
മുന്നാക്കകാരിലെ പിന്നാക്കകാര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പിലാക്കിയതിനെതിരെ സമസ്തയും എസ്എന്‍ഡിപിയും ഇന്ന് പ്ര തിഷേധം സംഘടിപ്പിക്കും. കോഴിക്കോട് സമസ്ത നടത്തുന്ന അവകാശ പ്രഖ്യപനം ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എല്ലാ എസ്എന്‍ഡിപി യൂണിയനുകളും പ്രതിഷേധം നടത്തുകയും സംവരണസംരക്ഷത്തിനായുള്ള പ്രതിജ്ഞ എടുക്കുകയും ചെയ്യും.
സംസ്ഥാന സര്‍ക്കാരിന്റെ സവര്‍ണ്ണ സംവരണത്തിനെിരെ പ്രതിഷേധിക്കുവാനായി സംവരണ സംരക്ഷക സമിതിയേയും സമസ്ത രൂപീകരിച്ചിട്ടുണ്ട്. കോഴിക്കോട് സമസ്തയുടെ ഓഫീസില്‍ നടക്കുന്ന സംവരണ പ്രതിഷേധത്തില്‍ സമസ്തയുടെ പോഷക സംഘടനയുടെ പ്രതിനിധികളും പങ്കെടുക്കും. ഇതിന്റെ ഭാഗമായി 10 ലക്ഷം വീടുകള്‍ സന്ദര്‍ശിക്കാനാണ് സമസ്തയില്‍ തീരുമാനമായിരിക്കുന്നത്.
യൂണിയനുകളെ കേന്ദ്രീകരിച്ച് സവര്‍ണ്ണ സംവരണത്തിനെതിരെ എസ്എന്‍ഡിപി സംഘടിപ്പിക്കുന്ന പ്രതിഷേധം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രതിഷേധമെന്നാണ് യോഗം പറഞ്ഞിരിക്കുന്നത്. യോഗത്തില്‍ സംവരണ സംരക്ഷണ പ്രതിജ്ഞയും ചൊല്ലും.
പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യത്തോടുകൂടിയ പ്രതിഷേധവും സെമിനാറുകളും നടത്തി സാമുദായിക സംവരണം ചര്ച്ചയാക്കാനും എസ്എന്‍ഡിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.