ജനസംഖ്യാ വളര്‍ച്ച 0.53 %; ചൈനയ്ക്ക് ആശങ്ക
ചൈനയിലെ ജനസംഖ്യാ വളര്‍ച്ച പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ചൊവ്വാഴ്ച സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ചൈനയിലെ ജനസംഖ്യാ വളര്‍ച്ച 0.53 ശതമാനം മാത്രമാണ്. 2000-2010 കാലയളവില്‍ 0.57 ശതമാനമായിരുന്നു വളര്‍ച്ച. പതിവില്‍ കവിഞ്ഞ് ജനസംഖ്യ കുറയുന്നതില്‍ ആശങ്കയിലാണ് ചൈനീസ് സര്‍ക്കാര്‍. ക്രമാതീതമായ ജനസംഖ്യാ വര്‍ധനവ് തടയാനായി സര്‍ക്കാര്‍ 1979 ല്‍ നടപ്പാക്കിയ ഒറ്റക്കുട്ടി നയം ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് വിദഗ്ധാഭിപ്രായം. ഈ നയം 2016 ല്‍ നിര്‍ത്തിയെങ്കിലും ഇതിന്റെ […]

ചൈനയിലെ ജനസംഖ്യാ വളര്‍ച്ച പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ചൊവ്വാഴ്ച സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ചൈനയിലെ ജനസംഖ്യാ വളര്‍ച്ച 0.53 ശതമാനം മാത്രമാണ്. 2000-2010 കാലയളവില്‍ 0.57 ശതമാനമായിരുന്നു വളര്‍ച്ച. പതിവില്‍ കവിഞ്ഞ് ജനസംഖ്യ കുറയുന്നതില്‍ ആശങ്കയിലാണ് ചൈനീസ് സര്‍ക്കാര്‍.
ക്രമാതീതമായ ജനസംഖ്യാ വര്‍ധനവ് തടയാനായി സര്‍ക്കാര്‍ 1979 ല്‍ നടപ്പാക്കിയ ഒറ്റക്കുട്ടി നയം ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് വിദഗ്ധാഭിപ്രായം. ഈ നയം 2016 ല്‍ നിര്‍ത്തിയെങ്കിലും ഇതിന്റെ പ്രത്യാഘാതം തുടര്‍ന്നു. ഒറ്റ കുട്ടി നയം മൂലം കുടുംബ ജീവിത്തിലേക്ക് കടക്കുന്നതില്‍ നിന്നു പോലും ചൈനീസ് യുവത മാറി നിന്നു.
വിവാഹത്തില്‍ നിന്നും യുവത്വം പിന്‍മാറിയതിനു പുറമെ മറ്റു പ്രത്യാഘാതങ്ങളും ഈ നയം ഉണ്ടാക്കി. ആണ്‍കുട്ടികള്‍ക്കാണ് ചൈനീസ് പരമ്പരാഗത സമൂഹത്തിലെ കുടുംബങ്ങളില്‍ പ്രാധാന്യം. ഇത് പെണ്‍കുട്ടികള്‍ ജനിക്കുന്നത് തടയുന്നതിലേക്ക് നയിച്ചു. ഫലത്തില്‍ ചൈനയിലെ പുരുഷജനസംഖ്യ സ്ത്രീകളേക്കാള്‍ 30 ശതമാനം വര്‍ധിച്ചു.
2011 മുതലാണ് ഇതിന്റെ പ്രത്യഘാതങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ തിരിച്ചറിഞ്ഞത്. ആ വര്‍ഷം രാജ്യത്തെ ജനസഖ്യയില്‍ ജോലി ചെയ്യുന്ന പ്രായക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. 2014 ല്‍ ഇത് 30 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഇതിനു പിന്നാലെയാണ് 2016 ല്‍ ചൈന ഒറ്റക്കുട്ടി നയം പിന്‍വലിച്ചത്.
നേരത്തെ ചൈനീസ് സിവില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം രാജ്യത്തെ വിവാഹനിരക്ക് തുടര്‍ച്ചയായ ആറാം വര്‍ഷവും കുറഞ്ഞിരിക്കുകയാണ്. 2013 നേക്കാള്‍ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒപ്പം 14 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ജനസംഖ്യ വര്‍ധിപ്പിക്കാനായി വിവാഹം പ്രോത്സാഹിക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ചൈനയില്‍ നടക്കുന്നുണ്ട്.
- TAGS:
- china