Top

‘രണ്ടു സീറ്റിലും വിജയിക്കട്ടേ…’; സുരേന്ദ്രന് ആര്‍ക്കും കിട്ടാത്ത സൗഭാഗ്യമെന്ന് ശോഭ; ‘ഇന്നലെ 2 മണി വരെ നടന്നത് മാത്രം അറിയാം’

നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍ രംഗത്ത്. പാര്‍ട്ടിയിലെ ഉന്നതനായ നേതാവ് വിളിച്ച് തന്നോട് പറഞ്ഞത് മത്സരരംഗത്ത് ഉണ്ടാകണമെന്നാണെന്നും എന്നാല്‍ ഇന്നലെ 2 മണിക്ക് ശേഷം നടന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. രണ്ടു സീറ്റുകളില്‍ മത്സരിക്കുന്ന കെ സുരേന്ദ്രനെതിരെ പരിഹാസവും ശോഭാ സുരേന്ദ്രന്‍ നടത്തി. ഒ രാജഗോപാലിനോ കുമ്മനം രാജശേഖരനോ കിട്ടാത്ത വലിയ സൗഭാഗ്യമാണ് ദേശീയനേതൃത്വം അദ്ദേഹത്തിന് കനിഞ്ഞുനല്‍കിയതെന്നാണ് ശോഭാ സുരേന്ദ്രന്റെ പരിഹാസം. ശോഭാ […]

14 March 2021 7:04 AM GMT

‘രണ്ടു സീറ്റിലും വിജയിക്കട്ടേ…’; സുരേന്ദ്രന് ആര്‍ക്കും കിട്ടാത്ത സൗഭാഗ്യമെന്ന് ശോഭ; ‘ഇന്നലെ 2 മണി വരെ നടന്നത് മാത്രം അറിയാം’
X

നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍ രംഗത്ത്. പാര്‍ട്ടിയിലെ ഉന്നതനായ നേതാവ് വിളിച്ച് തന്നോട് പറഞ്ഞത് മത്സരരംഗത്ത് ഉണ്ടാകണമെന്നാണെന്നും എന്നാല്‍ ഇന്നലെ 2 മണിക്ക് ശേഷം നടന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. രണ്ടു സീറ്റുകളില്‍ മത്സരിക്കുന്ന കെ സുരേന്ദ്രനെതിരെ പരിഹാസവും ശോഭാ സുരേന്ദ്രന്‍ നടത്തി. ഒ രാജഗോപാലിനോ കുമ്മനം രാജശേഖരനോ കിട്ടാത്ത വലിയ സൗഭാഗ്യമാണ് ദേശീയനേതൃത്വം അദ്ദേഹത്തിന് കനിഞ്ഞുനല്‍കിയതെന്നാണ് ശോഭാ സുരേന്ദ്രന്റെ പരിഹാസം.

ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍: ”ഒ രാജഗോപാലിനോ കുമ്മനം രാജശേഖരനോ ആര്‍ക്കും തന്നെ കിട്ടാത്ത വളരെ വലിയ സൗഭാഗ്യമാണ് ദേശീയനേതൃത്വം കനിഞ്ഞുനല്‍കിയത്. രണ്ടു സീറ്റുകളിലാണ് കെ സുരേന്ദ്രന്‍ മത്സരിക്കുന്നത്. ആ രണ്ടു സീറ്റുകളിലും അദ്ദേഹത്തിന് വിജയാശംസകള്‍ നേരുന്നു. ഇത്തവണ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ദേശീയ സംസ്ഥാന നേതൃത്വങ്ങളോട് ഞാന്‍ പറഞ്ഞിരുന്നത്. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുയെന്നും പറഞ്ഞിരുന്നു.

കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് രണ്ടുമണ്ഡലത്തില്‍ മത്സരിക്കുക എന്നത് ആദ്യത്തെ അവസരവും സുവര്‍ണാവസരവുമാണ്. അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. സുരേന്ദ്രനെ രണ്ടു മണ്ഡലത്തിലും വിജയിപ്പിക്കുക എന്നതാണ് ലക്ഷ്യം. പാര്‍ട്ടിയിലെ ഉന്നതനായ നേതാവ് വിളിച്ച് പറഞ്ഞത് നിങ്ങള്‍ മത്സരരംഗത്ത് ഉണ്ടാകണം, മറ്റെല്ലാം മാറ്റിവയ്ക്കണമെന്നാണ്. ഇപ്പോള്‍ മത്സരിക്കുന്ന മുഴുവന്‍ ആളുകളുടെയും പട്ടിക പുറത്തുവന്നിരിക്കുകയാണ്. ഇന്നലെ 2 മണി വരെയുള്ള കാര്യങ്ങളെക്കുറിച്ച് മാത്രമേ എനിക്ക് അറിയൂ. ബാക്കി നടന്ന കാര്യങ്ങളെക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നാണ് എനിക്ക് പറയാനുള്ളത്.”

Next Story