Top

‘സൈബര്‍ ഗുണ്ടകളുടെ പ്രതിരോധം, കൂലിയെഴുത്ത്’; കെ കെ ശൈലജയ്ക്ക് മനോരമ അറിഞ്ഞു നല്‍കിയ പുരസ്‌കാരമെന്ന് ശോഭാ സുരേന്ദ്രന്‍

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌കാരം ലഭിച്ചതിനെ പരിഹസിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കൂലിയെഴുത്തുകാരെകൊണ്ട് വാഴ്ത്ത്പാട്ടുകള്‍ എഴുതിച്ചും, സൈബര്‍ ഗുണ്ടകളെകൊണ്ട് പ്രതിരോധിച്ചും, അന്താരഷ്ട്ര മാധ്യമങ്ങളെ വിലയ്ക്കെടുത്തും ഫാഷന്‍ മാഗസിന്റെ കവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തും ശൈലജയുണ്ടാക്കിയ വാര്‍ത്തകളോളം ഭൂമി മലയാളത്തില്‍ മറ്റൊരാളും വാര്‍ത്തകള്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ന്യൂസ് മേക്കര്‍ എന്നാല്‍ വാര്‍ത്തയുണ്ടാക്കുന്നയാള്‍ എന്ന് മനസ്സിലാക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നെന്നും ശോഭ പറഞ്ഞു. ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍:മന്ത്രി കെ കെ ശൈലജയ്ക്ക് […]

1 Feb 2021 4:56 AM GMT

‘സൈബര്‍ ഗുണ്ടകളുടെ പ്രതിരോധം, കൂലിയെഴുത്ത്’; കെ കെ ശൈലജയ്ക്ക് മനോരമ അറിഞ്ഞു നല്‍കിയ പുരസ്‌കാരമെന്ന് ശോഭാ സുരേന്ദ്രന്‍
X

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌കാരം ലഭിച്ചതിനെ പരിഹസിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കൂലിയെഴുത്തുകാരെകൊണ്ട് വാഴ്ത്ത്പാട്ടുകള്‍ എഴുതിച്ചും, സൈബര്‍ ഗുണ്ടകളെകൊണ്ട് പ്രതിരോധിച്ചും, അന്താരഷ്ട്ര മാധ്യമങ്ങളെ വിലയ്ക്കെടുത്തും ഫാഷന്‍ മാഗസിന്റെ കവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തും ശൈലജയുണ്ടാക്കിയ വാര്‍ത്തകളോളം ഭൂമി മലയാളത്തില്‍ മറ്റൊരാളും വാര്‍ത്തകള്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ന്യൂസ് മേക്കര്‍ എന്നാല്‍ വാര്‍ത്തയുണ്ടാക്കുന്നയാള്‍ എന്ന് മനസ്സിലാക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നെന്നും ശോഭ പറഞ്ഞു.

ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍:
മന്ത്രി കെ കെ ശൈലജയ്ക്ക് മനോരമ ന്യൂസ്‌മേക്കര്‍ പുരസ്‌ക്കാരം നല്‍കിയതിനെ വിമര്‍ശിക്കുന്നതിനോട് യോജിപ്പില്ല. മനോരമ അറിഞ്ഞു നല്‍കുന്ന പുരസ്‌കാരമാണ്. പുരസ്‌കാരത്തിന്റെ പേര് ന്യൂസ് മേക്കര്‍ എന്നാണ്. ന്യൂസ് മേക്കര്‍ എന്നാല്‍ വാര്‍ത്തയുണ്ടാക്കുന്നയാള്‍ എന്ന് മനസ്സിലാക്കുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു. പാര്‍ട്ടിയുടെ മുഴുവന്‍ പ്രചരണ ആയുധങ്ങളുമുപയോഗിച്ച് വിമര്‍ശനാതീതയായ ടീച്ചറമ്മയാകാന്‍ കൂലിയെഴുത്തുകാരെകൊണ്ട് വാഴ്ത്ത്പാട്ടുകള്‍ എഴുതിച്ചും, സൈബര്‍ ഗുണ്ടകളെകൊണ്ട് പ്രതിരോധിച്ചും, അന്താരഷ്ട്ര മാധ്യമങ്ങളെ വിലയ്ക്കെടുത്തും ഫാഷന്‍ മാഗസിന്റെ കവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തും കെ കെ ശൈലജയുണ്ടാക്കിയ വാര്‍ത്തകളോളം ഭൂമി മലയാളത്തില്‍ മറ്റൊരാളും വാര്‍ത്തകള്‍ ഉണ്ടാക്കിയിട്ടില്ല. അതിനാല്‍ തന്നെ, ഈ പുരസ്‌ക്കാര നിറവിനെ പരിഹസിക്കുന്നവര്‍ കേരളത്തിന്റെ വാര്‍ത്താ നിര്‍മ്മാണ പ്രക്രിയകളെ പരിഹസിക്കുന്നവരാണ്. പ്രത്യേകിച്ചും വാര്‍ത്താ നിര്‍മ്മാണത്തിന് കിഫ്ബി വഴി കടം വാങ്ങിച്ച് മുടിയാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍.
പിന്നെ കൊവിഡ് പ്രതിരോധം. ദിവസേനയുള്ള രോഗികളുടെ കണക്കില്‍ വെച്ചടി വെച്ചടി കയറ്റമുള്ളത് ചെറിയ കാര്യമല്ല പ്രത്യേകിച്ചും രാജ്യത്ത് ശരാശരി വെറും പതിമൂവായിരം കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍. അതുകൊണ്ട് നമ്പര്‍ 1 കേരളത്തില്‍ ജീവിക്കണമെന്ന് ആഗ്രഹമുള്ളവര്‍ 5526 പുതിയ കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കേരളത്തെ പുകഴ്ത്തുവിന്‍. അല്ലാത്തവര്‍ 220 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍പ്രദേശിലേക്ക് പോകുവിന്‍..

Next Story