എസ്എന്‍സി ലാവ്‌ലിന്‍: ‘പിണറായിക്കെതിരായ തെളിവുശേഖരണം’, ടി പി നന്ദകുമാറിനെ ഇഡി വീണ്ടും വിളിപ്പിച്ചു
കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ക്രൈം ചീഫ് എഡിറ്റര്‍ ടി പി നന്ദകുമാറിനെ അഞ്ചാം തവണയും വിളിപ്പിച്ച് ഇഡി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ തെളിവുകള്‍ ശേഖരിക്കാനായാണ് വിളിപ്പിച്ചിരിക്കുന്നത്. എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ നാളെ ഹാജരാവാനാണ് സമ്മന്‍സ് നിര്‍ദേശം. സ്വരലയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എം എ ബേബിക്കെതിരെയും, തോമസ് ഐസക് വഴി എഫ്‌സിആര്‍എ ലംഘനം നടത്തി ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദേശത്തു നിന്നും ശാസ്ത്രസാഹിത്യ പരിഷത്തിന് വന്ന 18 കോടി രൂപയുടെയും, എസ്എന്‍സി ലാവ്‌ലിന്‍ […]
7 July 2021 7:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ക്രൈം ചീഫ് എഡിറ്റര്‍ ടി പി നന്ദകുമാറിനെ അഞ്ചാം തവണയും വിളിപ്പിച്ച് ഇഡി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ തെളിവുകള്‍ ശേഖരിക്കാനായാണ് വിളിപ്പിച്ചിരിക്കുന്നത്. എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ നാളെ ഹാജരാവാനാണ് സമ്മന്‍സ് നിര്‍ദേശം.
സ്വരലയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എം എ ബേബിക്കെതിരെയും, തോമസ് ഐസക് വഴി എഫ്‌സിആര്‍എ ലംഘനം നടത്തി ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദേശത്തു നിന്നും ശാസ്ത്രസാഹിത്യ പരിഷത്തിന് വന്ന 18 കോടി രൂപയുടെയും, എസ്എന്‍സി ലാവ്‌ലിന്‍ അഴിമതിക്കേസില്‍ നടന്ന 375 കോടി രൂപയുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ചും അന്വേഷിക്കണമെന്നുമാണ് ടി പി നന്ദകുമാര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2006-ല്‍ നന്ദകുമാര്‍ ഡിആര്‍ഐക്ക് നല്‍കിയ ഈ പരാതിയുടെ തുടര്‍ നടപടി എന്ന നിലയിലാണ് ഇഡി അന്വേഷണം.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് 31ന് ഇഡിക്ക് മുന്നില്‍ ഹാജരായ നന്ദകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ. ബേബി, തോമസ് ഐസക്ക് എന്നിവര്‍ക്കെതിരെയുള്ള സുപ്രധാന രേഖകളുടെ 90 ശതമാനവും കൈമാറിയെന്നാണ് അറിയിച്ചിരുന്നത്. പിണറായി വിജയന് 1000 കോടിയിലേറെ വരുന്ന വിദേശ നിക്ഷേപമുണ്ടെന്നു തെളിയിക്കുന്ന രേഖകളടക്കം കൈമാറിയെന്നും ഇനി 10 ശതമാനം രേഖകള്‍ കൂടി കൈമാറാനുണ്ടെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഇതിനുമുന്‍പ് ഒരുതവണ ചോദ്യം ചെയ്യലിനും പിന്നീട് രേഖകള്‍ കൈമാറുന്നതിനുമായി രണ്ടുതവണ നന്ദകുമാര്‍ ഇഡിക്ക് മുന്നിലെത്തിയിരുന്നു.