോഭാ സുരേന്ദ്രന്‍ പക്ഷം തിരിച്ചടിച്ചു.. ഇതിന് പിന്നാലെയാണ് ശോഭയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ഗൂഢാലോചന കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്നെന്ന ആരോപണം ഉയരുന്നത്.