Top

കൊവിഡ് പ്രതിസന്ധി; 25000 സിനിമ പ്രവർത്തകർക്ക് ധനസഹായവുമായി സൽമാൻ ഖാൻ

തൊഴിൽ നഷ്ടപ്പെട്ട് നിൽക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ, സാങ്കേതിക പ്രവത്തകർ, നിർമ്മാണ തൊഴിലാളികൾ തുടങ്ങിയവർക്കാണ് സൽമാൻ സഹായം നൽകുന്നത്.

7 May 2021 6:04 AM GMT
ഫിൽമി റിപ്പോർട്ടർ

കൊവിഡ് പ്രതിസന്ധി; 25000 സിനിമ പ്രവർത്തകർക്ക് ധനസഹായവുമായി സൽമാൻ ഖാൻ
X

കൊവിഡ് മൂലം പ്രതിസന്ധിയിലായ 25000 സിനിമാപ്രവർത്തകർക്ക് ധനസഹായവുമായി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. തൊഴിൽ നഷ്ടപ്പെട്ട് നിൽക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ, സാങ്കേതിക പ്രവത്തകർ, നിർമ്മാണ തൊഴിലാളികൾ തുടങ്ങിയവർക്കാണ് സൽമാൻ സഹായം നൽകുന്നത്. 1500 രൂപം വീതമാണ് ഗഡുക്കളായി നൽകുന്നത്.

കഴിഞ്ഞ ദിവസം സൽമാൻ ഖാൻ ആരോഗ്യപ്രവർത്തകർക്ക് ഭക്ഷണപ്പൊതികൾ എത്തിച്ചു നൽകിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. മുംബൈയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്കും 5000 ഭക്ഷണപൊതികളാണ് സല്‍മാന്‍ ഖാന്‍ വിതരണം ചെയ്തിരിക്കുന്നത്. ഞായറാഴ്ച്ചയായിരുന്നു ഭക്ഷണ വിതരണം നടന്നത്. ശിവസേനയുടെ യുവജന വിഭാഗം നേതാവായ രാഹുല്‍ എന്‍ കണാലിനൊപ്പമാണ് സല്‍മാന്‍ ഖാന്‍ ഭക്ഷണ വിതരണം പദ്ധതി നടത്തിയത്. ശിവസേന പ്രവര്‍ത്തകരാണ് മുംബൈയിലെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണ പൊതി വിതരണം ചെയ്തത്.

അതേസമയം സൽമാൻ ഖാൻ നായകനാകുന്ന ചിത്രം രാധെ ഈദ് ദിനത്തിൽ ഹൈബ്രിഡ് റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം ഈദ് റിലീസിനായി തീരുമാനിച്ചിരുന്ന ചിത്രം കൊവിഡിന്റെ വരവോടെ മാറ്റി വെക്കുകയായിരുന്നു. എന്നാല്‍ രണ്ടാം തവണയും കൊവിഡ് പ്രതിസന്ധി വന്നപ്പോളാണ് ഹൈബ്രിഡ് റിലീസ് എന്ന തീരുമാനത്തിലേക്ക് അണിയറ പ്രവര്‍ത്തകര്‍ എത്തിയത്.

തിയറ്ററില്‍ മാത്രം റിലീസ് ചെയ്യാതെ അന്നേ ദിവസം തന്നെ ഒടിടിയില്‍ കൂടി റിലീസ് ചെയ്യുന്നതിനെയാണ് ഹൈബ്രിഡ് റിലീസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സീ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. സീയുടെ തന്നെ ഒടിടി പ്ലാറ്റ്‌ഫോമായ സീ5ല്‍ പേ പെര്‍ വ്യൂ എന്ന രീതിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സീ5ന്റെ സബ്‌സ്‌ക്രിപ്ക്ഷന്‍ എടുത്തവര്‍ക്ക് ചിത്രം സൗജന്യമായി കാണാനാവില്ല.

ഇത് കൂടാതെ അതേ ദിവസം തന്നെ ഡിഷ്, ഡി2എച്ച്, ടാറ്റാ സ്‌കൈ, എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി എന്നീ ഡിടിഎച്ച് പ്ലാറ്റ്‌ഫോമിലും ചിത്രം എത്തും. കൊറിയന്‍ ചിത്രം ‘ദി ഔടേ്ട്‌ലാസിന്റെ’ ഒഫിഷ്യല്‍ റീമേക്ക് ആണ് രാധെ ‘ദി മോസ്റ്റ് വാണ്ടഡ് ഭായ്’. പ്രഭുദേവയാണ് ചിത്രത്തിന്റെ സംവിധായകന്‍. ദിഷ പട്ടാനി നായികയാവുന്ന ചിത്രത്തില്‍ റണ്‍ദീപ് ഹൂഡയാണ് വില്ലനായെത്തുന്നത്. ജാക്കി ഷ്രോഫ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Next Story