പ്രമുഖര്‍ക്ക് അനുമതിയില്ല; മോഡിയെ സ്വീകരിക്കാന്‍ സ്മിതാ മേനോന്‍; ബിജെപിയില്‍ വീണ്ടും ചര്‍ച്ച
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സ്വീകരിക്കാന്‍ മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സ്മിതാ മേനോന്‍ എത്തിയ സംഭവത്തില്‍ ബിജെപിയില്‍ വീണ്ടും ചര്‍ച്ചകള്‍ കൊഴുക്കുന്നു.സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ക്ക് മോഡിയെ കാണാന്‍ അനുമതി ലഭിച്ചില്ലെന്നും അതിനിടെ സ്മിതയ്ക്ക് വലിയ പ്രാധാന്യവും പരിഗണനയും ലഭിച്ചതാണ് ബിജെപിയില്‍ വിഷയം ചര്‍ച്ചയാകാന്‍ കാരണമെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. മോഡിയെ സ്വീകരിക്കുന്ന ഫോട്ടോ സ്മിത ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ആര്‍എസ്എസ് ഗ്രൂപ്പുകളില്‍ വിഷയം ചര്‍ച്ചയായത്. ബിജെപിയിലെ ചില വനിതാനേതാക്കളെ ഒരു വിഭാഗം ഒതുക്കുകയാണെന്നും […]

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സ്വീകരിക്കാന്‍ മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സ്മിതാ മേനോന്‍ എത്തിയ സംഭവത്തില്‍ ബിജെപിയില്‍ വീണ്ടും ചര്‍ച്ചകള്‍ കൊഴുക്കുന്നു.
സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ക്ക് മോഡിയെ കാണാന്‍ അനുമതി ലഭിച്ചില്ലെന്നും അതിനിടെ സ്മിതയ്ക്ക് വലിയ പ്രാധാന്യവും പരിഗണനയും ലഭിച്ചതാണ് ബിജെപിയില്‍ വിഷയം ചര്‍ച്ചയാകാന്‍ കാരണമെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
മോഡിയെ സ്വീകരിക്കുന്ന ഫോട്ടോ സ്മിത ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ആര്‍എസ്എസ് ഗ്രൂപ്പുകളില്‍ വിഷയം ചര്‍ച്ചയായത്. ബിജെപിയിലെ ചില വനിതാനേതാക്കളെ ഒരു വിഭാഗം ഒതുക്കുകയാണെന്നും എന്നാല്‍ സ്മിതമേനോന് അനര്‍ഹമായ പരിഗണനയാണ് ചില നേതാക്കള്‍ നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെയും സ്മിതയുടെ പേരില്‍ വന്‍ചര്‍ച്ചകള്‍ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നടന്നിരുന്നു. അബുദാബിയില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പങ്കെടുത്ത നയതന്ത്രസമ്മേളനത്തില്‍ സ്മിത പങ്കെടുത്തത് വാര്‍ത്തയായിരുന്നു. പിന്നീട് ആര്‍എസ്എസ് മുഖവാരികയായ കേസരിയുടെ കവര്‍ചിത്രമായി സ്മിതയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചതും ചര്‍ച്ചയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ സ്മിതയ്ക്ക് ബിജെപി സീറ്റ് നല്‍കുമെന്നും പ്രചരണമുണ്ട്.

പ്രവര്‍ത്തനപാരമ്പര്യമില്ലാത്തെ സ്മിതയ്ക്ക് പരിഗണന ലഭിക്കുമ്പോള്‍ ശോഭാ സുരേന്ദ്രനെ തഴയുന്നതിന്റെ എതിര്‍പ്പും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. ശോഭയെ കോര്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയില്ലെന്നതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ശോഭയെ കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബിജെപി നേതൃത്വത്തോട് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരിഗണിക്കാമെന്ന മറുപടി മാത്രമാണ് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നല്‍കിയത്. കോര്‍കമ്മിറ്റി സ്ഥാനം ലഭിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ആരംഭിക്കുന്ന 21നുള്ളില്‍ തീരുമാനമായില്ലെങ്കില്‍ നിലപാട് കടുപ്പിക്കാനാണ് ശോഭാ സുരേന്ദ്രന്റെ നീക്കം.