‘ക്രിസ്ത്യന്‍ വോട്ടിനുള്ള സിപിഐഎം-ബിജെപി വടംവലി കൊള്ളാം’; പക്ഷെ മുസ്ലീംകളുടെ ചെലവില്‍ വേണ്ടെന്ന് സമസ്ത നേതാവ്
യുഡിഎഫില്‍ മുസ്ലീം ലീഗിന്റെ അപ്രമാദിത്തമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താനവയേ ചൊല്ലി വാക് പോര് തുടരവേ പ്രതികരണവുമായി സമസ്ത വിദ്യാര്‍ത്ഥി വിഭാഗം നേതാവ് സത്താര്‍ പന്തല്ലൂര്‍. ക്രിസ്ത്യന്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സിപിഐഎമ്മും ബിജെപിയും വടംവലി നടത്തുകയാണെന്ന് സത്താര്‍ പന്തല്ലൂര്‍ കുറ്റപ്പെടുത്തി. പക്ഷെ, അത് ഇസ്ലാമോഫോബിയ വളര്‍ത്തി മുസ്ലീകളുടെ ചെലവില്‍ വേണ്ടെന്നും സത്താര്‍ പ്രതികരിച്ചു. സത്താര്‍ പന്തല്ലൂരിന്റെ കുറിപ്പ് “കേരളത്തിലെ കൃസ്ത്യന്‍ വോട്ട്ബാങ്ക് കൂടെ നിര്‍ത്താനുള്ള സിപിഐഎം ബിജെപി വടംവലി കൊള്ളാം. പക്ഷെ അത് ഇസ്ലാമോഫോബിയ വളര്‍ത്തി […]

യുഡിഎഫില്‍ മുസ്ലീം ലീഗിന്റെ അപ്രമാദിത്തമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താനവയേ ചൊല്ലി വാക് പോര് തുടരവേ പ്രതികരണവുമായി സമസ്ത വിദ്യാര്‍ത്ഥി വിഭാഗം നേതാവ് സത്താര്‍ പന്തല്ലൂര്‍. ക്രിസ്ത്യന്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സിപിഐഎമ്മും ബിജെപിയും വടംവലി നടത്തുകയാണെന്ന് സത്താര്‍ പന്തല്ലൂര്‍ കുറ്റപ്പെടുത്തി. പക്ഷെ, അത് ഇസ്ലാമോഫോബിയ വളര്‍ത്തി മുസ്ലീകളുടെ ചെലവില്‍ വേണ്ടെന്നും സത്താര്‍ പ്രതികരിച്ചു.
സത്താര്‍ പന്തല്ലൂരിന്റെ കുറിപ്പ്
“കേരളത്തിലെ കൃസ്ത്യന്‍ വോട്ട്ബാങ്ക് കൂടെ നിര്‍ത്താനുള്ള സിപിഐഎം ബിജെപി വടംവലി കൊള്ളാം. പക്ഷെ അത് ഇസ്ലാമോഫോബിയ വളര്‍ത്തി മുസ്‌ലിംകളുടെ ചെലവില്‍ വേണ്ട. വര്‍ഗീയത തുലയട്ടെ എന്ന് വിളിച്ച് കൂവിയത് സ്വയം തുലയാനാണോ എന്നും പരിശോധിക്കുന്നത് നല്ലതാണ്. കാരണം അഭിമന്യുവിന്റെ ഘാതകരുടെ തോളില്‍ കയ്യിട്ടാണല്ലൊ പലയിടത്തും ജയിച്ചതും ജയിപ്പിച്ചതും.”
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യുഡിഎഫിന്റെ നേതൃത്വം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുവാനും കോണ്‍ഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ആര് വേണം എന്ന് മറ്റൊരു കക്ഷി നിര്‍ദേശം വെക്കുന്നത് രാഷ്ട്രീയത്തില്‍ വിചിത്രമായ അനുഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫില്‍ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. ‘നാല് വോട്ടിനു വേണ്ടി എന്തും ചെയ്യാനുള്ള കോണ്‍ഗ്രസ്സിന്റെ ലജ്ജയില്ലായ്മയാണ് പരിതാപകരമായ ഈ സ്ഥിതിക്ക് കാരണം. യുഡിഎഫ് എന്ന സംവിധാനം തന്നെ അപ്രസക്തമായിരിക്കുന്നു. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും കൈവിട്ട യുഡിഎഫില്‍നിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാനില്ല എന്നാണ് ആ മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ പ്രസ്താവനകളില്‍ നിന്ന് മനസ്സിലാക്കാനാവുകയെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.