Top

പി ബിജുവിന്റെ മക്കള്‍ കുടുക്കപൊട്ടിച്ച് നല്‍കിയത് 1600 രൂപ, ഖദീജുമ്മ കൂലിവേല ചെയ്തുണ്ടാക്കിയ 7000 രൂപ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന കരുതലുകള്‍

തിരുവനന്തപുരം: കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞദിവസം സംഭാവന നല്‍കിയവരില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആയിരിക്കെ അന്തരിച്ച പി ബിജുവിന്റെ മക്കളായ നയന്‍, നീല്‍ എന്നിവരും. ഇരുവരും സമ്പാദ്യകുടുക്കയില്‍ സൂക്ഷിച്ചിരുന്ന 1600 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഇവര്‍ക്കുപുറമെ സാധാരണക്കാരില്‍ നിന്ന് ലഭിച്ച കരുതലിന്റെ നിരവധി ഉദാഹരണങ്ങളാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. നിലമ്പൂര്‍ കരുളായി കൊഴലംമുണ്ട ലക്ഷംവീട് കോളനി സ്വദേശിനിയായ കദീജുമ്മ നല്‍കിയ 7000 രൂപയാണ് അതിലൊന്ന്. കൂലിവേല ചെയ്ത് കിട്ടിയ പണമായ ഖദീജ […]

21 May 2021 9:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പി ബിജുവിന്റെ മക്കള്‍ കുടുക്കപൊട്ടിച്ച് നല്‍കിയത് 1600 രൂപ, ഖദീജുമ്മ കൂലിവേല ചെയ്തുണ്ടാക്കിയ 7000 രൂപ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന കരുതലുകള്‍
X

തിരുവനന്തപുരം: കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞദിവസം സംഭാവന നല്‍കിയവരില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആയിരിക്കെ അന്തരിച്ച പി ബിജുവിന്റെ മക്കളായ നയന്‍, നീല്‍ എന്നിവരും. ഇരുവരും സമ്പാദ്യകുടുക്കയില്‍ സൂക്ഷിച്ചിരുന്ന 1600 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

ഇവര്‍ക്കുപുറമെ സാധാരണക്കാരില്‍ നിന്ന് ലഭിച്ച കരുതലിന്റെ നിരവധി ഉദാഹരണങ്ങളാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. നിലമ്പൂര്‍ കരുളായി കൊഴലംമുണ്ട ലക്ഷംവീട് കോളനി സ്വദേശിനിയായ കദീജുമ്മ നല്‍കിയ 7000 രൂപയാണ് അതിലൊന്ന്. കൂലിവേല ചെയ്ത് കിട്ടിയ പണമായ ഖദീജ ദുരാശ്വാസ നിധിയിലേക്ക് നല്‍കിയത്.

കണ്ണൂര്‍ എടയന്നൂരിലെ സവിത നല്‍കിയ ഒരു മാസത്തെ വരുമാനമായ 6,000 രൂപ, കാനോടത്തില്‍ നാരായണി അമ്മ പെന്‍ഷന്‍ തുകയില്‍ നിന്നും നല്‍കിയ 5001 രൂപ, തൃശൂര്‍ പുത്തന്‍പീടികയിലെ വിദ്യാര്‍ത്ഥികളായ ആന്‍വി, ആന്‍ജോ എന്നിവര്‍ നല്‍കിയ 4486 രൂപ, എളമ്പിലാട് എടത്തിക്കുനി മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹുദാ നൗറിന്‍, സഹോദരന്‍ ഫാസ് നവാര്‍ എന്നിവര്‍ നല്‍കിയ 2110 രൂപ, കുറുമാത്തൂര്‍ ആര്യവൈദ്യശാലയില്‍ ജോലി ചെയ്യുന്ന ബീഹാര്‍ സ്വദേശി ആസിഫ് നല്‍കിയ 2000, അരീക്കരയിലെ ശിവനന്ദ, ആദ്യ നന്ദ എന്നിവര്‍ സമ്പാദ്യ കുടുക്കയില്‍ നിന്ന് നല്‍കിയ 1571 രൂപ എന്നിവയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന ആ വിലപ്പെട്ട കുഞ്ഞു സംഭാവനകള്‍.

Also Read: ‘വസ്തുത പറയുമ്പോള്‍ അട്ടിപ്പേറവകാശമെന്ന് പറഞ്ഞിട്ട് കാര്യമില്ല’; മുഖ്യമന്ത്രിയോട് കുഞ്ഞാലിക്കുട്ടി

മറ്റ് സംഭാവനകള്‍:

ബാലസംഘം കൂട്ടുകാരുടെ സംഭാവനയായി 23,33,836 രൂപ, തിരുവനന്തപുരം നഗരസഭ മേയറുടെ ഓഫീസിലെ ക്ലര്‍ക്കായ ഗിരീഷ്‌കുമാര്‍ വിരമിക്കുന്നതുവരെ തന്റെ ശമ്പളത്തില്‍ നിന്നും പ്രതിമാസം 1,000 രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി സമ്മതപത്രം നല്‍കി.

പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ വിഹിതമുള്‍പ്പെടെ 20,60,518 രൂപ, കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയന്‍ അംഗങ്ങള്‍ 16,12,755 രൂപ, വാകത്താനം ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപ.

പഞ്ചായത്ത് ഡയറക്ടറേറ്റിലെ ജീവനക്കാര്‍ ആദ്യ ഗഡു 10,35,693 രൂപ, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി 10 ലക്ഷം രൂപ, തിമിരി സര്‍വ്വീസ് സഹകരണ ബാങ്ക് 10 ലക്ഷം,
അഴീക്കോട് ഗ്രാമപഞ്ചായത്ത് 10 ലക്ഷം.

കാലടി ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക് 10 ലക്ഷം, ബേഡഡുക്ക ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക് 8,06,632 രൂപ, പെരുമണ്ണ ക്ലാരി സര്‍വ്വീസ് സഹകരണ ബാങ്ക്, ജീവനക്കാരുടെ വിഹിതവും ചേര്‍ത്ത് 7,90,600.

മാനന്തവാടി ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബേങ്ക്, ജീവനക്കാരുടെ വിഹിതമുള്‍പ്പെടെ 7,66,000, കോഴിക്കോട് ചേളന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, ജീവനക്കാരുടെ വിഹിതമുള്‍പ്പെടെ 7,52,640 രൂപ, പനങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്ക് 7,42,000.

വടകര, പുതുപ്പണം ഗവ. ജെഎന്‍എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകരും ലാബ് അസ്സിസ്റ്റന്റും 5,40,418 രൂപ, തൊടുപുഴ സര്‍വീസ് സഹകരണ ബാങ്ക്, ജീവനക്കാരുടെ വിഹിതമുള്‍പ്പെടെ 5,36,000 രൂപ, തിരുവനന്തപുരം മാണിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്, ജീവനക്കാരുടെ വിഹിതമുള്‍പ്പെടെ 5,30,400 രൂപ.

കരാറിനകം സര്‍വ്വീസ് സഹകരണ ബേങ്ക് 5 ലക്ഷം രൂപ, കൊല്ലം മങ്ങാട് സഹകരണ ബാങ്ക് 5 ലക്ഷം രൂപ, ഡിവൈഎഫ്‌ഐ എടക്കര ബ്ലോക്ക് കമ്മറ്റി 75 യൂണിറ്റുകളില്‍ നിന്ന് 4 ലക്ഷം, വൈക്കം കൊതവറ സര്‍വ്വീസ് സഹകരണ ബാങ്ക് 3,23,000 രൂപ.

അങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ വിഹിതമുള്‍പ്പെടെ ആദ്യ ഗഡു 3,20,772 രൂപ, നീഴൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 3,08,250 രൂപ, എരമംഗലം യു ബ്രദേഴ്‌സ് സ്ഥാപന ഉടമ നാസര്‍ 2,50,000 രൂപ, സമഗ്ര ശിക്ഷ കേരള തൃശൂര്‍ ജില്ലയിലെ കരാര്‍ ദിവസവേതന ഓഫീസ് ജീവനക്കാരുടെ സംഘടനയായ കെഎസ്ഇപിഇയു 1,38,550 രൂപ.

സിപിഐ എം പടിയൂര്‍ ലോക്കല്‍ കമ്മിറ്റ മെമ്പര്‍മാര്‍ 1,01,650 രൂപ, ശ്രീനാരായണ ക്ലബ്, തിരുവനന്തപൂരം 1 ലക്ഷം രൂപ, ബാലാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ പി സുരേഷ് 1 ലക്ഷം രൂപ, പനമരം സിഎച്ച്‌സിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍ സോമസുന്ദരന്‍ ഒരു മാസത്തെ ശമ്പളം.

ചാക്ക, അജന്ത പുള്ളി ലെയിന്‍ റസിഡന്റ്‌സ് അസോസിയേഷന്‍ 75,000 രൂപ, നിലമേല്‍ കോലത്തു വീട്ടില്‍ റവ. ഡേവിഡ് അച്ചന്റെ സ്മരണാര്‍ത്ഥം കോലത്തു കുടുംബം 63,000 രൂപ, കൊല്ലം ഉളിയാകോവില്‍ സ്വദേശിനി ജയഗീത മകളുടെ വിവാഹ ചടങ്ങ് ചുരുക്കി 50,000 രൂപ.

വെള്ളാവിലെ ഇ വി രാധ ടീച്ചര്‍ 50,000 രൂപ, ഉദുമ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി 50,000 രൂപ, കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ സഹകരണ സംഘമായ കേരള സ്റ്റേറ്റ് സിഡ്‌കൊ 50,000, മലപ്പുറം മൂക്കുതലയില്‍ ഭാസ്‌ക്കരന്‍ നമ്പ്യാര്‍ 50,000 രൂപ.

എസ് കെ സരസാംഗന്‍ ബാലരാമപുരം 40,000, കെഎസ്എസ്പിയു സ്റ്റേറ്റ് സെക്രട്ടറി ഉലഹന്നാന്‍ സി ടി 33,339 രൂപ, രാജലക്ഷ്മി അമ്മ 30,000 രൂപ, പുതുപ്പള്ളി പുത്തന്‍ പുരയ്ക്കല്‍ തോമസ് പോത്തന്‍ 25,000 രൂപ, പാട്യം ഗോപാലന്‍ സ്മാരക വായനശാല കതിരൂര്‍ 25,000 രൂപ.

പന്തളം എന്‍എസ്എസ് കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. കെ എന്‍ വിശ്വനാഥന്‍ നായര്‍ 25,000, കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ 25,000 രൂപ
ചങ്ങരംകുളം സഖാക്കള്‍ വാട്ട്‌സ് ആപ്പ് കൂട്ടായ്മ, 22,000 രൂപ.

സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി 30ാം വാര്‍ഡ് വികസന സമിതി 21,000 രൂപ, മലപ്പുറം മൂക്കുതല നവധാര തിയ്യറ്റേര്‍സ് 20,000, തൃശൂര്‍, വരവൂരിലെ ഹരിഹരന്‍ വി.ആര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക 16,498 രൂപ, മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, വൈസ് പ്രസിഡണ്ടും അംഗങ്ങളും ചേര്‍ന്ന് 16,000 രൂപ.

എകെആര്‍എസ്എ കേരള സര്‍വ്വകലാശാല ക്യാമ്പസ് കമ്മിറ്റി 15,000 രൂപ, വൈഎംസിഎ മലപ്പുറം യൂണിറ്റ് അംഗങ്ങള്‍ 15,000 രൂപ, പ്രമുഖ മുസ്ലീം പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് മുഖ്യ ഇമാമുമായ ഡോ.ഹുസൈന്‍ മടവൂര്‍ തന്റെ മകന്റെ നിക്കാഹ് ചടങ്ങ് ചുരുക്കി അതിനായി കരുതിയ 11,111 രൂപ.

ഉറിയാക്കോട് ഡേവ്ഡ് സണ്‍, ജയചന്ദ്രമതി ദമ്പതികള്‍ 10,000 രൂപ, കതിരൂരിലെ നവദമ്പതികളായ നീലിമ, ആശിഷ് എന്നിവര്‍ 10,001 രൂപ, കതിരൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് തൊഴിലുറപ്പ് തൊഴിലാളികള്‍ 10,000 രൂപ, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മുളക്കുളം യൂണിറ്റ് 10,000 രൂപ, കെ വേലയുധന്‍കുട്ടി അഡീഷണല്‍ സ്റ്റാംപ് വെണ്ടര്‍, മഞ്ചേരി 10,000 രൂപ.

ബഹ്‌റൈന്‍ കേരള സമാജം കാസര്‍കോട് ജില്ലക്ക് 69 ഓക്‌സിജന്‍ സിലിണ്ടറുകളും ഓക്‌സിമീറ്ററും കൈമാറി. ജ്യോതി ലാബ്‌സ് ലിമിറ്റഡ് ഒരു ആര്‍ടിപിസി ആര്‍ മെഷിന്‍ അടക്കം 30 ലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങള്‍ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് കൈമാറി. ദുബായ് പാരമൗണ്ട് കമ്പ്യൂട്ടര്‍ സിസ്റ്റം ഉടമ കണ്ണൂര്‍ സ്വദേശി പ്രേംചന്ദ് കുറുപ്പ് തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് രണ്ട് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും 250 പള്‍സ് ഓക്‌സി മീറ്ററുകളും നടുവില്‍ പഞ്ചായത്തിലേക്ക് 40 ഓക്‌സി മീറ്ററുകളും കൈമാറി.

Also Read: വരും ദിവസങ്ങളില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയെന്ന് മുഖ്യമന്ത്രി; ‘അടുത്ത മൂന്നാഴ്ച നിര്‍ണായകം’

Next Story