അതിര്‍ത്തി സംഘര്‍ഷം അയയുന്നു; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടെന്ന് മിസ്സോറാം മുഖ്യമന്ത്രി
അസം-മിസ്സോറാം അതിര്‍ത്തി സംഘര്‍ഷം മയപ്പെടുന്നതിന്റെ സൂചന നല്കി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഐക്യം ഉയര്‍ത്തിപ്പിടിച്ച് മിസ്സോറാം മുഖ്യമന്ത്രിയുടെ ട്വീറ്റ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എല്ലായ്‌പ്പോഴും ഒറ്റക്കെട്ടാണെന്ന് മിസ്സോറാം മുഖ്യമന്ത്രി സോര്‍മതംഗ ട്വിറ്ററില്‍ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്തെ ജനങ്ങള്‍ അയല്‍ സംസ്ഥാനമായ അസമില്‍ പോകരുതെന്ന് മുഖ്യമന്ത്രി ഉപദേശം നല്കി. എന്നാല്‍ മിസ്സോറാം സ്വദേശികളല്ലാത്തവര്‍ക്ക് ഒരു വിധ നിയന്ത്രണങ്ങളും അതിര്‍ത്തി ജില്ലയായ കൊലാസിബില്‍ ഇല്ലെന്ന അറിയിപ്പും മിസ്സോറാം മുഖ്യമന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ അസം കഴിഞ്ഞ ദിവസം മിസ്സോറാമില്‍ പോകരുതെന്ന് അസമിലെ […]
31 July 2021 5:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അസം-മിസ്സോറാം അതിര്‍ത്തി സംഘര്‍ഷം മയപ്പെടുന്നതിന്റെ സൂചന നല്കി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഐക്യം ഉയര്‍ത്തിപ്പിടിച്ച് മിസ്സോറാം മുഖ്യമന്ത്രിയുടെ ട്വീറ്റ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എല്ലായ്‌പ്പോഴും ഒറ്റക്കെട്ടാണെന്ന് മിസ്സോറാം മുഖ്യമന്ത്രി സോര്‍മതംഗ ട്വിറ്ററില്‍ വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തെ ജനങ്ങള്‍ അയല്‍ സംസ്ഥാനമായ അസമില്‍ പോകരുതെന്ന് മുഖ്യമന്ത്രി ഉപദേശം നല്കി. എന്നാല്‍ മിസ്സോറാം സ്വദേശികളല്ലാത്തവര്‍ക്ക് ഒരു വിധ നിയന്ത്രണങ്ങളും അതിര്‍ത്തി ജില്ലയായ കൊലാസിബില്‍ ഇല്ലെന്ന അറിയിപ്പും മിസ്സോറാം മുഖ്യമന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതിനിടെ അസം കഴിഞ്ഞ ദിവസം മിസ്സോറാമില്‍ പോകരുതെന്ന് അസമിലെ ജനങ്ങള്‍ക്ക് നിര്‍ദേശം നല്കി. മിസ്സോറാമില്‍ താമസിക്കുന്ന അസമികള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാനം നിര്‍ദേശവും നല്കിയിട്ടുണ്ട്. അതിന് പിന്നാലെയാണ് മിസ്സോറാം മുഖ്യമന്ത്രി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഐക്യം ഉറപ്പിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്.
ഇരുസംസ്ഥാനങ്ങളും അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സംഘര്‍ഷം അയവുവരുന്നതിന്റെ സൂചനയാണ് മിസ്സോറാം മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവനയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏഴുപേരുടെ മരണത്തിനും 50 ഓളം പേര്‍ക്ക് പരുക്കേല്ക്കുന്നതിനും കാരണമായ സംഘര്‍ഷം മിസ്സോറാം-അസം അതിര്‍ത്തിയിലുണ്ടായത് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ്.